തോക്കുചൂണ്ടി ആംഗ്യം കാണിച്ചതെന്തിന്? അലന്‍സിയറോട് വിശദീകരണം തേടി താരസംഘടന

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വേദിയില്‍ മോഹന്‍ലാലിനുനേരെ തോക്കുചൂണ്ടിയ നടന്‍ അലന്‍സിയറോട് വിശദീകരണം തേടി താരസംഘടന. തോക്കുചൂണ്ടിയ രീതിയിലുള്ള ആംഗ്യം കാണിച്ചതെന്തിനെന്ന് വിശദീകരിക്കണമെന്നാണ് അമ്മയുടെ ആവശ്യം. വാര്‍ത്തകള്‍ വന്നപ്പോള്‍ താന്‍ ഉദ്ദേശിച്ചത് മറ്റൊരു അര്‍ത്ഥത്തിലല്ലെന്ന് അലന്‍സിയര്‍ വിശദീകരിക്കുകയുണ്ടായി. ഞാന്‍ വെടിവെച്ചത് മോഹന്‍ലാലിനെയല്ല, തനിക്ക് മോഹന്‍ലാലിനോട് വിരോധവുമില്ലെന്ന് അലന്‍സിയര്‍ പറയുകയുണ്ടായി. വാര്‍ത്തകള്‍ വളച്ചൊടിക്കുന്നുവെന്നാണ് പറഞ്ഞത്.
തന്റെ പ്രതിഷേധം ഒരിക്കലും അദ്ദേഹത്തിന് നേരെ ആയിരുന്നില്ല. താന്‍ മുഖ്യമന്ത്രിക്കും സാംസ്‌ക്കാരിക മന്ത്രിക്കും ഈ സമൂഹത്തിനും നേരെയാണ് വെടിയുതിര്‍ത്തതെന്നും അലന്‍സിയര്‍ പറഞ്ഞു. താന്‍ ഉദ്ദേശിച്ച അര്‍ത്ഥത്തെ ചിലര്‍ ദുര്‍വ്യാഖ്യാനം ചെയ്യുകയായിരുന്നു. ഒരു സംഘടനയുടെ പ്രസിഡന്റ് ആയതിന്റെ പേരില്‍ ആ മനുഷ്യന്‍ അനുഭവിക്കുന്ന വേദനകളെയാണ് ഞാന്‍ വെടിവെച്ചതെന്നും അലന്‍സിയര്‍ പറഞ്ഞിരുന്നു.
എന്തിനാണ് ഒരു മനുഷ്യന്‍ പീഡിപ്പിക്കപ്പെടേണ്ടി വരുന്നത്. ഒരു സംഘടനയുടെ പ്രസിഡന്റ് ആയതിന്റെ പേരില്‍ ആ മനുഷ്യന്‍ അനുഭവിക്കേണ്ടി വരുന്ന വേദനകള്‍… ഇനി ഇതൊന്നും പറ്റുന്നില്ലെങ്കില്‍ ഞാന്‍ രാജിവെക്കും എന്ന് വരെ മോഹന്‍ലാല്‍ പറഞ്ഞിട്ടുണ്ട്. അങ്ങനെ ഒരു വളരെ ക്രിട്ടിക്കലായിട്ടുള്ള ഒരു സ്‌പേസിലാണ് ഈ അവാര്‍ഡ് വിതരണം നടക്കുന്നത്. ആ അവാര്‍ഡ് വിതരണത്തിലുള്ള എന്റെ വിയോജിപ്പെന്നല്ല ഞാന്‍ പറഞ്ഞത്. അതിലുള്ള യോജിപ്പാണെന്നും അലന്‍സിയര്‍ പറയുകയുണ്ടായി.
https://www.facebook.com/Malayalivartha