ശ്രീദേവി വെറും ഒരു ഹീറോ മാത്രമല്ല ഒരു ഇതിഹാസമാണ്... ഇതിഹാസങ്ങള്‍ ഒരിക്കലും മരിക്കുകയില്ല, ശ്രീയുടെ ഓര്‍മകള്‍ എന്നും എല്ലായ്‌പ്പോഴും ഞങ്ങൾക്കൊപ്പമുണ്ട്; ശ്രീദേവിയുടെ ജന്മദിനം ആഘോഷമാക്കി കുടുംബാംഗങ്ങളും ആരാധകരും

അന്തരിച്ച നടി ശ്രീദേവിയുടെ ജന്മദിനാമാണ് ഇന്ന്. മാഞ്ഞിട്ടും ആരും മറക്കാത്ത സൗന്ദര്യം തുളുമ്പുന്ന ആ മുഖ 'ശ്രീ'യുടെ ജന്മദിനം ആഘോഷമാക്കുകയാണ് കുടുംബാംഗങ്ങളും ആരാധകരും. ശ്രീദേവി വെറും ഒരു ഹീറോ മാത്രമല്ല ഒരു ഇതിഹാസമാണെന്നായിരുന്നു ഭര്‍ത്താവും നിര്‍മാതാവുമായ ബോണി കപൂറിന്റെ പ്രതികരണം.
ഇതിഹാസങ്ങള്‍ മരിക്കുകയില്ല, ശ്രീയുടെ ഓര്‍മകള്‍ എന്നും എല്ലായ്‌പ്പോഴും തങ്ങള്‍ക്കൊപ്പമുണ്ടെന്നും ബോണി കപൂര്‍ പറഞ്ഞു. അമ്മയക്കൊപ്പമുള്ള ഒരു പഴയകാല ചിത്രമാണ് മകള്‍ ജാന്‍വി കപൂര്‍ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.
ശ്രീദേവിയുടെ 18അടി വലിപ്പമുള്ള ഒരു ചുമര്‍ ചിത്രം മുംബൈയില്‍ ഒരുങ്ങുന്നുണ്ട്. രഞ്ജിത്ത് ദാഹിയ നേതൃത്വം നല്‍കുന്ന ഈ പ്രോജക്ട് മുംബൈലെ ബാദ്രയില്‍ ചാപ്പല്‍റോഡിലാണ് ഒരുങ്ങുന്നത്. പത്ത് ആര്‍ട്ടിസ്റ്റുകള്‍ ചേര്‍ന്നാണ് ചിത്രം ഒരുക്കുന്നത്. അന്‍പത്തിയഞ്ചാം ജന്മദിനം ആഘോഷിക്കുന്നതിന് മുൻപാണ് ശ്രീദേവി ലോകത്തോട് യാത്രയായി. ഇപ്പോഴും ആ സങ്കടത്തില്‍ നിന്നും കുടുംബാംഗങ്ങള്‍ മുക്തരായിട്ടില്ല.
https://www.facebook.com/Malayalivartha