വിവാഹ നിശ്ചയ വാര്‍ത്തകള്‍ക്ക് മറുപടിയുമായി നിക്ക് ജോഹ്നാസ്

ബോളിവുഡ് താരം പ്രിയങ്കാ ചോപ്രയും പോപ് ഗായകന്‍ നിക്ക് ജോഹ്നാസുമായുളള പ്രണയബന്ധത്തെക്കുറിച്ച് അടുത്തിടെയായിരുന്നു റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. ഹോളിവുഡില്‍ നടന്ന പല ചടങ്ങുകളിലും ഒരുമിച്ച് പങ്കെടുത്തതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന സംശയം എല്ലാവരിലുമുണ്ടായത്.
പ്രിയങ്കയുടെ ക്ഷണപ്രകാരം നിക്ക് ജോഹ്നാസ് അടുത്തിടെ ഇന്ത്യയിലെത്തിയതും വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു. പ്രിയങ്കയുടെയും നിക്കിന്റെയും വിവാഹ നിശ്ചയം കഴിഞ്ഞതായി അടുത്തിടെയായിരുന്നു മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. വിവാഹ നിശ്ചയം കഴിഞ്ഞതായുളള അഭ്യൂഹങ്ങള്‍ക്ക് മറുപടിയുമായി കഴിഞ്ഞ ദിവസം നിക്ക് ജോഹ്നാസ് രംഗത്തെത്തിയിരുന്നു.
എത്രയും പെട്ടെന്ന് തനിക്ക് ഒരു കുടുംബം ആരംഭിക്കണമെന്ന് പറഞ്ഞായിരുന്നു നിക്ക് തുടങ്ങിയത്. എനിക്ക് മാത്രം സ്വന്തമായൊരു കുടുംബം എന്നതാണ് ലക്ഷ്യമെന്നും അതെത്രയും പെട്ടെന്നു തന്നെ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും നിക്ക് പറയുന്നു. ക്യത്യമായ സമയം എനിക്കിപ്പോള്‍ പറയാന്‍ കഴിയില്ലെന്നും നിക്ക് അഭിമുഖത്തില് പറഞ്ഞു.
അടുത്തിടെയായിരുന്നു ഇരുവരുടെയും എന്‍ഗേജ്‌മെന്റ് കഴിഞ്ഞെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. അതീവ രഹസ്യമായി ഇരുവരുടെയും എന്‍ഗേജ്‌മെന്റ് കഴിഞ്ഞെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. സല്‍മാന്‍ ഖാന്‍ ചിത്രമായ ഭാരതില് നിന്നുളള പ്രിയങ്കയുടെ പിന്മാറ്റവും നിക്കുമായുളള വിവാഹ നിശ്ചയം കഴിഞ്ഞതുകൊണ്ടെന്നായിരുന്നു എല്ലാവരും പറഞ്ഞിരുന്നത്.
വിവാഹ നിശ്ചയത്തിനു മുന്‍പ് ന്യൂയോര്‍ക്കിലെ ജ്വല്ലറി അടച്ചിട്ട് നിക്ക് മോതിരം വാങ്ങിയെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പ്രിയങ്കയുടെ പിറന്നാള്‍ ദിനത്തില്‍ ഇരുവരുടെയും എന്‍ഗേജ്‌മെന്റ് കഴിഞ്ഞെന്നും ഇത്തവണത്തെ പിറന്നാള്‍ ലണ്ടനില്‍ വെച്ച് പ്രിയങ്ക നിക്കിനൊപ്പം ആഘോഷിച്ചിരുവെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
https://www.facebook.com/Malayalivartha