Widgets Magazine
02
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കഥാപാത്രത്തിനായി നന്നായി മെലിയണമെന്ന് പറഞ്ഞു; പക്ഷെ ഭരതേട്ടൻ അത് ചെയ്യാതെ പോയി; തിരക്കഥ ഇപ്പോഴും വീട്ടിലുണ്ടെന്ന് ലളിത ചേച്ചി പറഞ്ഞു: വേദനയോടെ ജയറാം

01 MARCH 2019 05:33 PM IST
മലയാളി വാര്‍ത്ത

മലയാള സിനിമയുടെ അനശ്വര സംവിധായകനായ ഭാരതനൊപ്പമുള്ള അനുഭവങ്ങൾ പലതവണ പറഞ്ഞിട്ടുണ്ടെങ്കിലും തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ദുഖവും ഭരതേട്ടൻ ആണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടൻ ജയറാം. കവിയും തുള്ളലിന്റെ ഉപജ്ഞാതാവുമായ കുഞ്ചൻ നമ്പ്യാരെക്കുറിച്ച് ഭരതൻ ചെയ്യാൻ ഉദ്ദേശിച്ച ചിത്രമാണ് യാഥാർഥ്യമാകാതെ പോയത്. ഇതേക്കുറിച്ചു വേദനയോടെയാണ് ജയറാം പറഞ്ഞത്.

കുഞ്ചൻ നമ്പ്യാരായി എന്റെ രൂപം വച്ച് ഭരതേട്ടൻ വരച്ച പടങ്ങൾ വീട്ടിൽ ഇപ്പോഴുമുണ്ട്. തിരക്കഥ തയ്യാറായപ്പോൾ അദ്ദേഹത്തിന്റെ മദ്രാസിലെ വീട്ടിലേയ്ക്ക് ഞാൻ പോയി. കഥാപാത്രത്തിന് വേണ്ടി നല്ലവണ്ണം മെലിയണമെന്ന് എന്നോട് നിർദേശിച്ചു. കുഞ്ചൻ നമ്പ്യാർ പഠിപ്പിച്ച ആയിരക്കണക്കിന് കുട്ടികൾ അമ്പലപ്പുഴ ക്ഷേത്രത്തിൽ നിൽക്കുമ്പോൾ പേപ്പട്ടി കടിച്ച് രോഗബാധിതനായ കുഞ്ചൻ നമ്പ്യാർ എത്തുന്നതും ഇതിനിടയിൽ മരണമെത്തുന്നതുമെല്ലാം വളരെ മനോഹരമായി ഭരതേട്ടൻ എഴുതി വച്ചിരുന്നു.

പക്ഷേ, ഇടയ്ക്ക് വച്ച് ഭരതേട്ടൻ നമ്മെ വിട്ടുപോയി. ആ തിരക്കഥ ഇപ്പോഴുമുണ്ടെന്നാണ് അദ്ദേഹത്തിന്റെ ഭാര്യയും നടിയുമായ കെപിഎസി ലളിത പറഞ്ഞതെന്നും ജയറാം പറഞ്ഞു. മലയാള സിനിമയിലെ നവ തരംഗങ്ങൾ വിസ്മയിപ്പിക്കുന്ന കാഴ്ചകളാണ് സമ്മാനിക്കുന്നത്. ഭരതൻ, പത്മരാജൻ എന്നിവർ ഒരു കാലത്ത് മലയാള സിനിമയെ ഞെട്ടിപ്പിക്കുന്ന സിനിമകളാണ് സമ്മാനിച്ചത്. അപരനൊക്കെ അപാരമായ പരീക്ഷണമായിരുന്നു. അത്തരം പരീക്ഷണങ്ങളാണ് പുതുതലമുറ നടത്തിക്കൊണ്ടിരിക്കുന്നത്.

‘ആ കൂട്ടത്തിന്റെ ഒരരികിലൂടെ പോകാൻ സാധിക്കുന്നത് തന്നെ ഭാഗ്യമായി കരുതുന്നു. തിരഞ്ഞെടുപ്പിലെ പാളിച്ചകളും മറ്റുമാണ് എന്നെ അടുത്ത കാലത്ത് പിന്നിലേയ്ക്ക് നയിച്ചത്. എങ്കിലും ഏറ്റവും ഒടുവിൽ അഭിനയിച്ച രമേശ് പിഷാരടിയുടെ പഞ്ചവർണത്തത്ത, ലിയോ തദേവൂസിന്റെ ലോനപ്പന്റെ മാമ്മോദീസ എന്നിവയിൽ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു തിരിച്ചുവരാൻ സാധിച്ചു.’–ജയറാം പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരു പാൻ ഇന്ത്യൻ ചിത്രം; ഫാന്റസി ഹ്യൂമർ, ത്രില്ലർ ജോണറിൽ തേവർ പൊള്ളാച്ചിയിൽ ആരംഭിച്ചു  (31 minutes ago)

നഴ്സിംഗ് സമരത്തിന് പിന്നിൽ അന്തർസംസ്ഥാന മാഫിയ എന്ന സംശയം ബലപ്പെടുന്നു; കേരളത്തിലെ ആശുപത്രികളുടെ മൂല്യം ഇടിച്ച് സ്വന്തമാക്കുക ലക്ഷ്യം: കെ പി എച്ച് എ  (1 hour ago)

സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല  (1 hour ago)

അന്താരാഷ്ട്ര ജൈവവൈവിധ്യ സഖ്യവുമായി കൈകോർത്ത് ഹാർട്ട്‌ഫുൾനെസ് ഇൻസ്റ്റിറ്റ്യൂട്ട്  (1 hour ago)

ദുബായ് ജുമൈറയിൽ അത്യാധുനിക സൗന്ദര്യവർധക ചികിത്സകളുമായി 'തജ്‌മീൽ' ക്ലിനിക്ക് തുറന്ന് ബുർജീൽ ഹോൾഡിങ്‌സ്; ഗ്രൂപ്പിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് മന്ത്രി ഡോ. താനി അൽ സെയൂദി  (1 hour ago)

സംഘർഷം കാരണം ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങൾ നീക്കാൻ ഐക്യരാഷ്ട്രസഭയുടെ അടിയന്തര ഇടപെടൽ ആവിശ്യമാണെന്ന് യുഎഇ  (1 hour ago)

സിനിമാനടിയെ വിവാഹം കഴിക്കണം; പുത്തൻ സാരിയുമായി വീട്ടിലെത്തി യുവാവിന്റെ പരാക്രമം; യുവാവിനെതിരെ കേസെടുത്ത് പൊലീസ്...  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. ഇന്ന് രണ്ട് തവണയായി 2920 രൂപയാണ് പവന് കുറഞ്ഞത്. നിലവില്‍ 1,09,240 രൂപയാണ് പവന്‍ വില. ഗ്രാമിന് 365 രൂപ കുറഞ്ഞ് 13,655 രൂപയായി  (1 hour ago)

ഇറാൻ ഇനി അമേരിക്കയ്ക്ക് വെല്ലുവിളിയല്ല; സൈനിക ശക്തിയെ തകർത്തെന്ന് ഡൊണാൾഡ് ട്രംപ്...  (1 hour ago)

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നവജാതശിശുവിന്റെ മൃതദേഹം ഉപേക്ഷിച്ച നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു...  (1 hour ago)

ഇന്ദിര ഗ്യാരന്‍റെി എന്ന പേരില്‍ ആറ് പ്രധാനഉറപ്പുകളുമായി യുഡിഎഫിന്‍റെ പ്രകടനപത്രിക തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി കൊച്ചിയില്‍ പുറത്തിറക്കി  (1 hour ago)

അതിജീവനവും വികസനവും: കേരളം മാറി, മാറ്റിയെടുത്തു; എല്ലാവരേയും ചേർത്തുപിടിച്ച സമാനതകളില്ലാത്ത പത്തുവർഷങ്ങൾ...  (1 hour ago)

ബി ജെ പി മറ്റു പലയിടത്തും കാണിച്ചതിന്‍റെ ഒരു സാമ്പിളാണ് പാലക്കാട് ഇന്നലെ കണ്ടത്...'ഇത് സാമ്പിൾ', പിഷാരടിയെ തടഞ്ഞതിൽ പ്രതികരിച്ച് മുഖ്യമന്ത്രി, പാലക്കാട് കണ്ടത് ബിജെപിയുടെ അസഹിഷ്ണുത; കോൺഗ്രസ്‌ നിസ്സഹായ  (2 hours ago)

അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ പ്രസ്താവനകൾക്ക് പിന്നാലെ കടുത്ത പ്രത്യാക്രമണ ഭീഷണിയുമായി ഇറാൻ സൈന്യം  (2 hours ago)

ഇറാനെ കൂട്ടത്തോടെ വിഴുങ്ങി IRGC ..!ശവങ്ങൾ എണ്ണി മടുത്തു തല ,തല തിന്നുന്നു ഇനി രക്ഷയില്ല...! യുദ്ധം അവസാനിക്കുന്നു...!  (2 hours ago)

Malayali Vartha Recommends