മോഹന്‍ലാലിനെ എല്ലാവരും വേട്ടയാടുകയാണ്... താനൊരാള്‍ വെടിവച്ചാല്‍ തകര്‍ന്നുപോകുന്നയാളാണോ അദ്ദേഹം? ആംഗ്യം ദുര്‍വ്യാഖ്യാനം ചെയ്യപ്പെട്ടതില്‍ ഏറെ വിഷമമുണ്ട്; സാങ്കല്‍പിക വെടിപൊട്ടിക്കലിനെ കുറിച്ച് അലന്‍സിയര്‍

താന്‍ മോഹന്‍ലാലിനെ പിന്തുണയ്ക്കുകയായിരുന്നു ചെയ്തതെന്നും ആംഗ്യം കാണിച്ചത് ഇത്രയധികം പൊല്ലാപ്പാകില്ലായിരുന്നുവെന്നും അദ്ദേഹം ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങിനിടെ മോഹന്‍ലാല്‍ പ്രസംഗിച്ചുകൊണ്ടിരുന്നപ്പോള്‍ സാങ്കല്‍പിക വെടിയുതിര്‍ത്തതിനെ കുറിച്ച് നടന്‍ അലന്‍സിയര്‍.
നടന്റെ ഈ പ്രവര്‍ത്തി മോഹന്‍ലാലിനെതിരായ അലന്‍സിയറിന്റെ പ്രതിഷേധമെന്ന തരത്തില്‍ പിന്നീട് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. രാവിലെ മോഹന്‍ലാലിനെ വിളിച്ചിരുന്നു. അദ്ദേഹം കാര്യങ്ങള്‍ മനസ്സിലാക്കുകയും ചെയ്തുവെന്നും അലന്‍സിയര്‍ പറഞ്ഞു.
മോഹന്‍ലാലിനെ എല്ലാവരും വേട്ടയാടുകയാണ് അതാണ് പ്രസംഗത്തിനിടയില്‍ അങ്ങിനെ കാണിച്ചത്. നടന്നുപോകുന്നതിനിടയില്‍ കാണിച്ചതാണ് അത്. താനൊരാള്‍ വെടിവച്ചാല്‍ തകര്‍ന്നുപോകുന്നയാളാണോ അദ്ദേഹം? ആംഗ്യം ദുര്‍വ്യാഖ്യാനം ചെയ്യപ്പെട്ടതില്‍ ഏറെ വിഷമമുണ്ടെന്നും അലന്‍സിയര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha