Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'തായ് മാമൻ തങ്ക മോതിരം' പദ്ധതി.. കരാർ ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും.. ടെൻഡറിൽ 11 കമ്പനികളാണ് പങ്കെടുത്തത്...


ടൂറിസം വകുപ്പിലെ കുടുംബശ്രീ ജീവനക്കാർക്ക് ശമ്പളം കിട്ടിയില്ല..ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി..സ്വന്തം കൈയിൽ നിന്ന് 32 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്യാൻ നൽകി..നന്ദി പറഞ്ഞ് ജീവനക്കാർ..


തിരുവോണം മഴയത് ഒലിച്ചു പോകുമോ..? സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത..വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് ..


കുന്നിൻമുകളിൽ ആത്മഹത്യാഭീഷണി മുഴക്കിയ 18കാരനെ രക്ഷിക്കാൻ ശ്രമം.. അച്ഛനും അമ്മയും ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ ദാരുണമായി മരിച്ചു..ഞെട്ടിക്കുന്ന വീഡിയോ..


വീണാ വിജയന് ശതകോടികളുടെ ബിസിനസ് ഇടപാടുകളുണ്ടെന്ന് നിര്‍ണയ സൂചനയിലേക്ക് ഇഡി.. ദുബായിയില്‍ താമസിക്കുന്ന വന്‍കിടക്കാരെക്കുറിച്ച് ഇഡിക്ക് വിവരം ലഭിച്ചിട്ടുണ്ട്..

വര്‍ഷങ്ങള്‍ക്ക് മുമ്പ് സിനിമ ഷൂട്ടിങ്ങിനിടെ പതിനേഴുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് 1993ൽ പുറത്തിറങ്ങിയ മലയാളത്തിലെ പ്രമുഖ സംവിധായകന്റെ ചിത്രമോ? വിവാദങ്ങൾ പുകയുന്നു ഒപ്പം പോലീസും

16 OCTOBER 2018 05:56 PM IST
മലയാളി വാര്‍ത്ത

സിനിമ ഷൂട്ടിങ്ങിനിടെ പതിനേഴുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന ഡബ്ല്യൂസിസി അംഗം കൂടിയായ രേവതിയുടെ വെളിപ്പെടുത്തലില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതിയെ കണ്ടെത്തി കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ ജിയാസ് ജമാല എറണാകുളം സെന്‍ട്രല്‍ പൊലീസിന് പരാതി നല്‍കിയതിന് പോലീസ് അന്വേഷണം ആരംഭിച്ചുകഴിഞ്ഞു.

വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള പീഡന വിവരം മറച്ചുവച്ചെന്ന കുറ്റത്തിന് നടി രേവതിക്കെതിരെയും കേസെടുക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം രേവതി പറഞ്ഞ സംഭവം 1993ല്‍ പുറത്തിറങ്ങിയ സിനിമയുടെ ചിത്രീകരണത്തിനിടെയാണെന്നാണ് ലഭിക്കുന്ന സൂചനകള്‍. കൊച്ചിയിലെ പ്രശസ്തമായ ഒരു തെരുവിലായിരുന്നു ഷൂട്ടിംഗ്. അന്ന് അഭിനേതാക്കള്‍ താമസിച്ചിരുന്നത് കൊച്ചിയിലെ സിനിമക്കാരുടെ താവളമായിരുന്ന ഹോട്ടലിലാണ്. ഈ സംഭവം അന്ന് തന്നെ സിനിമലോകത്ത് ചര്‍ച്ചയാകുകയും ചെയ്തിരുന്നു. രാത്രിയിലെ സംഭവത്തിനുശേഷം അഭിനയ മോഹവുമായി എത്തിയ പെണ്‍കുട്ടി പിറ്റേദിവസം തന്നെ നാട്ടിലേക്ക് വണ്ടികയറി.

അമ്മൂമ്മയ്‌ക്കൊപ്പം വന്ന പെണ്‍കുട്ടി പരാതി നല്കുകയോ പിന്നീട് സിനിമയിലേക്ക വരുകയോ ചെയ്യാതിരുന്നതിനാല്‍ സംഭവം പിന്നീട് വലിയ ചര്‍ച്ചയായില്ല. എന്നാല്‍ രേവതി പറയുന്നതുപോലെ എന്തോ കണ്ടു പേടിച്ചതായിരുന്നില്ല പെണ്‍കുട്ടിയെ ഭയപ്പെടുത്തിയിരുന്നത്. സിനിമയിലെ തന്നെ ചിലയാളുകള്‍ പെണ്‍കുട്ടിയെ ദുരുപയോഗം ചെയ്യാന്‍ നടത്തിയ ശ്രമങ്ങളാണ് ഒടുവില്‍ രേവതിയുടെ മുറിയിലെത്തിയ സംഭവത്തിലേക്ക് നയിച്ചത്. സിനിമയില്‍ പ്രവൃത്തിക്കുന്ന പലര്‍ക്കും ഈ സംഭവം വ്യക്തമായി അറിയാമെങ്കിലും ആരും തുറന്നു പറയില്ലെന്നുമാത്രം.

വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവമായതിനാല്‍ വിശദമായ അന്വേഷണം നടത്തുമെന്നും ഇതിനു ശേഷമേ കേസ് രജിസ്റ്റര്‍ ചെയ്യുകയുള്ളൂവെന്നു സെന്‍ട്രല്‍ സിഐ എ.അനന്തലാല്‍ പറഞ്ഞു. ഡബ്ല്യുസിസി അംഗങ്ങള്‍ കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് സിനിമാ മേഖലയിലെ ചൂഷണങ്ങള്‍ ചൂണ്ടിക്കാണിക്കുന്നതിനിടെ 17 കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച വിവരം രേവതി വെളിപ്പെടുത്തിയത്. സെന്‍ട്രല്‍ പോാേലീസില്‍ ജിയാസ് ജമാല്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ഇന്നലെ രേവതി വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. പെണ്‍കുട്ടി തന്റെയടുത്ത് രക്ഷിക്കണമെന്ന് പറഞ്ഞാണ് വന്നത്.

ലൈംഗിക പീഡനം നടന്നുവെന്ന് പറഞ്ഞല്ല. അര്‍ധരാത്രി തുടര്‍ച്ചയായി മുറിയുടെ വാതിലില്‍ ആരോ മുട്ടിവിളിച്ചതിനെ തുടര്‍ന്ന് ഭയപ്പെട്ടാണ് പെണ്‍കുട്ടി തന്റെയടുക്കലേക്ക് വന്നത്. പെണ്‍കുട്ടിയും മുത്തശിയും താനും അന്ന് രാത്രി മുഴുവന്‍ ഭയന്ന് ഉറങ്ങാതിരുന്നുവെന്നും, സ്ത്രീകള്‍ക്ക് സുരക്ഷിതമായ തൊഴിലിടങ്ങള്‍ ഉണ്ടാകേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടാനാണ് ഇക്കാര്യം ഉന്നയിച്ചതെന്നും രേവതി പത്രക്കുറിപ്പില്‍ പറഞ്ഞു.

ഡബ്ല്യൂസിസി അംഗങ്ങള്‍ കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സിനിമാ മേഖലയിലെ ചൂഷണങ്ങള്‍ ചൂണ്ടിക്കാണിക്കുന്നതിനിടെ പതിനേഴുകാരി പീഡനത്തിന് ഇരയായ കാര്യം രേവതി വെളിപ്പെടുത്തിയത്. അതേ സമയം ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റിമൂന്നില്‍ പ്രമുഖ സംവിധായകനായ ഐവി ശശി സംവിധാനം ചെയ്‌ത്‌ പുറത്തിറങ്ങിയ ദേവാസുരം സിനിമയെയാണ് 25 വര്‍ഷം മുന്‍പത്തെ സംഭവമെന്ന് രേവതി സൂചിപ്പിക്കുന്ന സിനിമയെന്ന് ഒരു വിഭാഗം സിനിമാ പ്രവര്‍ത്തകര്‍ പറയുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (12 minutes ago)

ഭക്ഷണത്തിനൊപ്പം ബിയര്‍ കുടിക്കാന്‍ സമ്മതിച്ചില്ല, ഹോട്ടല്‍ മാനേജറെ ആക്രമിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥിനികള്‍  (26 minutes ago)

മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ IB ബിനുവിന്റെ ഊഞ്ഞാലാട്ടം കാക്കി ഊരിവെച്ച് ഇറങ്ങ് സാറന്മാരെ..! കൂട്ടത്തോടെ ഇറങ്ങി  (28 minutes ago)

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF  (38 minutes ago)

72ാമത് നെഹ്രു ട്രോഫി വള്ളംകളിയില്‍ കിരീടം സ്വന്തമാക്കി അരോമ  (40 minutes ago)

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ വന്‍ മാറ്റം വരുന്നു  (2 hours ago)

കുടുംബശ്രീ ജീവനക്കാര്‍ക്ക് ഓണം ആഘോഷിക്കാന്‍ സ്വന്തം അക്കൗണ്ടില്‍ നിന്ന് പണം നല്‍കി സുരേഷ് ഗോപി  (3 hours ago)

തമിഴ്നാട് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം’  (5 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (5 hours ago)

മമിതാ ബൈജുവും സംഗീത് പ്രതാപും ഒന്നിക്കുന്നു; പുതിയ റൊമാന്റിക് കോമഡി ചിത്രം 'ഹലോ ഡിയർ' പ്രഖ്യാപിച്ചു  (5 hours ago)

SURESH GOPI ഇതുപോലൊരു കേന്ദ്രമന്ത്രി ആദ്യം  (5 hours ago)

RAIN ALERT ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴ  (5 hours ago)

Maharashtra ഒരു കുടുംബത്തിലെ മൂന്ന് ജീവനുകൾ പൊലിഞ്ഞു  (5 hours ago)

VEENA VIJAYN ഇതുവരെ പുറത്തുവന്നത് മഞ്ഞുമലയുടെ അറ്റം മാത്രം  (5 hours ago)

Karuvatta-murder കേസ് അട്ടിമറിക്കാൻ നീക്കം  (5 hours ago)

Malayali Vartha Recommends