അനൂപ് മേനോന്റെ പ്രതിശ്രുത വധു ആരാണ്? ശത കോടീശ്വരിയായ ഷേമയ്ക്കിത് രണ്ടാം വിവാഹം
കഴിഞ്ഞ ദിവസം ഗൂഗിള്‍ സെര്‍ച്ചിലും ഫേസ് ബുക്ക് സെര്‍ച്ചിലും മലയാളികള്‍ സസുക്ഷ്മം ഏറ്റവുമധികം തെരഞ്ഞ ഒന്നായിരുന്നു ഷേമ അലക്‌സാണ്ടര്‍, അനൂപ് മേനോന്റെ പ്രതിശ്രുത വധു. പത്രങ്ങളായ പത്രങ്ങള്‍ക്കും ഷേമയുടെ ഒരു നരച്ച ഫോട്ടോ മാത്രമാണ് കിട്ടിയത്. എങ്കിലും ഓണ്‍ ലൈന്‍ പത്രങ്ങളും സോഷ്യല്‍ മീഡിയയും ഷേമയെ കണ്ടെത്താനുള്ള തീവ്ര ശ്രമം നടത്തി. അതില്‍ ആദ്യ ഘട്ടം വിജയിച്ചിരിക്കുകയാണ്.
ആരാണ് ഷേമ അലക്‌സാണ്ടര്‍?
കേരളാ കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാവായ കൊല്ലം പത്തനാപുരം പ്രിന്‍സ് പാര്‍ക്കിലെ തോട്ടുമുക്കത്ത് പ്രിന്‍സ് അലക്‌സാണ്ടറുടേയും പരേതയായ ലില്ലി അലക്‌സാണ്ടറുടേയും മകളാണ് ഷേമ അലക്‌സാണ്ടര്‍. ഇപ്പോള്‍ 43 വയസ് പ്രായം. ഷേമ അലക്‌സാണ്ടര്‍ക്ക് ഇത് രണ്ടാം വിവാഹമാണ്.
21 വര്‍ഷം മുമ്പ് തെക്കേ ഇന്ത്യയിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ അബാന്‍ ഗ്രൂപ്പിന്റെ ഉടമയുടെ രണ്ടാമത്തെ മകന്‍ റെനിയുമായി ഷേമയുടെ വിവാഹം നടന്നിരുന്നു. 8 വര്‍ഷം മുമ്പ് റെനി ഹാര്‍ട്ട് അറ്റാക്ക് വന്ന് മരിച്ചു. ഈ ബന്ധത്തില്‍ കുട്ടികള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ഷേമ ഒരു കുട്ടിയെ ദത്തെടുത്ത് വളര്‍ത്തി. ആ കുട്ടിക്ക് ഇപ്പോള്‍ 16 വയസ് പ്രായം ഉണ്ട്. റെനിയുടെ മരണശേഷം ശത കോടികളുടെ സ്വത്താണ് ഷേമയ്ക്ക് ലഭിച്ചത്. ഷേമയ്ക്ക് സിനിമാരംഗവുമായി ബന്ധമില്ല.
ഭാവനയേയും അനൂപ് മേനോനേയും ബന്ധപ്പെടുത്തി നിരവധി വിവാഹ വാര്‍ത്തകള്‍ നേരത്തേ പുറത്ത് വന്നിരുന്നു. അനൂപ് മേനോന്റെ ചിത്രങ്ങളില്‍ തുടര്‍ച്ചയായി ഭാവനയായിരുന്നു നായിക. പല ചിത്രങ്ങലിലും ഇരുവരും ഇഴുകി അഭിനയിച്ചതോടെ കഥകളായി. എന്നാല്‍ അടുത്ത കാലത്ത് മാത്രമാണ് അവര്‍ ഇരുവരും ഈ വിവാഹ വാര്‍ത്ത നിഷേധിച്ചത്.
ഇതിനിടയില്‍ ഇരുവരും മാനസികമായി അകന്നു. അങ്ങനെയാണ് ഷീ ടാക്‌സിയില്‍ അനൂപ് മേനോന്‍ കാവ്യയെ നായികയാക്കിയത്. കാവ്യ മാധവനും ഭാവനയും അടുത്ത സുഹൃത്തുക്കളാണ്. അനൂപ് മേനോന്‍ കാവ്യയെ നായികയാക്കിയതോടെ ഭാവന കാവ്യയുമായി തെറ്റിയെന്നും സിനിമാക്കാര്‍ പറയുന്നു. ഇതിനിടേയാണ് അനൂപ് മേനോന്‍ തന്റെ വിവാഹം പരസ്യപ്പെടുത്തുന്നത്.
കോഴിക്കോട് ബാലുശേരി പറമ്പത്തു വീട്ടില്‍ പി ഗംഗാധരന്‍ നായരുടേയും ഇന്ദിര മേനോന്റെയും മകനാണ് അനൂപ്. ഇപ്പോള്‍ 37 വയസാണ് പ്രായം. ഇരുവരുടെയും വീട്ടുകാര്‍ ആലോചിച്ചാണ് വിവാഹം ഉറപ്പിച്ചത്. ഡിസംബര്‍ 27നാണ് വിവാഹം നടക്കും.
തിരക്കഥാകൃത്തും അഭിനേതാവുമായ അനൂപ് മേനോന്‍ ഈ ശത കോടീശ്വരിയെ വിവാഹം കഴിക്കുന്നതോടെ നിര്‍മ്മാണ മേഖലയിലും സജീവമാകുമെന്നാണ് അറിയാന്‍ കഴിയുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha