Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രതിശ്രുത വരന്റെ നല്ലഗുണങ്ങൾ അക്കമിട്ട് പറയാൻ മാത്രമല്ല നല്ലവഴിക്ക് നടത്താനും പേളിക്ക് അറിയാം...

16 JANUARY 2019 03:53 PM IST
മലയാളി വാര്‍ത്ത

സാന്ത്വന പരിചരണ ദിനത്തോടനുബന്ധിച്ച് ആലുവ ജില്ലാ ആശുപത്രിയുടെ നേതൃത്വത്തിൽ നടന്ന കിടപ്പുരോഗികളുടെ രോഗി- ബന്ധു സംഗമത്തിൽ അതിഥികളായി ചലച്ചിത്രതാരം പേളി മാണിയും, ശ്രീനിഷുമെത്തി. പാട്ടുപാടിയും രോഗികളുമായി സംസാരിച്ചും ഏറെ നേരം ചെലവഴിച്ചാണ് ഇരുവരും മടങ്ങിയത്. സാന്ത്വന പരിചരണ ദിനത്തോടനുബന്ധിച്ച് ആലുവ ജില്ലാ ആശുപത്രിയുടെ ഓപ്പൺ എയർ സ്റ്റേഡിയത്തിലാണ് രോഗി-ബന്ധു സംഗമവും സ്നേഹവിരുന്നും വിവിധ കലാപരിപാടികളും നടന്നത്.

ബിഗ് ബോസ് മലയാളം സീസണ്‍ ഒന്നില്‍ മത്സരാര്‍ത്ഥിയായി എത്തിയതോടെയാണ് അവതാരകയും നടിയുമായ പേര്‍ളി മാണിയ്ക്ക് കേരളത്തില്‍ ഏറ്റവുമധികം ആരാധകരെ ലഭിച്ചത്. ഒരുവിധം പ്രേക്ഷകരു പേര്‍ളിയെ പിന്തുണയ്ക്കുന്നവരായിരുന്നു. ശ്രീനിഷ് അരവിന്ദുമായി പ്രണയത്തിലായതോടെ ബിഗ് ബോസിലെ തേപ്പുക്കാരിയാണെന്ന് വരെ പേര്‍ളിയ്ക്ക് പഴി കേള്‍ക്കേണ്ടി വന്നിരുന്നു.

പുറത്ത് വന്നാല്‍ ഇരുവരും വേറെ വഴിക്ക് പോവുമെന്നും മത്സരത്തില്‍ ജയിക്കാന്‍ വേണ്ടിയുള്ള നാടകമാണിതെല്ലാമെന്നും ചിലര്‍ മുന്‍വിധിയെഴുതി. എന്നാല്‍ അത്തരം തെറ്റിദ്ധാരണകളെല്ലാം മാറ്റി മറിച്ചിരിക്കുകയാണ് താരജോഡികള്‍. ഉടന്‍ തന്നെ ശ്രീനിഷ് അരവിന്ദും പേര്‍ളിയും തമ്മിലുള്ള വിവാഹം നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സമൂഹമാധ്യമങ്ങളിൽ ആരാധകരോട് സംവദിക്കാറുള്ള ഇരുവരും തങ്ങളുടെ വിശേഷങ്ങളും പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ തന്റെ പ്രിയതമന്റെ നല്ല ഗുണങ്ങളെ കുറിച്ച് പേര്‍ളി തുറന്ന് പറഞ്ഞത് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

ഓണ്‍ലൈനില്‍ ആരാധകരുമായി സംസാരിക്കവേയാണ് ശ്രീനിഷിന്റെ ചില നല്ല ഗുണങ്ങളെ കുറിച്ച് ഒരു ചോദ്യം വന്നത്. അതിന് പേര്‍ളിയുടെ കൈയില്‍ കിടിലന്‍ ഉത്തരങ്ങളുണ്ടായിരുന്നു. ശ്രീനി എന്നോട് സംസാരിക്കുമ്പോള്‍ എന്റെ കണ്ണുകളിലേക്ക് നോക്കിയാണ് സംസാരിക്കുക. എനിക്ക് തോന്നുന്നു അത് നല്ലൊരു കാര്യമാണെന്ന്. അടുത്ത ചോദ്യം 2019 ല്‍ സാക്ഷാത്കരിക്കണമെന്ന് ആഗ്രഹിക്കുന്ന കാര്യമെന്താണ് എന്നതായിരുന്നു. ശ്രീനിയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ട് ശ്രീനിയെ എന്റേതാക്കണമെന്നായിരുന്നു പേര്‍ളി മറുപടി പറഞ്ഞത്.

ശ്രീനി-പേര്‍ളി വിവാഹത്തിന് വീട്ടുകാര്‍ സമ്മതം മൂളിയതോടെ വിവാഹമെന്നാണെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. അധികം വൈകാതെ വിവാഹമുണ്ടാവുമെന്ന് പലപ്പോഴായി ഇരുവരും തുറന്ന് പറഞ്ഞെങ്കിലും കൃത്യമായൊരു ദിവസം പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ ഈ ജനുവരിയില്‍ വിവാഹനിശ്ചയം കഴിയാന്‍ സാധ്യതയുള്ളതായി നേരത്തെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഔദ്യോഗികമായൊരു പ്രഖ്യാപനമാണ് ഇനി വേണ്ടത്.

ബിഗ് ബോസില്‍ 24 മണിക്കൂറും ഒന്നിച്ചുണ്ടായിരുന്നതിനാല്‍ പുറത്ത് വന്നതോടെ ഇരുവര്‍ക്കും ഒരുപാട് മിസ് ചെയ്യുന്നുണ്ടായിരുന്നു. ഇക്കാര്യം സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ താരങ്ങള്‍ വ്യക്തമാക്കിയിരുന്നു. പൊതുവേദികളില്‍ വിവിധ പാരിപാടികള്‍ക്കായി ഇരുവരും ഒന്നിച്ചെത്താറുണ്ട്. ഇതിന്റെ ഫോട്ടോസ് ഇന്‍സ്റ്റാഗ്രാം വഴി ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്. പുറത്ത് വരുന്ന ചിത്രങ്ങളെല്ലാം അതിവേഗം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ടെന്നുള്ളതാണ് ശ്രദ്ധേയം.

ഇരുവരുടെയും വിവാഹത്തിന് കുടുംബങ്ങൾ പച്ചക്കൊടി കാണിച്ചതിന് പിന്നാലെ പൊതുചടങ്ങുകളിൽ ഒരുമിച്ചാണ് പങ്കെടുക്കാറുള്ളത്. നേരത്തെ തന്നെ ആതുരസേവനകളിൽ ആക്റ്റീവ് ആയ പേർളി തന്റെ പ്രതിശ്രുത വരനെയും ആ വഴിയിലേയ്ക്ക് കൊണ്ടുവന്നിരിക്കുകയാണെന്നായിരുന്നു സാന്ത്വന പരിചരണ ദിനത്തോടനുബന്ധിച്ച് ഒരുമിച്ചെത്തിയ പേർളിയെയും ശ്രീനിഷിനെയും കുറിച്ച് ഫാൻസുകാർ കമന്റ് ചെയുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (2 hours ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (2 hours ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (2 hours ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (2 hours ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (2 hours ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (2 hours ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (2 hours ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (2 hours ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (2 hours ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (3 hours ago)

എവിടെയോ എന്തോ തെറ്റുപറ്റി; വിവാഹവാര്‍ഷിക ദിനത്തില്‍ ഇരുവരും വേര്‍പിരിയുകയാണെന്ന് പറയുന്ന പോസ്റ്റുമായി താരം  (3 hours ago)

കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...  (3 hours ago)

സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!  (3 hours ago)

മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....  (3 hours ago)

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (5 hours ago)

Malayali Vartha Recommends