Widgets Magazine
18
Sep / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..


യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...


ലക്ഷ്യം പൂർത്തീകരിക്കാത്ത പുറകോട്ട് പോകില്ല..ഇസ്രയേലിന്റെ കരയാക്രമണം ആരംഭിച്ചതിന് പിന്നാലെ, നടന്ന ബോംബ് വര്‍ഷത്തില്‍ നടുങ്ങി ഗാസ. നൂറിലേറെപേര്‍ കൊല്ലപ്പെട്ടു..


പാലക്കാട് മണ്ഡലത്തിലും സജീവമാകാന്‍ ഒരുങ്ങുകയാണ് രാഹുല്‍.. സോഷ്യല്‍മീഡിയയില്‍ അടക്കം രാഹുല്‍ സജീവമായി കഴിഞ്ഞു...ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പോസ്റ്റ്..


'ഒരു മൂന്നാം കക്ഷി മധ്യസ്ഥതയ്ക്കും ഇന്ത്യ ഒരിക്കലും സമ്മതിച്ചില്ല': ട്രംപിന്റെ വെടിനിർത്തൽ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ

അശ്വതിയുടെ ബന്ധങ്ങളുടെ വേരുതേടി ഇറങ്ങിയ അന്വേഷണ സംഘത്തിന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങൾ; കിടപ്പറ പങ്കിട്ടവരിൽ സിനിമാ പ്രവർത്തകർ മുതൽ, രാഷ്ട്രീയ പ്രമുഖർ വരെ: ലൈംഗികമായി ദുരുപയോഗം ചെയ്‌തെന്ന നടിയുടെ വെളിപ്പെടുത്തലിൽ മുഖം തിരിച്ച് പോലീസ്...

30 DECEMBER 2018 10:26 AM IST
മലയാളി വാര്‍ത്ത

ലക്ഷങ്ങളുടെ ലഹരിമരുന്നുമായി പോലീസ് പിടിയിലായ നടി അശ്വതി ബാബുവിന്റെ സെക്സ് റാക്കറ്റ് ഇടപാടുകൾ അന്വേഷിക്കാതെ പൊലീസ് വിട്ടുകളഞ്ഞു. അതേ സമയം ലഹരി ഇടപാടുകൾ അന്വേഷിക്കാനിറങ്ങിയ പോലീസിന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളും. അശ്വതിയുടെ ഫ്ലാറ്റിൽ നടക്കുന്ന സെക്സ്റാക്കറ്റിനെ കുറിച്ചുള്ള വിവരങ്ങളായിരുന്നു പൊലീസിന് ആദ്യം ലഭിച്ചത്. ഇതോടെ ഇവരെ നിരീക്ഷിക്കാൻ ആരംഭിച്ച പൊലീസിനു ലഹരി മരുന്ന് ഇടപാടുകളെയും ഫ്ലാറ്റിൽ നടക്കുന്ന ലഹരി വിരുന്നുകളെക്കുറിച്ചും വിവരം ലഭിക്കുകയായിരുന്നു.

സിനിമാ- സീരിയൽ പ്രവർത്തകർ ഉൾപ്പെടെയുള്ള പ്രമുഖർ അശ്വതി ബാബുവിന്റെ വീട്ടിലെ സ്ഥിരം സന്ദർശകർ ആയിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന് സൂചനകൾ ലഭിച്ചിരുന്നു. ഇവർ താമസിച്ചിരുന്ന പാലച്ചുവട് ഡിസി ഗോൾഡൻ ഗേറ്റ് ഫ്ലാറ്റിൽ പലവതണ ലഹരി പാർട്ടി നടന്നതായി വ്യക്തമായ സാഹചര്യത്തിലാണ് ഇവിടുത്തെ സ്ഥിരം സന്ദർശകരിലേക്കും പോലീസ് അന്വേഷണം നീണ്ടത്. ഗ്രാമിന് 2000 രൂപ നിരക്കില്‍ ആയിരുന്നു നിരോധിത മയക്കുമരുന്ന് ഇവര്‍ വിറ്റിരുന്നത്. ലക്ഷക്കണക്കിന് രൂപയുടെ നിരോധിത ഉൽപ്പന്നങ്ങളാണ് ഇവരുടെ പാലച്ചുവടുള്ള വീട്ടിൽ നിന്നും കണ്ടെടുത്തത്. ഇവിടെ ലഹരി പാർട്ടികളും സ്ഥിരമായിരുന്നു.


സിനിമാ, സീരിയൽ മേഖലയിലെ പരിചിതമായ മുഖമല്ല അശ്വിത ബാബു. വളരെ ചുരുക്കം സിനിമകളിലും സീരിയലുകളിലും മാത്രമാണ് അഭിനയിച്ചതെങ്കിലും നടിയെന്ന പേരിലാണ് ഇവർ പലരുമായും ബന്ധം സ്ഥാപിച്ചിരുന്നത്. അശ്വതിക്ക് പല ഉന്നതരുമായി അടുത്ത ബന്ധമുണ്ടെന്ന തരത്തിൽ നേരത്തെയും റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.

അതേ സമയം സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ലൈംഗിക കേസുകൾ കോടതിയിലെത്തുന്നതോടെ ദുർബലപ്പെടുന്ന സാഹചര്യമുള്ളതിനാൽ അതിനെ കുറിച്ചു കൂടുതൽ അന്വേഷണം വേണ്ട എന്ന നിലപാടാണു പൊലീസ് കൈക്കൊണ്ടത്. അറസ്റ്റിലായതിന് ശേഷം പൊലീസിനു നൽകിയ മൊഴിയിലും ലൈംഗിക ഇടപാടുകൾ പരാമർശിച്ചിരുന്നു. സിനിമയിലെയും രാഷ്ട്രീയത്തിലെയും ചില പ്രമുഖരുമായും തനിക്കു ബന്ധമുണ്ടെന്നും പലരും തന്നെ ദുരുപയോഗം ചെയ്തെന്നും അവർ അവകാശപ്പെട്ടിരുന്നു. എന്നാൽ ഇതു ഗൗരവത്തിലെടുക്കേണ്ട എന്ന നിലപാടിൽ പൊലീസ് ഉറച്ചുനിന്നതോടെയാണു ലഹരിമരുന്നു കേസ് ശക്തമായത്.

അശ്വതി ബാബു ലഹരിമരുന്ന് പാർട്ടികളിൽ പങ്കെടുക്കുന്നതിനായി ഗോവ സന്ദർശിച്ചിരുന്നതായി പൊലീസിനു വിവരം ലഭിച്ചിരുന്നു. ഇവിടെവച്ചു പരിചയപ്പെട്ട ബെംഗളൂരു സ്വദേശിയായ യുവാവാണു ലഹരിമരുന്ന് ഇടപാടുകൾക്കു നടിയെ സഹായിച്ചിരുന്നത്. കൊച്ചിയിൽ ലഹരി മരുന്നു പാർട്ടികൾ സംഘടിപ്പിക്കുന്നതിനു നടിയെ സഹായിച്ചിരുന്നതും ഈ യുവാവാണ്. കൊച്ചിയിലെ അവരുടെ ഫ്ലാറ്റിൽ നടന്നിരുന്ന ലഹരി പാർട്ടികളിൽ നടിയുടെ സഹപ്രവർത്തകർ ചിലർ പങ്കെടുത്തിരുന്നതായും പൊലീസിനു വിവരം ലഭിച്ചിരുന്നു.

ഇവരുടെ മൊബൈൽ ഫോണിൽനിന്നു ലഭിച്ച വാട്സാപ്പ് സന്ദേശങ്ങളിൽനിന്നാണു സിനിമാ രംഗത്തുള്ള ചിലരെക്കുറിച്ചു പൊലീസിനു വിവരം ലഭിച്ചിരിക്കുന്നത്. ഇവരെയും പൊലീസ് രഹസ്യമായി നിരീക്ഷിക്കുന്നുണ്ട്. ഇതിൽ ആർക്കെങ്കിലും ലഹരി മരുന്നു കടത്തുമായി ബന്ധമുണ്ടോയെന്നു കണ്ടെത്താൻ പൊലീസ് ചോദ്യം ചെയ്യുന്നതിനാണു തീരുമാനം. നടിയുടെ സഹോദരനെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം പുരോഗമിക്കുന്നുണ്ട്. കഞ്ചാവു ചെടികൾ തിരുവനന്തപുരത്തെ വീട്ടിൽ നട്ടു വളർത്തിയതിന് ഇയാളെ നേരത്തെ പിടികൂടിയിരുന്നു.

പ്രായപൂർത്തി ആകും മുമ്പ് ശാരീരികമായി ഉപദ്രവങ്ങൾ ഏൽക്കേണ്ടി വരികയും ഒറ്റപ്പെടുകയും ചെയ്തിരുന്നതായി ഇവർ പൊലീസിനോടു വെളിപ്പെടുത്തിയിരുന്നു. വിഷാദ രോഗത്തിൽനിന്നു മോചനം തേടിയാണു താൻ ലഹരിമരുന്ന് ഉപയോഗിച്ചു തുടങ്ങിയതെന്നും ഇവർ പൊലീസിനോടു പറഞ്ഞിരുന്നു. ലഹരിമരുന്നിനു പണം കണ്ടെത്തുന്നതിനും ആർഭാട ജീവിതത്തിനുമാണു നടി സെക്സ്റാക്കറ്റ് കണ്ണിയായതും ലഹരി വ്യാപാരം നടത്തിയിരുന്നതെന്നും പൊലീസ് പറയുന്നു.

കേരളത്തിന് പുറത്തേയ്ക്കും അന്വേഷണം വ്യാപിപ്പിക്കാനൊരുങ്ങുകയാണ് അന്വേഷണ സംഘം. നടിയുടെ ഫോൺ വിവരങ്ങൾ പരിശോധിച്ചതിൽ നിന്ന് ഗോവ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ ലഹരി മരുന്ന് ഇടപാടുകാരുമായി ഇവർക്ക് ബന്ധമുണ്ടെന്ന് പോലീസിന് ബോധ്യമായിട്ടുണ്ട്. 2016ൽ ഇവരെ ദുബായിൽ വെച്ചും പിടികൂടിയിരുന്നു. നടിയുടെ ബംഗളൂരു ബന്ധവും അന്വേഷിക്കുന്നുണ്ട്. പിടിയിലാകുമ്പോൾ നടിയുടെ മാതാവിനൊപ്പം ഒരു ഗുജറാത്തി യുവതിയും ഫ്ലാറ്റിൽ ഉണ്ടായിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഈ വര്‍ഷത്തെ ആദ്യ ഇളവ്... പലിശ നിരക്ക് കുറച്ച് അമേരിക്ക  (3 minutes ago)

പുതിയ ഇന്ത്യ ആണവ ഭീഷണികളെ ഭയക്കുന്നില്ലെന്ന് പ്രധാനമന്ത്രി  (6 hours ago)

പ്രധാനമന്ത്രിയുടേയും അമ്മയുടേയും എ.ഐ വീഡിയോ നീക്കം ചെയ്യണമെന്ന് ഹൈക്കോടതി  (7 hours ago)

മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എ.കെ ആന്റണി  (7 hours ago)

ശബരിമലയിലെ ദ്വാരപാലക ശില്‍പ്പത്തിലെ സ്വര്‍ണപ്പാളി ചെന്നൈയില്‍ നിന്നും തിരികെ എത്തിച്ചപ്പോള്‍ കുറഞ്ഞത് 4 കിലോ  (7 hours ago)

ആറു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ അയല്‍വാസിയും സുഹൃത്തും അറസ്റ്റില്‍  (7 hours ago)

നരേന്ദ്ര മോദിക്ക് പിറന്നാള്‍ ആശംസകളുമായി നിരവധിപേര്‍ രംഗത്ത്  (7 hours ago)

ഇടുക്കിയില്‍ മണ്‍തിട്ട ഇടിഞ്ഞു വീണ് 2 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം  (8 hours ago)

ഇളയരാജയുടെ മൂന്ന് പാട്ടുകള്‍ അനുമതിയില്ലാതെ ഉപയോഗിച്ചു  (8 hours ago)

ഏഴാം ക്ലാസുകാരിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍  (8 hours ago)

ദ്വിദിന ശില്പശാല മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും  (8 hours ago)

റഫറിയെ മാറ്റാതെ ഏഷ്യാ കപ്പില്‍ കളിക്കില്ലെന്ന് പാകിസ്താന്‍  (10 hours ago)

ആലപ്പുഴയില്‍ നിന്നും കാണാതായ വിദ്യാര്‍ത്ഥികളെ ബംഗളൂരുവില്‍ നിന്നും കണ്ടെത്തി  (11 hours ago)

പാലക്കാട് നിന്നും കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി  (11 hours ago)

തൃശൂര്‍ അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജേക്കബ് തൂങ്കുഴി കാലം ചെയ്തു  (11 hours ago)

Malayali Vartha Recommends