മിടുക്കുണ്ടെങ്കിൽ കാണട്ടെ കേരളാപോലീസ് പിടിക്കുന്നത്, എന്റെ ലക്ഷ്യം ലീന മരിയ പോൾ അല്ല! കോടികൾ ആവശ്യപ്പെട്ടതിന് പിന്നിൽ ആ കൊടുംചതി- !അധോലോക നായകൻറെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

മിടുക്കുണ്ടെങ്കിൽ നടി ലീന മരിയ പോളിന്റെ കൊച്ചിയിലെ ബ്യൂട്ടി പാര്‍ലറിൽ വെടിയുതിർത്ത തന്‍റെ ആളുകളെ കണ്ടുപിടിക്കട്ടെയെന്ന് വെല്ലുവിളിച്ച് മുംബൈ അധോലോക നായകൻ രവി പൂജാരി. ബ്യൂട്ടി പാർലർ വെടിവയ്പ്പിന് പിന്നിൽ രവി പൂജാരി തന്നെയെന്ന് കൊച്ചി സിറ്റി പൊലിസ് സ്ഥീരീകരിച്ചതിന് പിന്നാലെയാണ് രവിപൂജാരിയുടെ വെല്ലുവിളിയും പുറത്ത് വന്നത്. രവി പൂജാരയുടേതെന്ന പേരിലുള്ള ഫോൺ സംഭാഷണം ഒരു സ്വകാര്യ ചാനലാണ് പുറത്ത് വിട്ടത്.
നടി ലീന മരിയാ പോളിനോട് 25 കോടി രൂപ ആവശ്യപ്പെട്ടതിന്‍റെ കാരണം കൊച്ചി സിറ്റി പൊലിസിന് അറിയാമെന്നും വൈകാതെ അക്കാര്യം താൻ വെളിപ്പെടുത്തുമെന്നും രവി പൂജാരി വ്യക്തമാക്കി. കൊച്ചി ബ്യൂട്ടി പാർലർ വെടിവയ്പ്പിന് പിന്നിൽ താനാണെന്ന് കഴിഞ്ഞ 19നാണ് രവി പൂജാരി വെളിപ്പെടുത്തിയത്. മംഗലാപുരത്തും ബംഗലൂരുവിലും നടത്തിയ അന്വേഷണത്തിലാണ് രവി പൂജാരിയാണ് കൃത്യത്തിന് പിന്നിലെന്ന് കൊച്ചി പൊലിസ് സ്ഥിരീകരിച്ചത്. എന്നാൽ ബ്യൂട്ടി പാർലറിൽ വെടിയുതിർത്ത രണ്ടംഗസംഘത്തെ തിരിച്ചറിയാൻപോലും പൊലിസിന് ഇതേവരെ കഴിഞ്ഞില്ല. മിടുക്കൻമാരാണെങ്കിൽ കൊച്ചി സിറ്റി പൊലിസ് ഇവരെ കണ്ടെത്തട്ടെയെന്നാണ് രവി പൂജാരി പറയുന്നത്.
നടി ലീന മരിയ പോളിനോട് 25 കോടി രൂപ ആവശ്യപ്പെടാൻ ചില കാരണങ്ങളുണ്ട്. അത് എന്താണെന്ന് പൊലിസിന് അറിയാമെന്ന് രവി പൂജാരി പറയുന്നു. ബ്യൂട്ടി പാർലർ വെടിവയ്പ് നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും പൊലിസിന്‍റെ മൂക്കിൻ തുമ്പത്ത് കൂടി രക്ഷപ്പെട്ട പ്രതികളാരെന്നുപോലും കണ്ടെത്താൻ ഇതേവരെ കഴിഞ്ഞിട്ടില്ല. ഇതിനിടെയാണ് പൊലീസിനെത്തന്നെ വെല്ലുവിളിച്ച് രവി പൂജാരി രംഗത്തെത്തിയിരിക്കുന്നത്.
പഴയ മുംബൈയെ അനുസ്മരിപ്പിക്കും വിധമായിരുന്നു കൊച്ചിയില്‍ പട്ടാപ്പകല്‍ വെടിവപ്പ് നടന്നത്. പനമ്പിള്ളി നഗറിലെ ബ്യൂട്ടി പാര്‍ലറില്‍ ആണ് സംഭവം നടന്നത്. ഡിസംബര്‍ 15 ന് ഉച്ചയ്ക്ക് മൂന്നരയോടെ ആയിരുന്നു ഇത്. ദ നെയില്‍ ആര്‍ട്ടിസ്ട്രി എന്ന ബ്യൂട്ടി പാര്‍ലറില്‍ ആയിരുന്നു ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്.
മുംബൈ അധോലോക നായകനായ രവി പൂജായരുടെ പേരില്‍ ബ്യൂട്ടി പാര്‍ലര്‍ ഉടമയായ ലീന മരിയ പോളിന് ഫോണില്‍ ഭീഷണി സന്ദേശം എത്തുകയായിരുന്നു. 25 കോടി രൂപ ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ഭീഷണി എത്തിയത്. എന്നാല്‍ പണം നല്‍കാന്‍ ഉടമ തയ്യാറായിരുന്നില്ല. ഇതേ തുടര്‍ന്ന് രണ്ട് പേര്‍ ബൈക്കിലെത്തി വെടിയുതിര്‍ക്കുകയായിരുന്നു. മുംബൈ അധോലോകവുമായി ബന്ധിപ്പിക്കുന്ന തരത്തില്‍ ഒരു കുറിപ്പും ഇവര്‍ സംഭവ സ്ഥലത്ത് ഉപേക്ഷിച്ചിരുന്നു.
കൊച്ചിയില്‍ ആദ്യമായാണ് ഇത്തരം ഒരു സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ മുമ്പ് കൊച്ചിയിലും പതിവായിരുന്നു. എന്നാല്‍ ഇത്തരത്തില്‍ ഒരു വെടിവപ്പ് ആദ്യമായിട്ടാണ് ഉണ്ടാകുന്നത്. ചെന്നൈ കനറ ബാങ്കില്‍ നിന്ന് 19 കോടി രൂപ വെട്ടിച്ചു എന്ന കേസിലെ പ്രതിയാണ് ലീന മരിയ പോള്‍. വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന തട്ടിപ്പ് കേസില്‍ ലീന മരിയ പോളിനെ ദില്ലിയില്‍ വച്ച് അറസ്റ്റ് ചെയ്തിരുന്നു. കാമുകനും ഈ കേസില്‍ കൂട്ടുപ്രതി ആയിരുന്നു.
അതേസമയം, നിരവധി പ്രമുഖർക്ക് രവി പൂജാരയുടെ ഭീഷണികൾ നേരിട്ട വിവരങ്ങളും പുറത്ത് വരുകയാണ്. ബോളിവുഡ് താരങ്ങളും രാഷ്ട്രീയക്കാരുമൊക്കെ ഇതിൽ ഉൾപ്പെടും. പണം വേണമെന്നും വധിക്കുമെന്നുമൊക്കെയുള്ള സ്ഥിരം അധോലോക ശൈലിയാണ് പൂജാരയുടെയും മാസ്റ്റർപീസ്. എന്നാൽ താൻ നോട്ടമിട്ടിട്ടുള്ള ആളുകളോട് ഒരുതരത്തിലുള്ള അനുകമ്പയും പൂജാര കാട്ടാറില്ലെന്ന് മാത്രം.
ഇന്ത്യയിൽനിന്ന് വിട്ട് നിന്നിരുന്നുവെങ്കിലും ഷാരൂഖ് ഖാനും കരൺ ജോഹറും അടക്കമുള്ള വമ്പന്മാരെ പണമാവശ്യപ്പെട്ടും അല്ലാതെയും ഫോൺകാളുകളിലൂടെ ഭീഷണിപ്പെടുത്തിയാണ് പൂജാര വീണ്ടും കളംപിടിച്ചത്. എന്നാൽ, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്ക് നേരത്തെ ഫോണിലൂടെ വധഭീഷണി വന്നതോടെയാണ് കേരളത്തിൽ രവി പൂജാരയെന്ന പേര് കൂടുതൽ ചർച്ചാവിഷയമായത്. തൃശൂരിൽ സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസ് വധക്കേസിലെ പ്രതി നിസാമിന് വേണ്ടിയായിരുന്നു ചെന്നിത്തലയ്ക്ക് ഭീഷണി സന്ദേശമെത്തിയത്.
ഷാരൂഖ് ഖാനും കരൺ ജോഹറിനും പുറമെ സൽമാൻ ഖാൻ, അക്ഷയ് കുമാർ തുടങ്ങിയവരും പൂജാരയുടെ ഭീഷണികൾക്ക് ഇരകളായിട്ടുണ്ട്. ഷാരൂഖിന്റെ സുഹൃത്തും ബിസിനസ് പങ്കാളിയുമായ കരീം മോറാനിയോട് ഒരുതരത്തിലുള്ള ബന്ധവും ഇനി പുലർത്തരുതെന്ന് ആവശ്യപ്പെട്ടായിരുന്നു ഷാരൂഖിനെ ഭീഷണിപ്പെടുത്തിയത്. 2014ൽ 'ഹാപ്പി ന്യൂയർ' എന്ന സിനിമയുടെ റിലീസിംഗിനോട് അനുബന്ധിച്ചായിരുന്നു ഇത്.
യുവഗായകൻ അർജിത് സിംഗിനെ അഞ്ചുകോടി രൂപ ആവശ്യപ്പെട്ടാണ് പൂജാര ഭീഷണിപ്പെടുത്തിയത്. എന്നാൽ, അത്രയും തുക നൽകാനാകില്ലെന്ന് അറിയിച്ചപ്പോൾ തന്റെ സുഹൃത്തിന് വേണ്ടി രണ്ട് പരിപാടികൾ സൗജന്യമായി ചെയ്തുകൊടുക്കണമെന്നായിരുന്നു ആവശ്യം. ജെ.എൻ.യുവിലെ രാഷ്ട്രീയ വിവാദത്തിന്റെ പശ്ചാത്തലത്തിൽ വിഘടനവാദി നേതാവ് സയീദ് അലി ഷാ ഗിലാനിക്കെതിരെയും ഭീഷണി ഉയർത്തി.
കർണാടക മന്ത്രിമാരായിരുന്ന റാംനാഥ് റായ്, യു.ടി ഖാദർ, അഭയ് ചന്ദ്ര ജെയ്ൻ എന്നിവരും മറ്റ് രണ്ട് നിയമസഭാംഗങ്ങളും പൂജാരയുടെ ഭീഷണി സന്ദേശങ്ങൾക്ക് ഇരകളായിട്ടുണ്ട്. മുജാഹിദ്ദീൻ ഭീകരവാദി യാസിൻ ഭട്കലിന്റെ വക്കീലായ എം.എസ് ഖാനെയും ഫോണിൽ വിളിച്ച് ഈയടുത്ത് പൂജാര കൊല്ലുമെന്ന് ഭീഷണി മുഴക്കിയിരുന്നു.
https://www.facebook.com/Malayalivartha