Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

ഒടിയന്‍ നൂറു കോടി ക്ലബ്ബില്‍കയറിയത് ശ്രീകുമാര്‍ മേനോന്റെ തള്ള്: ആന്റണി പെരുമ്പാവൂര്‍ കുടുങ്ങും: സുരേഷ് കുമാര്‍

14 DECEMBER 2018 07:00 PM IST
മലയാളി വാര്‍ത്ത

ഒടിയന്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ പ്രചരിക്കുന്ന വാട്‌സാപ്പ് ഓഡിയോ ക്ലിപ് തന്റേതു തന്നെയാണെന്നും അതിലുറച്ചു നില്‍ക്കുന്നെന്നും വെളിപ്പെടുത്തി നിര്‍മ്മാതാവും നടനുമായ സുരേഷ് കുമാര്‍. മോഹന്‍ലാല്‍ നായകനായ ഒടിയന്‍ റിലീസിനു മുന്‍പേ 100 കോടി ക്ലബ്ബില്‍ കയറിയെന്നാണ് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ പറഞ്ഞത്. ഇതിനെതിരെ ആരാധകരുള്‍പ്പെടെ രംഗത്ത് വന്നെങ്കിലും ചിത്രം പ്രീറിലീസിലൂടെയും വിതരണത്തിലൂടെയുമൊക്കെ നൂറു കോടി നേടി കഴിഞ്ഞെന്നാണ് ശ്രീകുമാര്‍ അവകാശപ്പെട്ടത്. ഇതിനെതിരെ പ്രൊഡ്യൂസര്‍മാരുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ സുരേഷ് കുമാര്‍ നടത്തിയ പ്രതികരണമാണ് പ്രചരിച്ചത്. 

സുരേഷ് കുമാറിന്റെ വിമര്‍ശനം ചര്‍ച്ചയായതോടെ പ്രതികരണവുമായി അദ്ദേഹം തന്നെ രംഗത്തെത്തി. 'ഒരു നിര്‍മ്മാതാവ് എന്ന നിലയില്‍ ഞങ്ങളുടെ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസ്സോസ്സിയേഷന്റെ വാട്‌സാപ്പ് ഗ്രൂപ്പിലാണ് വോയ്‌സ് നോട്ട് ഇട്ടത്. പ്രൊഡ്യൂസര്‍മാര്‍ക്ക് അറിയാന്‍ വേണ്ടിയായിരുന്നു അത്. ആരെയും ബോധ്യപ്പെടുത്തേണ്ട കാര്യമില്ല. ഞാന്‍ പറഞ്ഞകാര്യം പറഞ്ഞില്ല എന്നു പറയുകയുമില്ല.' അദ്ദേഹം പറഞ്ഞു. 

ഒരു പടം നന്നായിട്ട് ഓടി അതിന്റെ ബിസിനസ്സ് ആയിക്കഴിഞ്ഞ് അത് അനൗണ്‍സ് ചെയ്യുന്നു. അതാണ് അതിന്റെ രീതി. ഒരു മലയാള പടത്തിന് നൂറു കോടി ലാഭം കിട്ടും എന്നൊക്കെ പറയുന്നത് ശരിയായ നടപടിയല്ല. റിലീസ് കഴിഞ്ഞിട്ട് പറയാം. അല്ലെങ്കില്‍ പടം ഓടിക്കഴിഞ്ഞ് അങ്ങനെ കേള്‍ക്കുന്നത് സന്തോഷമുള്ള കാര്യമാണ്. റിലീസിനു മുന്‍പ് തമിഴില്‍ പോലും ഇങ്ങനെ ഒരു ബിസിനസ് നടന്നിട്ടില്ല. സ്വന്തമായി നമുക്കൊരു ഹൈപ് ഉണ്ടാക്കാന്‍ വേണ്ടി ഇങ്ങനെയൊക്കെ ചെയ്യുന്നത് ശരിയല്ല എന്നാണ് ഞാന്‍ പറഞ്ഞത്. അത് തെറ്റിദ്ധാരണ ഉണ്ടാക്കും. ഇന്‍വെസ്റ്റ് ചെയ്യാന്‍ ഇരിക്കുന്ന പലരും ഇത്രത്തോളം രൂപയ്ക്ക് കച്ചവടം നടക്കുന്നു എന്നു പറഞ്ഞാണ് വരുന്നത്. അതിന്റെ പാതി പോലും നടക്കുന്നില്ല. അനുഭവത്തില്‍നിന്നാണ് പറയുന്നത്. അഞ്ച് ഷോ പോലും ഓടാത്ത ഒരു പടം 25 കോടി ക്ലബ്ബില്‍ കയറി എന്ന് വാര്‍ത്ത കണ്ടു. ക്ലബ്ബില്‍ കയറല്‍ പുതിയ ഒരു പരിപാടിയാണ് സുരേഷ് കുമാര്‍ അഭിപ്രായപ്പെട്ടു.

ഒടിയന്‍ എന്ന പടത്തിന് നല്ല ഹൈപ് ഉണ്ട്. മലയാളത്തില്‍ നല്ല ഇനീഷ്യല്‍ കിട്ടാന്‍ പോകുന്ന പടമാണ്. ഒരു ഹിന്ദി പടമോ തമിഴ് പടമോ ഇറങ്ങുമ്പോള്‍ ലഭിക്കുന്ന രീതിയിലുള്ള ഇനീഷ്യല്‍ കലക്ഷന്‍ ഒടിയനു ലഭിക്കും. അത് ആ നിര്‍മാതാവ് കഷ്ടപ്പെട്ട് ഉണ്ടാക്കുന്നതാണ്. അദ്ദേഹം ബാക്കിയുള്ള പടങ്ങള്‍ ചെയ്തതിനെക്കാള്‍ കൂടുതല്‍ ബിസിനസ് ഇതില്‍ നടക്കും. പക്ഷേ, ഇവിടെ ഒരു പടം തുടങ്ങുന്നതിന് മുന്‍പ് നൂറു കോടി ലാഭം ഉണ്ട് എന്ന് പറയുന്നത് സംവിധായകനാണ്. യഥാര്‍ത്ഥത്തില്‍ അതു പറയേണ്ടത് നിര്‍മാതാവാണ്. സംവിധായകന്റെ ഉദ്ദേശ്യം അയാള്‍ക്ക് വേറെ പടം കിട്ടണം, ഇതുപോലെ ബിസിനസ് നടക്കണം. അങ്ങനെയൊന്നും ബിസിനസ് നടക്കില്ല. 100 കോടിയുടെ ബിസിനസ് നടന്നിട്ടില്ല എന്നത് നമുക്ക് എല്ലാവര്‍ക്കും അറിയാം' സുരേഷ് കുമാര്‍ വ്യക്തമാക്കി. 

'സംവിധായകന് പേര് കിട്ടാന്‍ വേണ്ടി നൂറു കോടിയെന്നും അഞ്ഞൂറു കോടിയെന്നും പറയും. അയാള്‍ക്ക് വേറെ സിനിമ കിട്ടാനുള്ള പരിപാടിയാണ്. എന്നാലല്ലേ, ആയിരം കോടിയുടെ പടം ചെയ്യാനൊക്കൂ. ഇതൊക്കെയാണ് ഇവിടത്തെ പ്രശ്‌നങ്ങള്‍. നേരത്തെ, പുലിമുരുകന്റെ കാര്യത്തില്‍ നൂറുകോടി ക്ലബ് എന്നു പറഞ്ഞു. ആളുകള്‍ വിചാരിച്ചു, സിനിമ നൂറു കോടി കലക്ട് ചെയ്തു എന്ന്. പക്ഷേ, അതിന്റെ യാഥാര്‍ഥ്യം എന്തെന്ന് എല്ലാവര്‍ക്കും അറിയാം. ടോമിച്ചന്‍ മുളകുപാടത്തിന് അറിയാം. ആ പടത്തിനേക്കാള്‍ ലാഭം രാമലീല എന്ന പടത്തില്‍ കിട്ടിയതായാണ് നമ്മുടെ അടുത്തു പറഞ്ഞത്. ഇങ്ങനെയുള്ള സാഹചര്യത്തില്‍ ഇതുപോലെയുള്ള മണ്ടത്തരങ്ങളും വിഡ്ഢിത്തരങ്ങളും വിളിച്ചു പറയുന്ന ഡയറക്ടര്‍മാര്‍ക്ക് അവരുടെ താല്‍പര്യം സംരക്ഷിക്കാന്‍ വേണ്ടിയുള്ള പരിപാടിയാണ്. ഇതിന്റെ തലവേദന മുഴുവന്‍ ആന്റണി പെരുമ്പാവൂരിനാണ്. ഇന്‍കം ടാക്‌സുകാരും ബാക്കിയുള്ളവരും വീട്ടില്‍ കയറി ഇറങ്ങും. സംവിധായകന് നഷ്ടപ്പെടാന്‍ ഒന്നുമില്ല.' എന്നാണ് വാട്‌സാപ്പ് ഗ്രൂപ്പില്‍ സുരേഷ് കുമാര്‍ പറഞ്ഞത്. സുരേഷിന്റെ നിലപാടിനെ അനൂകൂലിച്ചാണ് ആരാധകരും രംഗത്തെത്തിയിരിക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (1 hour ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (1 hour ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (3 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (4 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (4 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (4 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (5 hours ago)

ഭൂമി തരംമാറ്റ അപേക്ഷ; നിയമ തടസങ്ങളില്ലാത്തവയെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്ന് മന്ത്രി എ.പി. അനില്‍ കുമാര്‍  (5 hours ago)

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ;ജാഗ്രത  (5 hours ago)

​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും പൊന്നണിഞ്ഞ് പത്താംക്ലാസുകാരി  (8 hours ago)

റോഡ് നവീകരണം.... ഗതാഗതകുരുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകർ  (8 hours ago)

പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്... മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ...  (9 hours ago)

വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി  (9 hours ago)

ദാണ്ഡിയ ആഘോഷപരിപാടിക്കിടെ ലൈറ്റിംഗ് സ്റ്റാൻഡ് തകർന്നുവീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം... 14 പേർക്ക് പരുക്ക്  (9 hours ago)

Malayali Vartha Recommends