സിനിമയില്‍ ആര്യ ആദ്യമായി പരാജയപ്പെട്ടത് എന്തിന്?

തമിഴ് താരം ആര്യയുടേയും സയ്യേഷ്യയും പ്രധാന കഥാപാത്രത്തിലെത്തുന്ന ചിത്രമാണ് ഗജ്‌നികാന്ത്. ചിത്രത്തിന്റെ ഷൂട്ടിങ്ങ് സമയത്ത് പറ്റിയ അബദ്ധങ്ങള്‍ കൂട്ടിയിണക്കി പുതിയ വീഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടിട്ടുണ്ട്. ചിത്രത്തിലെ ഹലോ എന്ന പാട്ടിനോടൊപ്പമാണ് ഈ വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. ഗാനം സോഷ്യല്‍ മീഡിയയില്‍ സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റാണ്.
പാട്ടില്‍ ആര്യ സയ്യേഷയെ ഉമ്മ വയ്ക്കുന്ന ഒരു രംഗമുണ്ട്. ആ ഒറ്റ സീന്‍ നിരവധി തവണ എടുത്തിട്ടുണ്ട്. അതിന്റെ കാരണവും ആര്യ തന്നെ പറയുന്നുണ്ട്. ആദ്യതവണ ഉമ്മ നല്‍കിയപ്പോള്‍ അതു വെറും 30 ശതമാനം മാത്രമാണുണ്ടായത്. അതിനാല്‍ ആവര്‍ത്തിച്ചതെന്നും വീഡിയോയില്‍ പറയുന്നുണ്ട്.
ബെന്നി ദയാല്‍, ക്രിസ്റ്റഫര്‍ സ്റ്റാന്‍ലി, എം എം മാനസി എന്നിവര്‍ ചേര്‍ന്നാണു ഗാനം ആലപിച്ചത്. മദന്‍ കര്‍ക്കിയുടെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ബാലമുരളി ബാലുമാണ്.
https://www.facebook.com/Malayalivartha