മദ്യപിച്ച് കാറോടിച്ച് നടൻ വിക്രമിന്റെ മകൻ നടത്തിയ അഭ്യാസ പ്രകടനം കൈവിട്ട് പോയി; റോഡരുകില്‍ പാര്‍ക്ക് ചെയ്തിരുന്ന മൂന്ന് ഓട്ടോറിക്ഷകളിലേക്ക് കാറ് ഇടിച്ചുകയറ്റി; മൂന്നുപേർ ആശുപത്രിയിൽ! താരപുത്രനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു

തമിഴ് നടൻ വിക്രത്തിന്റെ മകന്‍ ധ്രുവ് സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് മൂന്ന് പേര്‍ക്ക് പരുക്കേറ്റു. ചെന്നൈയിലെ തേനാംപേട്ടില്‍ രാവിലെയാണ് അപകടമുണ്ടായത്. മദ്യപിച്ച് ധ്രുവ് ഓടിച്ചിരുന്ന കാര്‍ റോഡരുകില്‍ പാര്‍ക്ക് ചെയ്തിരുന്ന മൂന്ന് ഓട്ടോറിക്ഷകളിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
സിറ്റി പൊലീസ് കമ്മിഷണറുടെ വസതിക്കു സമീപമായിരുന്നു അപകടം. താരപുത്രനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. അപകടത്തില്‍ ഓട്ടോ ഡ്രൈവറുടെ കാലിനു പരുക്കേറ്റു. ഇയാള്‍ ആശുപത്രിയിലാണ്. സംവിധായകന്‍ ബാലയുടെ പുതിയ ചിത്രമായ ‘വര്‍മ’യിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണു ധ്രുവ്.
https://www.facebook.com/Malayalivartha