EDITOR'S PICK

ശബരിമല സ്വർണ്ണക്കവർച്ചാ കേസിന് പിന്നാലെ ദ്വാരപാലക കേസിലും തന്ത്രി കണ്ഠരര് രാജീവരുടെ അറസ്റ്റ് രേഖപ്പെടുത്തി: നാളെ തന്ത്രിയെ കിട്ടാനായി കസ്റ്റഡി അപേക്ഷ നൽകും...

20 കൗൺസിലർമാർക്ക് കോടതിയുടെ വക എട്ടിന്റെ പണി.. അയ്യപ്പൻ, കാവിലമ്മ, ആറ്റുകാലമ്മ, ഭാരതാംബ, ശ്രീപത്മനാഭൻ, ഗുരുദേവൻ, ബലിദാനികൾ..നോട്ടീസ് അയച്ച് ഹൈക്കോടതി..

സംസ്ഥാനത്ത് ഇന്നും നാളെയും മഴയ്ക്ക് സാധ്യത....ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴ.. 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..

75 രാജ്യങ്ങൾക്ക് നിയന്ത്രണം.. ജനുവരി 21 മുതൽ പ്രാബല്യത്തിൽ വരുന്ന നിയന്ത്രണം ഇനിയൊരു ഉത്തരവ് വരെ തുടരും..ടൂറിസ്റ്റ് വിസ, ബിസിനസ് വിസ, ജോലി വിസ അടക്കമുള്ളവയ്ക്ക് പുതിയ നിയന്ത്രണം ബാധകമാകില്ല..

തന്ത്രിയിൽ നിന്ന് നേരെ മന്ത്രിയിലേക്കോ..? ഉന്നതരെയടക്കം നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ..ആദ്യം ജയിലിൽ പോകേണ്ടത് മുഖ്യമന്ത്രി പിണറായി..
ആക്ഷന്‍ രംഗത്തെ കുറിച്ച് അമല പോളിന് പറയാനുള്ളത്
12 AUGUST 2018 09:49 PM IST

മലയാളി വാര്‍ത്ത
മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് അമല പോള്‍. താരമിപ്പോള്‍ തെന്നിന്ത്യന്‍ സിനിമയില്‍ നിന്നും ബോളിവുഡ് വരെ എത്തി നില്‍ക്കുകയാണ്. 'അതോ അന്ത പറവൈ പോല്‍ ' എന്ന സിനിമയിലൂടെ ആക്ഷന്‍ രംഗങ്ങളിലും നടി അഭിനയിച്ചതിന്റെ സന്തോഷത്തിലാണിപ്പോള്‍. എന്നാല്‍ നായകന്മാരെ പോലെ ആക്ഷന്‍ ചെയ്യാന്‍ പറയുന്നത് തനിക്ക് ദേഷ്യം വരുന്ന കാര്യമാണെന്ന് നടി വെളിപ്പെടുത്തിയിരിക്കുകയാണ്.
കാടിനകത്ത് അകപ്പെടുന്ന ഒരു സാമൂഹ്യ പ്രവര്‍ത്തകയുടെ കഥയാണ് 'അതോ അന്ത പറവൈ പോല്‍' എന്ന സിനിമയില്‍. ഇത് വ്യത്യസ്തമായ സിനിമയായിരിക്കുമെന്ന് കഥ പറയുമ്പോള്‍ തന്നെ എനിക്ക് അറിയാമായിരുന്നു. ഇതുപോലെയുള്ള സിനിമകള്‍ ചെയ്യാനാണ് ഞാന്‍ ആഗ്രഹിച്ചിരുന്നതും. സിനിമയിലെ സ്റ്റണ്ടുകളെല്ലാം ചെയ്തത് ഞാന്‍ തന്നെയായിരുന്നു.
ഈ സിനിമയ്ക്ക് വേണ്ടി ഫൈറ്റ് ചെയ്തപ്പോള്‍ ഞാന്‍ ശരിക്കും ചെയ്യുമോ എന്നോര്‍ത്ത് എല്ലാവര്ക്കും ടെന്‍ഷനായിരുന്നു. പക്ഷെ സത്യത്തില്‍ എനിക്ക് ആത്മവിശ്വാസം ഉണ്ടായിരുന്നു. അതിനാല്‍ ഓരോ ചുവടും നൃത്തം പോലെ പഠിച്ചെടുക്കുകയായിരുന്നു. ആക്ഷന്‍ ചെയ്യുമ്ബോള്‍ ആളുകള്‍ക്ക് സ്ത്രീകളോടുള്ള ബഹുമാനം കൂടുമെന്ന് എനിക്ക് മനസിലായി.