Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'തായ് മാമൻ തങ്ക മോതിരം' പദ്ധതി.. കരാർ ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും.. ടെൻഡറിൽ 11 കമ്പനികളാണ് പങ്കെടുത്തത്...


ടൂറിസം വകുപ്പിലെ കുടുംബശ്രീ ജീവനക്കാർക്ക് ശമ്പളം കിട്ടിയില്ല..ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി..സ്വന്തം കൈയിൽ നിന്ന് 32 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്യാൻ നൽകി..നന്ദി പറഞ്ഞ് ജീവനക്കാർ..


തിരുവോണം മഴയത് ഒലിച്ചു പോകുമോ..? സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത..വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് ..


കുന്നിൻമുകളിൽ ആത്മഹത്യാഭീഷണി മുഴക്കിയ 18കാരനെ രക്ഷിക്കാൻ ശ്രമം.. അച്ഛനും അമ്മയും ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ ദാരുണമായി മരിച്ചു..ഞെട്ടിക്കുന്ന വീഡിയോ..


വീണാ വിജയന് ശതകോടികളുടെ ബിസിനസ് ഇടപാടുകളുണ്ടെന്ന് നിര്‍ണയ സൂചനയിലേക്ക് ഇഡി.. ദുബായിയില്‍ താമസിക്കുന്ന വന്‍കിടക്കാരെക്കുറിച്ച് ഇഡിക്ക് വിവരം ലഭിച്ചിട്ടുണ്ട്..

മീടുവിലൂടെ ശബ്ദമുയര്‍ത്തിയ താരങ്ങള്‍ക്ക് പിന്തുണയുമായി പാര്‍വ്വതി

21 OCTOBER 2018 09:18 PM IST
മലയാളി വാര്‍ത്ത

സിനിമ ലോകത്ത് മീടുവിവാദം കൊഴുക്കുകയാണ്. കഴിഞ്ഞദിവസം ചെന്നൈയില്‍ ചിന്മയി ശ്രീപാദ, ലീന മണിമേകലൈ, ശ്രീരഞ്ജിനി, ലക്ഷ്മി രാമകൃഷ്ണന്‍ എന്നിവര്‍ നടത്തിയ വാര്‍ത്താസമ്മേളനം അതിന്റെ തെളിവായിരുന്നു. ഇവര്‍ക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് നടി പാര്‍വ്വതി. ചിന്മയി ഉള്‍പ്പെടെയുള്ളവര്‍ കടന്നുപോയ അവസ്ഥകള്‍ തന്റെ ഹൃദയത്തെ തകര്‍ത്തുവെന്ന് പാര്‍വ്വതി പറഞ്ഞു.

'തങ്ങളുടെ അനുഭവങ്ങള്‍ തുറന്നുപറഞ്ഞു കൊണ്ട് ചില സ്ത്രീകളെങ്കിലും മുന്നോട്ടുവരുന്ന സമയമാണ്. ഞങ്ങള്‍ക്കോരോരുത്തര്‍ക്കും പറയാന്‍ കഥകളുമുണ്ട്. ഞങ്ങള്‍ ആക്രമിക്കപ്പെട്ടിട്ടുണ്ട്. ഈ ലോകത്തെ പുരുഷന്മാരെല്ലാം മോശക്കാരാണെന്ന് പറയാനല്ല ഞങ്ങള്‍ ശ്രമിക്കുന്നത്. നിങ്ങളുടെ പിന്തുണയും ഞങ്ങള്‍ക്ക് ആവശ്യമുണ്ട്,' പൊട്ടിത്തെറിച്ചുകൊണ്ട് ചിന്മയി പറഞ്ഞിരുന്നു.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്ബ് സമാനമായ സംഭവങ്ങള്‍ തന്നെയാണ് കേരളത്തിലും നടന്നത്. വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് അംഗങ്ങള്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ പ്രതികരിച്ച രീതി ശരിയായില്ലെന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. പാര്‍വ്വതി, രേവതി, പത്മപ്രിയ തുടങ്ങിയവരായിരുന്നു താരസംഘടനയായ എഎംഎംഎയില്‍ നിന്നും തങ്ങള്‍ നേരിട്ട തുടര്‍ച്ചയായ നീതിനിഷേധങ്ങളെക്കുറിച്ച് തുറന്നടിച്ചത്. ഇതിനെ ഓര്‍മ്മിപ്പിക്കുന്നതായിരുന്നു കഴിഞ്ഞദിവസം ചെന്നൈയില്‍ നടന്ന വാര്‍ത്താ സമ്മേളനവും. ഇക്കാര്യവും പാര്‍വ്വതി തന്റെ ട്വീറ്റില്‍ പറഞ്ഞു.

വൈരമുത്തുവിനെതിരെ കടുത്ത ആരോപണങ്ങളായിരുന്നു ചിന്മയി ഉന്നയിച്ചിരുന്നത്. സഹകരിക്കണം എന്ന് ആവശ്യപ്പെട്ട് വൈരമുത്തു തന്നെ ഹോട്ടലിലേക്ക് വിളിപ്പിച്ചതായി ചിന്മയി നേരത്തേ പറഞ്ഞിരുന്നു. 2005ലോ 2006ലോ ആണ് സംഭവം നടന്നതെന്നാണ് ചിന്മയി പറഞ്ഞത്.

സ്വിറ്റ്‌സര്‍ലന്‍ഡില്‍ ഒരു ആല്‍ബത്തില്‍ പാടാനായി പോയപ്പോഴായിരുന്നു സംഭവം. 'എല്ലാവരേയും പറഞ്ഞയച്ച് എന്നോടും അമ്മയോടും മാത്രം നില്‍ക്കാന്‍ പറഞ്ഞു. വൈരമുത്തുവിനെ ഹോട്ടലില്‍ ചെന്ന് കാണാനായി സംഘാടകനാണ് വന്ന് പറഞ്ഞത്.

സഹകരിക്കണമെന്ന് പറഞ്ഞപ്പോള്‍ എന്തിനു സഹകരിക്കണം എന്ന് ഞാന്‍ ചോദിച്ചു. അവരുടെ ആവശ്യം ഞാന്‍ നിരാകരിച്ചു. ഇന്ത്യയിലേക്ക് തിരിച്ച് അയയ്ക്കണമെന്ന് ഞാന്‍ ആവശ്യപ്പെട്ടു. 'നിങ്ങളുടെ കരിയര്‍ ഉണ്ടാവില്ല' എന്നാണ് അയാള്‍ പറഞ്ഞത്. കരിയറും വേണ്ട ഒരു മണ്ണും വേണ്ടെന്ന് പറഞ്ഞാണ് ഞങ്ങള്‍ ഇന്ത്യയിലേക്ക് വിമാനം കയറിയത്,' ചിന്മയി പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ വന്‍ മാറ്റം വരുന്നു  (1 hour ago)

കുടുംബശ്രീ ജീവനക്കാര്‍ക്ക് ഓണം ആഘോഷിക്കാന്‍ സ്വന്തം അക്കൗണ്ടില്‍ നിന്ന് പണം നല്‍കി സുരേഷ് ഗോപി  (1 hour ago)

തമിഴ്നാട് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം’  (3 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (3 hours ago)

മമിതാ ബൈജുവും സംഗീത് പ്രതാപും ഒന്നിക്കുന്നു; പുതിയ റൊമാന്റിക് കോമഡി ചിത്രം 'ഹലോ ഡിയർ' പ്രഖ്യാപിച്ചു  (3 hours ago)

SURESH GOPI ഇതുപോലൊരു കേന്ദ്രമന്ത്രി ആദ്യം  (3 hours ago)

RAIN ALERT ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴ  (3 hours ago)

Maharashtra ഒരു കുടുംബത്തിലെ മൂന്ന് ജീവനുകൾ പൊലിഞ്ഞു  (3 hours ago)

VEENA VIJAYN ഇതുവരെ പുറത്തുവന്നത് മഞ്ഞുമലയുടെ അറ്റം മാത്രം  (3 hours ago)

Karuvatta-murder കേസ് അട്ടിമറിക്കാൻ നീക്കം  (3 hours ago)

മനോരമയ്ക്കുമെതിരെ തുറന്നടിച്ച് പിണറായി വിജയന്‍  (3 hours ago)

അര്‍ജുന്‍ ആയങ്കിക്ക് സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യം  (5 hours ago)

Veena വീണ വിജയന്‍ വാങ്ങിയ കോഴക്കണക്ക്  (7 hours ago)

പുതിയ നീക്കങ്ങൾ ഇങ്ങനെ ..  (7 hours ago)

‌കൊച്ചി മെട്രോയുടെ പേര് കേരളം മെട്രോ എന്നാക്കുന്നത് സർക്കാരി​ന്റെ പരി​ഗണനയി​ൽ ഇല്ലെന്ന് മുഖ്യമന്ത്രി​ വി​.ഡി​. സതീശൻ...  (7 hours ago)

Malayali Vartha Recommends