Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

പൊന്നമ്മയുടെ രോഗം വില്ലനായപ്പോൾ നടി സേതുലക്ഷ്മിയുടെ മകന് വൃക്ക ദാനം ചെയ്യാന്‍ പറ്റില്ലെന്ന് പൊന്നമ്മ ബാബു

13 DECEMBER 2018 09:45 AM IST
മലയാളി വാര്‍ത്ത

മലയാളത്തിന്റെ ചലച്ചിത്ര ലോകത്തേക്ക് വൈകിവന്ന സ്ത്രീ സാന്നിധ്യമാണ് സേതുലക്ഷ്മി. നാടക വേദികളും, ജീവിതത്തിന്റെ പകിട്ടില്ലായ്മയും സമ്മാനിച്ച അഭിനയക്കരുത്തുമായ് സേതുലക്ഷ്മി വെള്ളിത്തിരയില്‍ എത്തിയപ്പോള്‍ ആദ്യ കാഴ്ചയില്‍ തന്നെ പ്രേക്ഷകന്റെ മനസ് പറിച്ചെടുത്തു അവര്‍. സ്‌ക്രീനില്‍ അഭിനയിച്ചധിലധികവും കണ്ണീരു കലര്‍ന്ന അമ്മ വേഷങ്ങളായിരുന്നു. അതുപോലെ തന്നെയായിരുന്നു അവരുടെ ജീവിതവും.

വർഷങ്ങളായി രണ്ടു വൃക്കകളും തകരാറിലായ മകന്റെ ജീവന് വേണ്ടി ഫേസ്ബുക്ക് ലൈവ് വന്ന നടി സേതുലക്ഷ്മിയമ്മയുടെ പ്രാർത്ഥനകൾക്ക് ഫലം കണ്ടുതുടങ്ങിയതിനു പിന്നാലെ സഹായ വാഗ്ദാനവുമായി സിനിമയ്ക്കകത്തും പുറത്തുമുള്ളവർ എത്തിയിരുന്നു. അതിനൊക്കെ തൊട്ട് പിന്നാലെയായിരുന്നു സേതുലക്ഷ്മിയമ്മയുടെ പ്രാർത്ഥനകൾക്ക് ഇരട്ടി ശക്തിപകർന്ന് മകന് വൃക്ക നൽകാൻ തയ്യാറായി പൊന്നമ്മ ബാബു രംഗത്തെത്തിയത്. ഷൂട്ടിങിനിടയിലാണ് പൊന്നമ്മ വിളിച്ചത്, നമ്മളൊക്കെ കൂടപ്പിറപ്പുകളല്ലേ, മകന് വൃക്ക നല്‍കാന്‍ ഞാന്‍ തയ്യാറാണ്, എന്റെ വൃക്ക കിഷോറിന് നല്‍കാന്‍ എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന് എനിക്കറിയില്ല, ഇല്ലെങ്കില്‍ വൃക്ക നല്‍കാന്‍ എനിക്ക് പൂര്‍ണ സമ്മതമാണെന്ന് പൊന്നമ്മ ബാബു വിളിച്ചു പറഞ്ഞിരുന്നു.'

അതിന് പിന്നാലെയാണ് പൊന്നമ്മയുടെ രോഗം വില്ലനായി എത്തിയത് നടി സേതുലക്ഷ്മിയുടെ വൃക്കരോഗിയായ മകന് വൃക്ക ദാനം ചെയ്യാന്‍ പറ്റില്ലെന്നാണ് പൊന്നമ്മ പറയുന്നത്. ഷുഗറും കൊളസ്ട്രോളും ഉള്ളതാണ് ഇതിന് കാരണം. വൃക്കദാനം ചെയ്യാന്‍ കഴിയാത്തതില്‍ അല്‍പം വിഷമമുണ്ടെന്നും പൊന്നമ്മ ബാബു പ്രതികരിച്ചു. നടി സേതുലക്ഷ്മിയുടെ മകന് വൃക്കദാനം ചെയ്യാന്‍ തയ്യാറാണെന്ന പൊന്നമ്മ ബാബുവിന്റെ പ്രതികരണം സോഷ്യല്‍മീഡിയ ഏറ്റെടുത്തിരുന്നു.

'ഞാന്‍ പറഞ്ഞത് ഇത്ര വലിയ കാര്യമാണോ?' നടി സേതുലക്ഷ്മിയുടെ മകന് വൃക്ക നല്‍കാമെന്നറിയിച്ചത് സോഷ്യല്‍ മീഡിയ ആഘോഷമാക്കിയതില്‍ പൊന്നമ്മ ബാബുവിന് ഇപ്പോഴും അത്ഭുതമാണ്. 'ചേച്ചിയുടെ ചെവിയില്‍ പറഞ്ഞ കാര്യമാണ്. പറഞ്ഞത് വലിയ കാര്യമാണെന്നോ മഹാമനസ്‌കതയാണെന്നോ ഒന്നും തോന്നുന്നില്ല. എന്നാല്‍ ഷുഗറും കൊളസ്ട്രോളും ഉള്ളതിനാല്‍ വൃക്ക ദാനം ചെയ്യാന്‍ പറ്റില്ലെന്ന് പരിശോധനകള്‍ക്ക് ശേഷം ഡോക്ടര്‍മാര്‍ പറഞ്ഞു.

അതില്‍ അല്‍പം വിഷമമുണ്ട്', പൊന്നമ്മ ബാബു പറഞ്ഞു. 'അന്ന് ചേച്ചിയോട് ഇക്കാര്യം പറഞ്ഞപ്പോഴേ താന്‍ ഷുഗറിന്റെയും കൊളസ്ട്രോളിന്റെയും കാര്യം സൂചിപ്പിച്ചിരുന്നു. ഷുഗറും കൊളസ്ട്രോളും ഒക്കെ ഉണ്ടെങ്കില്‍ കിഡ്നി ദാനം ചെയ്യാന്‍ പറ്റില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. കിഡ്നി നല്‍കാന്‍ തയ്യാറായി ഒരു ചെറുപ്പക്കാരന്‍ എത്തിയിട്ടുണ്ട്. ഒരു ചെക്കപ്പ് കഴിഞ്ഞു. ഇനി രണ്ടു ചെക്കപ്പ് കൂടി ബാക്കിയുണ്ട്. ഇതുവരെ കുഴപ്പമൊന്നുമില്ല. തിരുവനന്തപുരത്ത് വെച്ചാകും ശസ്ത്രക്രിയ.

എല്ലാത്തിനും താന്‍ ചേച്ചിക്കൊപ്പമുണ്ടാകും. സാമ്പത്തികമായി കഴിയുന്നതുപോലെ സഹായിക്കും. സുഹൃത്തുക്കളും സഹായിക്കാന്‍ ഒപ്പമുണ്ട്.' ''ഒരു നടി സ്വന്തം മകനുവേണ്ടി പരസ്യമായി കൈകൂപ്പി അപേക്ഷിക്കുന്നതുകണ്ടപ്പോള്‍ സഹിച്ചില്ല. താനുമൊരു കലാകാരിയല്ലേ? ഒരമ്മയല്ലേ? കരഞ്ഞുകൊണ്ടാണ് താന്‍ ചേച്ചിയെ വിളിക്കുന്നത്. ചേച്ചിയുമായി വര്‍ഷങ്ങളായുള്ള പരിചയമാണ്. മകള്‍ക്കൊപ്പം നാടകത്തില്‍ അഭിനയിച്ചിട്ടുണ്ട്. ചേച്ചിയുടെ മൂത്ത മകള്‍ക്ക് കാന്‍സറായിരുന്നു.

അവര്‍ മരിച്ചുപോയി. ഇനി ചേച്ചിയെ നോക്കേണ്ടത് ഈ മകനാണ്. എല്ലാം ഓര്‍ത്തപ്പോള്‍ സഹിച്ചില്ല. വിളിച്ച് കിഡ്നി തരാമെന്ന് പറഞ്ഞു. രണ്ട് കിഡ്നിയുണ്ട്, അതിലൊന്ന് മതി എനിക്ക് ജീവിക്കാന്‍. ഒന്നുകൊണ്ട് മറ്റൊരു ജീവന്‍ രക്ഷിക്കാമെങ്കില്‍ അത്രയും ആകുമല്ലോ എന്നേ കരുതിയുള്ളൂ. ''ചേച്ചിയുടെ ചെവിയില്‍ പറഞ്ഞ കാര്യമാണ്.

വാര്‍ത്താസമ്മേളനം നടത്തിയോ ഒന്നും പറഞ്ഞ കാര്യമല്ല. ചേച്ചി ആരോടോ പറഞ്ഞാണ് വിവരം പരസ്യമായത്. എത്രയോ നാളുകളായി നാടകരംഗത്തും സീരിയല്‍, സിനിമാരംഗത്തും പ്രവര്‍ത്തിക്കുന്ന ആളാണ് ചേച്ചി. എന്നിട്ടും ആരും സഹായിക്കാന്‍ മുന്നോട്ടുവന്നില്ല- പൊന്നമ്മ ബാബു പറഞ്ഞു. മകന്‍ കിഷോറും ഒരു കലാകാരനാണ്. നാടകത്തില്‍ എന്റെ അച്ഛനായി അഭിനയിച്ചിട്ടുണ്ട്. സംസ്ഥാന പുരസ്‌കാരം നേടിയിട്ടുണ്ട്. ഇപ്പോള്‍ ‘മഴവില്‍ മനോരമ’യിലെ കോമഡി സര്‍ക്കസ് എന്ന പരിപാടി അവന്‍ ചെയ്യുന്നുണ്ട്. വേദന കടിച്ചമര്‍ത്തിയാണ് ആ പരിപാടി ചെയ്യുന്നത്.

സഹായം വാഗ്ദാനം ചെയ്ത് നാടിന്റെ നാനാഭാഗത്ത് നിന്നും അന്വേഷണങ്ങള്‍ വരുമ്ബോള്‍ പതിനാല് വര്‍ഷത്തോളമായി താനും കുടുംബവും അനുഭവിക്കുന്ന വേദനയ്ക്ക് വൈകാതെ അറുതി വരുമെന്ന പ്രതീക്ഷയിലാണ് നടി സേതുലക്ഷ്മിയും മകന്‍ കിഷോറും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (1 hour ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (1 hour ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (3 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (4 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (4 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (4 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (5 hours ago)

ഭൂമി തരംമാറ്റ അപേക്ഷ; നിയമ തടസങ്ങളില്ലാത്തവയെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്ന് മന്ത്രി എ.പി. അനില്‍ കുമാര്‍  (5 hours ago)

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ;ജാഗ്രത  (5 hours ago)

​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും പൊന്നണിഞ്ഞ് പത്താംക്ലാസുകാരി  (8 hours ago)

റോഡ് നവീകരണം.... ഗതാഗതകുരുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകർ  (8 hours ago)

പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്... മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ...  (9 hours ago)

വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി  (9 hours ago)

ദാണ്ഡിയ ആഘോഷപരിപാടിക്കിടെ ലൈറ്റിംഗ് സ്റ്റാൻഡ് തകർന്നുവീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം... 14 പേർക്ക് പരുക്ക്  (9 hours ago)

Malayali Vartha Recommends