വാഹനാപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന ലക്ഷ്മി ഒരു മാസത്തിനു ശേഷം വീട്ടിലെത്തി; ഭർത്താവിന്റെയും മകളുടെയും മരിക്കാത്ത ഓർമ്മകൾക്ക് മുന്നിൽ വിതുമ്പി ലക്ഷ്മി

വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണം മലയാളി പ്രേക്ഷകർക്കിടയിൽ വലിയ ആഘാതമാണ് സൃഷ്ടിച്ചത്. ഇപ്പോഴും ബാലഭാസ്കറിന്റെ മരണം അംഗീകരിക്കാൻ ഉറ്റവർക്കും സുഹൃത്തുക്കൾക്കുമായിട്ടില്ല.ഏറെ പ്രായസപ്പെട്ടാണ് ആ വേദനിക്കുന്ന സത്യം നെഞ്ചിലേറ്റി ഇവർ നടക്കുന്നത്.കാർ അപകടത്തിൽ ഗുരുതരമായ പരിക്കേറ്റ ബാലുവിന്റെ ലക്ഷ്മി പൂർണ ആരോഗ്യത്തോടെ ജീവിത്തിലേയ്ക്ക് തിരിച്ചു വന്നു. ആരോഗ്യ നില മെച്ചപ്പെട്ട് ലക്ഷ്മി ഇന്നലെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു വീട്ടിലെത്തി.
തിരുവനന്തപുരത്തെ വീട്ടില്‍ ബാലുവിന്റെയും തന്റെയും മാതാപിതാക്കളുടെ കരുതലിലാണ് ലക്ഷ്മിയിപ്പോള്‍. തന്റെ ബാലുവും പതിനഞ്ച് വര്ഷം കാത്തിരുന്നു കിട്ടിയ ആ പിഞ്ചോമനയും ഇല്ലാത്ത ആ വീട്ടിലേക്ക് ലക്ഷ്മി ഇപ്പോൾ എല്ലാ ദുഃഖങ്ങളും ഒളിപ്പിച്ച് ബാലുവിന്റെ മാതാപിതാക്കളുടേയും കൂട്ടുകാരുടേയും സ്നേഹത്തണലില്‍ വേദന ഉള്ളിലൊതുക്കി ആരോടൊന്നും ഒന്നും പറയാതെ കഴിയുകയാണ് . ബന്ധുക്കൾക്കാവട്ടെ അവളെ ഒന്ന് പറഞ്ഞു ആശ്വസിപ്പിക്കാനും സാധിക്കുന്നില്ല .
നേരത്തെ ,അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ലക്ഷ്മി മകളുടെയും ബാലുവിന്റെയും മരണം അറിഞ്ഞിരുന്നില്ല. പിന്നീട് ബോധം തെളിഞ്ഞ് അപകടാവസ്ഥ പിന്നിട്ടശേഷമാണ് ഈ വിവരം ലക്ഷ്മിയെ അറിയിച്ചത്. ഒരു മാസത്തോളം നീണ്ട ആശുപത്രി വാസത്തിനൊടുവിലാണ് ലക്ഷ്മിയെ ഡിസ്ചാര്‍ജ് ചെയ്തത്. അരയ്ക്കു കീഴ്‌പ്പോട്ടാണ് ഗുരുതര പരിക്കേറ്റത്.
സംസാരിക്കാനും ഭക്ഷണം കഴിക്കാനുമൊക്കെ കഴിയുന്നുണ്ടിപ്പോള്‍. വലതുകാലിലെ പരിക്ക് കൂടി ഭേദമായാല്‍ നന്നായി നടന്നു തുടങ്ങാം. ബാലുവിനെ സ്‌നേഹിച്ച എല്ലാവരുടെയും പ്രാര്‍ത്ഥന ലക്ഷ്മിക്കൊപ്പമുണ്ട്.
https://www.facebook.com/Malayalivartha