ടോര്‍ച്ച് ലൈറ്റ് ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിന് കാരണം പറഞ്ഞ് നടി സദ

സിനിമയില്‍ നിന്നും കുറച്ചുകാലമായി മാറി നിന്ന നടി സദയുടെ തിരിച്ചുവരവ് ടോര്‍ച്ച് ലൈറ്റിലൂടെയാണ്. അബ്ദുള്‍ മജീദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ലൈംഗിക തൊഴിലാളിയുടെ വേഷമാണ് സദയ്ക്ക്. ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ ബോര്‍ഡ് നല്‍കിയിരിക്കുന്നത്.
87 രംഗങ്ങളാണ് ചിത്രത്തില്‍ നിന്നും സെന്‍സര്‍ ചെയ്ത് മാറ്റിയത്. ഡയലോഗുകള്‍ പരിഗണിച്ചാണ് ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. സിനിമയുടെ ചിത്രീകരണത്തിനിടെ താന്‍ തന്നെ സെന്‍സര്‍ബോര്‍ഡായി പ്രവര്‍ത്തിച്ചിരുന്നുവെന്ന് സദ പറഞ്ഞു. ചിത്രത്തില്‍ മോശം രംഗങ്ങള്‍ കടന്നു കൂടാതിരിക്കാനാണ് അങ്ങനെ ചെയ്യേണ്ടി വന്നതെന്നും താരം പറഞ്ഞു.
https://www.facebook.com/Malayalivartha