Widgets Magazine 

06
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കിടപ്പുമുറിയിൽ ഒളിച്ചിരിക്കുന്ന ആ നിശ്ശബ്ദ വില്ലൻ! രാവിലെ വിളിച്ചപ്പോൾ കണ്ടത് ആ ഞെട്ടിക്കുന്ന കാഴ്ച! വിറങ്ങലിച്ച് നെല്ലിക്കുന്ന്...


സൂപ്പര്‍ എല്‍ നിനോ: ആറു മാസത്തിനുള്ളില്‍ ലോകത്ത് നാലര ലക്ഷം പേര്‍ വെന്തുനീറിയോ പ്രളയത്തില്‍ മുങ്ങിയോ മഞ്ഞിടിച്ചില്‍ മൂലമോ മരിക്കുമെന്ന് പ്രവചനം...


ലബോറട്ടറിയില്‍ ടെസ്റ്റ് ട്യൂബ് പൊട്ടി പ്ലേഗ് ബാധിച്ചു..ലാബ് ടെക്‌നീഷ്യനായ യുവതി മരിച്ചു..രോഗം പടർന്നു പിടിക്കുന്നുവോ...സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട ഇരുനൂറിലധികം പേര്‍ ക്വാറന്റീനില്‍..


എനിക്ക് നാല് മക്കളാണ് ഇവൻ അഞ്ചാമത്തെ മകനാണ്..പല്ലാട്ട് ബ്രഹ്‌മദത്തന്റെ വേര്‍പാടില്‍ കണ്ണീരണിയുകയാണ് പല്ലാട്ട് കുടുംബം.. കമലമ്മയുടെ വാക്കുകൾ..


ഇക്കുറി മലപ്പുറമാണ് പിണറായി ലക്ഷ്യമിട്ടത്...മലപ്പുറം ജില്ല മതമൗലിക വർഗീയവാദികളുടെ കേന്ദ്രമാണെന്ന വിവാദ പ്രസ്താവന.. പി നന്ദകുമാറിനെ കൈ മെയ് മറന്ന് ആശ്ലേഷിക്കാനാണ് പിണറായിയുടെ തീരുമാനം..

പൃഥ്വിരാജിന്റെ ആക്ഷന്‍ ക്രൈം ത്രില്ലര്‍ തിയറ്ററുകളിലെത്തി

20 AUGUST 2026 04:30 PM IST
മലയാളി വാര്‍ത്ത

'പോക്കിരിരാജ'യ്ക്കുശേഷം പൃഥ്വിരാജും സംവിധായകന്‍ വൈശാഖും വീണ്ടും ഒന്നിക്കുന്ന ഓണം റിലീസ് ചിത്രം 'ഖലീഫ' തിയറ്ററുകളിലെത്തി. ഗ്യാങ്സ്റ്റര്‍ പാരമ്പര്യമുള്ള കുടുംബത്തില്‍നിന്ന് കുറ്റകൃത്യങ്ങളുടെ വലിയൊരു സാമ്രാജ്യം ഏറ്റെടുക്കുന്ന കുപ്രസിദ്ധ സ്വര്‍ണക്കടത്ത് തലവന്റെ കഥ പറയുന്ന ആക്ഷന്‍ െ്രെകം ത്രില്ലറാണ് 'ഖലീഫ'. മദ്ധ്യപൂര്‍വേഷ്യ മുതല്‍ ഇന്ത്യ വരെ നീളുന്ന ക്രിമിനല്‍ പ്രവര്‍ത്തനങ്ങളാണ് ചിത്രത്തിന്റെ പശ്ചാത്തലം.

ഖലീഫയില്‍ 'മാമ്പറയ്ക്കല്‍ ആമിര്‍ അലി' എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. 'മാമ്പറയ്ക്കല്‍ അഹമ്മദ് അലി'യായി മോഹന്‍ലാല്‍ അതിഥിവേഷത്തിലും ചിത്രത്തിലെത്തുന്നുണ്ട്. കുടുംബ പാരമ്പര്യം, കുറ്റകൃത്യങ്ങള്‍, പ്രതികാരം, ക്രിമിനല്‍ സാമ്രാജ്യത്തിന്റെ നിയന്ത്രണത്തിനായുള്ള പോരാട്ടം എന്നിവയാണ് ഖലീഫയുടെ പ്രമേയം. ആദ്യ ഷോ കഴിയുമ്പോള്‍ തന്നെ സമ്മിശ്ര പ്രതികരണങ്ങളാണ് പ്രേക്ഷകരില്‍ നിന്നും സിനിമയ്ക്ക് ലഭിക്കുന്നത്.

സിനിമയിലുടനീളം പ്രേക്ഷകര്‍ക്ക് ആസ്വദിക്കാനുള്ള ഘടകങ്ങളുണ്ടെങ്കിലും, കഥയിലും ആഖ്യാനത്തിലും കാര്യമായ പുതുമയില്ല. പരിചിതമായ കഥാശൈലിയാണ് ചിത്രത്തില്‍ പിന്തുടര്‍ന്നിരിക്കുന്നത്. മോഹന്‍ലാലിന് പുറമെ മറ്റ് ചില താരങ്ങളുടെ അതിഥി വേഷങ്ങളും പ്രേക്ഷകര്‍ക്ക് സര്‍െ്രെപസായി.

ചിത്രത്തിലെ മറ്റൊരു പ്രധാന ഘടകം ആക്ഷന്‍ രംഗങ്ങളാണ്. പല രംഗങ്ങളിലും ഹോളിവുഡ് ശൈലി കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും, ചിലയിടങ്ങളില്‍ അത് വേണ്ടത്ര ഫലിച്ചിട്ടില്ലെന്ന വിമര്‍ശനമുണ്ട്. പൃഥ്വിരാജ് ഉള്‍പ്പെടെയുള്ള താരങ്ങളെല്ലാം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. പ്രത്യേകിച്ച് മോഹന്‍ലാലിന്റെ അതിഥി വേഷം ചിത്രത്തിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായി മാറിയിട്ടുണ്ട്. മോഹന്‍ലാലിന്റെ കഥാപാത്രത്തിന് ചിത്രത്തില്‍ പ്രാധാന്യമുണ്ടാകുമെന്ന് അണിയറപ്രവര്‍ത്തകര്‍ നേരത്തെ തന്നെ സൂചന നല്‍കിയിരുന്നു. മോഹന്‍ലാലിന്റെ ഇന്‍ട്രൊഡക്ഷന്‍ രംഗം പ്രേക്ഷകരെ ആവേശം കൊള്ളിച്ചു.

പൃഥ്വിരാജിന്റെ ലുക്കും സ്‌ക്രീന്‍ പ്രസന്‍സും ജേക്‌സ് ബിജോയിയുടെ പശ്ചാത്തല സംഗീതവും സിനിമയില്‍ എടുത്തുപറയേണ്ട ഘടകങ്ങളാണ്. എന്നാല്‍, കഥ പറയുന്ന രീതി അത്രയധികം ആവേശം ജനിപ്പിക്കുന്നില്ല. സ്വര്‍ണക്കടത്ത് രംഗങ്ങള്‍ പഴയ ശൈലിയിലാണ് ചിത്രീകരിച്ചിരിക്കുന്നതെന്നും തോന്നും. അതേസമയം, കുറ്റവാളികള്‍ വിമാനത്താവളത്തിലൂടെ വിവിധ രീതിയില്‍ സ്വര്‍ണം കടത്തുന്നതിന്റെ രംഗങ്ങള്‍ പ്രേക്ഷകര്‍ക്ക് കൗതുകം നല്‍കുന്നുണ്ട്.

കഥയിലും കഥപറച്ചിലിലും വലിയ പുതുമയില്ലെങ്കിലും, കഥാപാത്രങ്ങളുടെ പ്രകടനവും ഇടയ്ക്കിടെയെത്തുന്ന ട്വിസ്റ്റുകളും സര്‍െ്രെപസുകളും 'ഖലീഫ'യെ ഒരു ശരാശരി സിനിമയാക്കി മാറ്റുന്നു. നീല്‍ നിതിന്‍ മുകേഷ്, ഇന്ദ്രന്‍സ്, സഞ്ജു ശിവറാം, ഷമ്മി തിലകന്‍ എന്നിവരുടെ പ്രകടനവും മികച്ചതായി. ചില ആക്ഷന്‍ സീക്വന്‍സുകള്‍, പ്രത്യേകിച്ച് യുകെ ഫൈറ്റും ബ്രിഡ്ജ് ഫൈറ്റും, പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ല. അതേസമയം, ഇന്റര്‍വെല്ലിന് തൊട്ടുമുമ്പുള്ള 30 മിനിറ്റും മോഹന്‍ലാലിന്റെ ബില്‍ഡ്അപ്പ് രംഗങ്ങളും മികച്ച തിയേറ്റര്‍ അനുഭവം നല്‍കുന്നുണ്ട്.

പ്രൊഡക്ഷന്‍ ഡിസൈനര്‍: മോഹന്‍ദാസ്, ആക്ഷന്‍ ഡയറക്ടര്‍സ്: ചേതന്‍ ഡിസൂസ യാനിക് ബെന്‍ ഫീനിക്‌സ് പ്രഭു, കോ ഡയറക്ടര്‍: സുരേഷ് ദിവാകര്‍, കലാസംവിധാനം: വിശ്വനാഥ് അരവിന്ദ്, വസ്ത്രാലങ്കാരം: മഷര്‍ ഹംസ, മേക്കപ്പ്: അമല്‍ ചന്ദ്രന്‍, സൗണ്ട് ഡിസൈന്‍: സിങ്ക് സിനിമ, അഡീഷണല്‍ മ്യൂസിക്: ജാബിര്‍ സുലൈം, ഫൈനല്‍ മിക്‌സ്: എം ആര്‍ രാജാകൃഷ്ണന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: റെനി ദിവാകര്‍, വിനോഷ് കൈമള്‍, കളറിസ്റ്റ്: ശ്രീക്ക് വാര്യര്‍, പോസ്റ്റര്‍ ഡിസൈന്‍: എയ്‌സ്‌തെറ്റിക്ക് കുഞ്ഞമ്മ, ഡിജിറ്റല്‍ പ്രൊമോഷന്‍സ്: വിപിന്‍ കുമാര്‍, ഡി ഐ: കളര്‍ പ്ലാനറ്റ്, വിഎഫ്എക്‌സ്: പ്രശാന്ത് നായര്‍, സ്റ്റില്‍സ്: സിനത് സേവിയര്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തില്‍ അഭിമുഖത്തില്‍ രണ്ടുപേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി  (4 hours ago)

തേന്മാവിന്‍ കൊമ്പത്ത് വീണ്ടും തിയേറ്ററുകളില്‍  (4 hours ago)

മാവേലിക്കരയിലും കായംകുളത്തും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും നാളെ പ്രാദേശിക അവധി  (4 hours ago)

വേണാട് എക്‌സ്പ്രസിലെ തിരക്കിന് പരിഹാരമായി 10 ദിവസത്തിനകം പുതിയ ട്രെയിന്‍ സര്‍വീസ് ആരംഭിക്കും  (4 hours ago)

എംഎല്‍എയുടെ പിഎ ചമഞ്ഞ് പണം തട്ടാന്‍ ശ്രമിച്ച യുവാവ് പിടിയില്‍  (5 hours ago)

'ജയിലര്‍ 2' സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍  (5 hours ago)

കൂട്ട ഇടിയും മഴയും..! 2 മണിക്കൂർ നിർത്താതെ മഴ രാത്രയിൽ മാറി മാറിയും 10 ജില്ലകളിൽ മുന്നറിയിപ്പ്  (6 hours ago)

"രാജുവേട്ടൻ പോയേ.കാലന്റെ മോങ്ങൽ! "ഭർത്താവ് വേണ്ട, കാമുകൻ മതി"; ബെൽറ്റ് ഇറുക്കി കഴുത്തു ഞെരിച്ചു കൊന്ന് 48-കാരി  (6 hours ago)

3 പ്രവാസി മലയാളികളെ സൗദിയിൽ കാലുകുത്തിക്കാതെ പറഞ്ഞുവിട്ടു; ഞെട്ടി ബന്ധുക്കൾ! "ഈ അവസ്ഥയിൽ കാണേണ്ട അമ്മ..."  (7 hours ago)

"രാജുവേട്ടൻ പോയേ.കാലന്റെ മോങ്ങൽ! "ഭർത്താവ് വേണ്ട, കാമുകൻ മതി"; ബെൽറ്റ് ഇറുക്കി കഴുത്തു ഞെരിച്ചു കൊന്ന് 48-കാരി  (7 hours ago)

കൂട്ട ഇടിയും മഴയും..! 2 മണിക്കൂർ നിർത്താതെ മഴ രാത്രയിൽ മാറി മാറിയും 10 ജില്ലകളിൽ മുന്നറിയിപ്പ്  (7 hours ago)

ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റ് ഫൈനലില്‍ പാകിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യ; സന്തോഷം പങ്കുവച്ച് സഞ്ജു സാംസണ്‍  (7 hours ago)

ആഭ്യന്തര, അന്താരാഷ്ട്ര സര്‍വീസുകളുടെ ടിക്കറ്റ് നിരക്ക് ഉയര്‍ത്തി ഇന്‍ഡിഗോ  (8 hours ago)

"ഏട്ടൻ കുഴഞ്ഞുവീണതാ സാറേ..." ലേഖയുടെ കള്ളത്തരം കയ്യോടെ തൂക്കിയടിച്ച് ബന്ധുക്കൾ! ഭർത്താവ് വേണ്ട, കാമുകൻ മതി!  (9 hours ago)

ടെക്നോപാര്‍ക്ക് ഫേസ് 3 ക്യാമ്പസില്‍ പ്രീഫാബ് ഐടി കെട്ടിടം നിര്‍മ്മിക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു...  (9 hours ago)

Malayali Vartha Recommends