Widgets Magazine
11
Nov / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ അനുശോചനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.... സ്‌ഫോടന വാർത്ത അങ്ങേയറ്റം ദുഃഖകരവും ആശങ്കാജനകവുമാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി


ഓപ്പറേഷൻ സിന്ദൂരിനുശേഷം എസ്-400 രഹസ്യങ്ങൾ മോഷ്ടിക്കാനുള്ള പാകിസ്ഥാൻ ഐഎസ്‌ഐ നെറ്റ്‌വർക്കിന്റെ പദ്ധതി തകർത്ത് റഷ്യ


മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവം.... ഈ ഭീകരകൃത്യത്തിന് പിന്നില്‍ ആരായാലും അവരെ ഉടനടി കണ്ടെത്തി തക്കതായ ശിക്ഷ നല്‍കാന്‍ സാധിക്കണം... ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍


രാജ്യതലസ്ഥാനത്ത് ചെങ്കോട്ടക്ക് സമീപം കാറിലുണ്ടായ സ്ഫോടനത്തിൽ 9 മരണം .... 18 പേർക്ക് പരുക്ക് , മരണസംഖ്യ ഇനിയും ഉയർന്നേക്കാം.... ഭൂകമ്പത്തിന് സമാനമായ പ്രതീതിയായിരുന്നുവെന്ന് ദൃക്സാക്ഷികൾ


മലയാളികളുടെയും കേരളത്തിന്റെയും നേട്ടങ്ങളെ എണ്ണിപ്പറഞ്ഞ് യു.എ.ഇ മന്ത്രി ഷെയ്ഖ് നഹ്യാൻ മുബാരക്: ഹൃദയത്തിൽ നിന്നുള്ള വാക്കുകളാണ് മന്ത്രിയുടേതെന്ന് പിണറായി വിജയൻ: കേരളത്തെ കഞ്ഞികുടി മുട്ടിക്കാതെ മുന്നോട്ടുകൊണ്ടുപോകുന്ന രാജ്യങ്ങളിലൊന്നാണ് യുഎഇ: യുഎഇ-കേരള ബന്ധം കൂടുതൽ ശക്തമാക്കും...

തെറിയല്ലാതെ വേറെ എന്തും വിളിച്ചോ; മഞ്ജു വാര്യരെന്ന അത്ഭുതത്തെക്കുറിച്ച് ആരാധകന്റെ കുറിപ്പ് വൈറല്‍

06 MARCH 2019 12:09 PM IST
മലയാളി വാര്‍ത്ത

തൊണ്ണൂറുകള്‍ മുതല്‍ മഞ്ജു വാര്യരുടെ കടുത്ത ആരാധകന് ഒടുവില്‍ മഞ്ജുവിനൊപ്പം ജോലി ചെയ്യാന്‍ അവസരം ലഭിച്ചപ്പോഴുണ്ടായ അനുഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മഞ്ജു വാര്യരുടെ പുതിയ ചിത്രം ജാക്ക് ആന്‍ഡ് ജില്ലിന്റെ സംഭാഷണ രചയിതാവ് സുരേഷ് കുമാറാണ് മഞ്ജു വാര്യര്‍ എന്ന അത്ഭുതത്തെക്കുറിച്ച് പറഞ്ഞത്.


സുരേഷ് കുമാര്‍ എഴുതിയ കുറിപ്പിന്റെ പൂര്‍ണരൂപം


'ജാക്ക് ആന്‍ഡ് ജില്‍' ഷൂട്ട് നടക്കുന്ന സമയം. ഒരു ദിവസം ഞാന്‍ മഞ്ജു വാരിയരുടെ അടുത്തു പോയി ചോദിച്ചു, ഞാനും എന്റെ സുഹൃത്ത് വിജീഷും ചേര്‍ന്നാണ് സംഭാഷണം എഴുതുന്നത്. എങ്ങനെയുണ്ട്, ഓക്കേ ആണോ?

അതിനു കിട്ടിയ മറുപടി, കലക്കി...ഗംഭീരം...ഞാനത് ഡെലിവര്‍ ചെയ്തത് നന്നായിരുന്നോ? ഇഷ്ടപ്പെട്ടോ?


ജഗതിയും, മുകേഷും, സുരാജ് വെഞ്ഞാറമൂടുമൊക്കെ പറയുന്നതു പോലെ പോ അവിടുന്ന് എന്നാണ് പറയാന്‍ തോന്നിയത്! ഫീല്‍ഡില്‍ ഇത്രയും പരിചയസമ്പത്തുള്ള, അപാരമായ കഴിവുള്ള ഒരു അഭിനേത്രി, നവാഗതനായ എന്നോട് ചോദിക്കുകയാണ്, ഞാന്‍ ഡയലോഗ് പറഞ്ഞത് ശരിയായോ എന്ന്!


1996, ഞാന്‍ ബീകോം ഡിഗ്രി ആദ്യത്തെ വര്‍ഷം പഠിക്കുന്ന സമയത്താണ്, ആ വര്‍ഷത്തെ കലാതിലകമായ മഞ്ജു വാരിയര്‍ സിനിമയിലെത്തുന്നത്. 'സാക്ഷ്യം' എന്ന സിനിമയിലൂടെ, തൊട്ടു മുന്‍പത്തെ വര്‍ഷം തന്നെ സിനിമാ അഭിനയം തുടങ്ങിയെങ്കിലും, മറ്റുള്ളവരെപ്പോലെ എന്റെ മനസ്സിലും മഞ്ജു വാരിയരുടെ ആദ്യത്തെ സിനിമ 'സല്ലാപം' തന്നെയാണ്.

'സല്ലാപം' തിയറ്ററില്‍ പോയി കണ്ടില്ല. കാരണം, പലവട്ടം കണ്ടിട്ടും മതിയാകാത്ത 'കാലാപാനി' കണ്ടു തീര്‍ത്ത് സുല്ല് പറഞ്ഞ് തിയറ്ററില്‍ നിന്ന് ഇറങ്ങിയിട്ടു വേണ്ടേ 'സല്ലാപം' കാണാന്‍! ആദ്യമായി തിയേറ്ററില്‍ കാണുന്ന മഞ്ജു വാരിയര്‍ സിനിമ 'ദില്ലിവാലാ രാജകുമാരന്‍' ആണ്, തിരുവനന്തപുരം ശ്രീപത്മനാഭയില്‍ നിന്നും.


പുള്ളിക്കാരി സ്വയം ഡബ്ബ് ചെയ്ത ആദ്യത്തെ സിനിമയും അതു തന്നെയായിരുന്നു ('സല്ലാപം' ശ്രീജ ചേച്ചിയായിരുന്നു ഡബ്ബ് ചെയ്തത്). അതേ ദിവസം വൈകിട്ട് അജന്തയില്‍ പോയി 'തൂവല്‍കൊട്ടാരം' കാണുകയും ചെയ്തു. അന്നു തൊട്ട്, 1999'ല്‍ റിലീസായ 'കണ്ണെഴുതി പൊട്ടും തൊട്ട്' വരെ എന്തോ ഒരു സ്വപ്നസമാനമായ സ്ഥാനമായിരുന്നു 'മഞ്ജു വാരിയര്‍' എന്ന പേരിന്, എന്റെ ഹൃദയത്തില്‍. തനി നാടന്‍ ശൈലിയില്‍ ഡയലോഗ് പറയുന്ന, ചെയ്ത കഥാപാത്രങ്ങള്‍ക്കെല്ലാം തന്റേതായ ഒരു സ്പെഷല്‍ ടച്ച് കൊടുത്ത മഞ്ജു വാരിയര്‍.


റിലീസ് ദിവസം രാവിലെ ന്യൂ തിയേറ്ററില്‍ നിന്നും 'ഹരികൃഷ്ണന്‍സ്', രാത്രി അജന്തയില്‍ സെക്കന്റ് ഷോ 'സമ്മര്‍ ഇന്‍ ബെത്ലഹേം', അങ്ങനെ ഓടി നടന്ന് സിനിമ കാണുന്ന സമയം (1998 ഓണം). ചൂളമടിച്ചു കറങ്ങി നടക്കും എന്ന പാട്ട് സ്‌ക്രീനില്‍ ഓടുന്നു. അതിലെ രണ്ടാമത്തെ ഇന്റര്‍ലൂഡ് മ്യൂസിക് പോര്‍ഷനില്‍ (ചരണത്തിനു മുന്‍പുള്ള), പുള്ളിക്കാരിയുടെ ഒരു മോഡേണ്‍ ഡാന്‍സ് സ്റ്റെപ്പുണ്ട്. വലിയ നര്‍ത്തകിയാണ് എന്ന് അറിയാമായിരുന്നെങ്കിലും, ആള്‍ക്ക് അത്തരം സംഗതികള്‍ വഴങ്ങുമോ എന്ന് അറിയില്ലായിരുന്നു. സത്യം പറഞ്ഞാല്‍, ശരിക്കും അദ്ഭുതം തോന്നി, അദ്ഭുതം അല്ല രോമാഞ്ചം. ആ ഒരു മോഡേണ്‍ ശൈലി തീരെയങ്ങു തുടരാതെ പെട്ടെന്ന് തന്നെ നാടന്‍ ശൈലിയിലേക്ക് മാറുന്നുമുണ്ട് ആ സീക്വന്‍സില്‍. അപ്പോഴൊക്കെ മഞ്ജു വാരിയര്‍ എന്ന സിനിമാ താരത്തോട് എന്തോ ഒരു വെരി വെരി സ്പെഷല്‍ ഇഷ്ടമായിരുന്നു. സത്യം.


കുറേ നേരമായല്ലോ മോനേ, എന്താണ് ഈ 'ആയിരുന്നു...ആയിരുന്നു'? ഇപ്പൊ ഇഷ്ടമല്ലേ? തുറന്നു പറയാല്ലോ, ഏറെ പ്രതീക്ഷിച്ച് കാത്തിരുന്നു കിട്ടിയ ആ രണ്ടാം വരവ് തീരെ അങ്ങ് ബോധിച്ചില്ല. കാരണം, പ്രധാനമായും ആ മോസ്റ്റ് മോഡേണ്‍ ഹെയര്‍ സ്‌റ്റൈല്‍, അത് ഒട്ടും ദഹിച്ചിരുന്നില്ല! പിന്നെ, നയന്‍താരയൊക്കെ ചെയ്തതു പോലെ 'പുരികം ത്രെഡിങ്ങ്' എന്ന കൃത്രിമത്വം, എല്ലാം കൂടെ ചേര്‍ന്ന് എന്റെ മനസ്സിലെ ആ പഴയ രാജകുമാരി കണ്‍സപ്റ്റ് ഞാനറിയാതെ മാഞ്ഞു പോയി.


'ഹൗ ഓള്‍ഡ് ആര്‍ യു'വും, അതിനു ശേഷമുള്ള മറ്റു സിനിമകളുമൊക്കെ കണ്ടെങ്കിലും ഒന്നിലും ആ പഴയ '96-99' മഞ്ജു വാര്യരെ കാണാന്‍ കഴിഞ്ഞില്ല. ഒടുവില്‍ ആ പഴയ പ്രതിഭയുടെ മിന്നലാട്ടം കുറച്ചെങ്കിലും കിട്ടിയത് 'കെയര്‍ ഓഫ് സൈറ ബാനു'വിലാണ്. പിന്നെ, പരസ്യങ്ങളില്‍ പുള്ളിക്കാരി അഭിനയിക്കുന്നതൊക്കെ, നമ്മുടെ തിരുവനന്തപുരം ഭാഷയില്‍ പറഞ്ഞാല്‍ എനിക്ക് കണ്ണു കീറെ കണ്ടുകൂടായിരുന്നു! ദേഷ്യമോ വെറുപ്പോ അല്ല, ഒരു പരിധിയില്‍ കൂടുതലുള്ള ഇഷ്ടം കൊണ്ടുള്ള മനോവിഷമം, അതായിരുന്നു കാരണം.


ഇപ്പോള്‍ എല്ലാം മാറി, അടപടലം മാറി! 'ജാക്ക് ആന്‍ഡ് ജില്‍' സമയത്ത്, ഏതാണ്ട് നാല്‍പത്തി അഞ്ചോളം ദിവസങ്ങള്‍ എന്റെ പ്രിയപ്പെട്ട താരത്തെ നേരില്‍ കണ്ട്, ചിരിച്ചു കൊണ്ട് സ്‌നേഹത്തോടെ സംസാരിച്ച്, ഡയലോഗ് പറഞ്ഞു കൊടുത്ത്, ക്യാമറയുടെ മുന്നില്‍ അഭിനയിക്കുന്നതു കണ്ട്, വലുതോ ചെറുതോ എന്ന വ്യത്യാസമില്ലാതെ ആ വ്യക്തി എല്ലാ മനുഷ്യരോടും പെരുമാറുന്നതു കണ്ട്, ഒടുവില്‍ ഷൂട്ട് അവസാനിക്കുന്നതിന്റെ തലേന്ന് പുള്ളിക്കാരിക്ക് ചെറിയൊരു പരുക്ക് പറ്റുന്നതു കണ്ട് നിയന്ത്രിക്കാനാവാതെ സ്വയം കരഞ്ഞ് ഞാന്‍ എന്റെ ആ പഴയ ആരാധനയിലേക്ക് പൂര്‍ണമായും മടങ്ങിപ്പോയി! മനസ്സിന്റെ അടിത്തട്ടില്‍ പതിഞ്ഞു പോയ ആ പഴയ മഞ്ജു വാരിയരുടെ എല്ലാ ഭാവങ്ങളും, ചേഷ്ടകളും, ശൈലികളും വീണ്ടും ക്യാമറയ്ക്കു മുന്നില്‍ സംഭവിക്കുന്നത് ഏറെ സന്തോഷത്തോടെ നോക്കി നില്‍ക്കാന്‍ കഴിഞ്ഞു എന്നതാണ് സത്യം!


ആകപ്പാടെ ഉണ്ടായിരുന്ന ആശയക്കുഴപ്പം, 'മഞ്ജു വാരിയര്‍' എന്നു വിളിക്കണോ അതോ 'മാഡം' എന്നു വിളിയ്ക്കണോ എന്നതായിരുന്നു? എന്തു വേണോ വിളിച്ചോ, പക്ഷെ തെറി വിളിക്കാതിരുന്നാല്‍ മതി എന്ന രീതിയിലുള്ള ആ ഒരു നിഷ്‌കളങ്കമായ സമീപനം കണ്ടപ്പോള്‍, അറിയാതെ വിളിച്ചു, വിളിക്കുന്നു, ഇനി നാളെയും വിളിക്കും, 'മാഡം' എന്ന്....സര്‍വ്വ ഐശ്വര്യങ്ങളോടും കൂടി, ആയൂരാരോഗ്യസൗഖ്യത്തോടെ നീണ്ടകാലം ഇവിടെ തുടരാന്‍ കഴിയട്ടെ മഞ്ജു മാഡം, എല്ലാവിധ ഭാവുകങ്ങളും നേരുന്നു...


എന്ന്,ഒരു '96-99' തീവ്ര ആരാധകന്‍, ഒപ്പ്...


NB :- നീണ്ട ഒരു ഡയലോഗ് കൊടുത്താല്‍ പോലും, 'എന്തിരന്‍ ചിട്ടി'യെ പോലെ ആ പേപ്പര്‍ ഒരു പ്രാവശ്യം വാങ്ങി നോക്കി, ഒന്നു ചിന്തിച്ച് തിരികെ ഏല്‍പ്പിച്ചതിനു ശേഷം, ക്യാമറയുടെ മുന്നില്‍ പോയി പയറ് പയറു പോലെ അഭിനയിച്ച്, സന്തോഷ് സാറിന്റെ വെരി ഗുഡും വാങ്ങി, കസേരയില്‍ പോയി ഇരിക്കുന്ന ആ പ്രത്യേക പ്രക്രിയ മാത്രം എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല മാഡം!


2011ല്‍ റിലീസായ 'ഉറുമി'ക്കു ശേഷം സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന മലയാള ചിത്രമാണ് 'ജാക്ക് ആന്‍ഡ് ജില്‍'. സന്തോഷ് ശിവന്‍ തന്നെ ഛായാഗ്രഹണവും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ മഞ്ജു വാരിയരും, കാളിദാസ് ജയറാമും, സൗബിന്‍ ഷാഹിറും പ്രധാനവേഷത്തില്‍ എത്തുന്നു. സുരേഷ് കുമാര്‍ രവീന്ദ്രന്‍, വിജേഷ് തോട്ടിങ്ങല്‍ എന്നിവര്‍ ചേര്‍ന്നാണ് സംഭാഷണം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൃശൂർ സ്വദേശി നാട്ടിൽ നിര്യാതനായി  (10 minutes ago)

സ്വർണവിലയിൽ വീണ്ടും വർദ്ധനവ്.  (14 minutes ago)

കായിക പോരാട്ടങ്ങളുടെ വേദികളിലും സുരക്ഷ വർദ്ധിപ്പിച്ചു....    (20 minutes ago)

തൃശൂർ സ്വദേശി നാട്ടിൽ നിര്യാതനായി  (34 minutes ago)

നടക്കുന്നവർക്കിടയിലേക്ക് പാഞ്ഞെത്തിയ തെരുവ് നായ...  (50 minutes ago)

ബ്ലൂ ഒറിജിന്റെ ന്യൂ ഗ്ലെന്‍ റോക്കറ്റ് ഉപയോഗിച്ച് നടത്താനിരുന്ന വിക്ഷേപണമാണ്  (1 hour ago)

ചാവേറാക്രമണമെന്ന് സൂചന... ദില്ലി സ്ഫോടനം ഉന്നമിട്ടത് ചാന്ദ്നി ചൗക്ക് മാര്‍ക്കറ്റെന്ന് സൂചന, കാറിൽ കറുത്ത മാസ്ക് ധരിച്ചയാള്‍, നിർണായകമായി സിസിടിവി ദൃശ്യങ്ങള്‍, ചാവേറാക്രമണമെന്ന് സൂചന  (1 hour ago)

മലപ്പുറം ജില്ല ഓവറോൾ ചാംപ്യൻമാരായി...  (1 hour ago)

അനുശോചനം രേഖപ്പെടുത്തി രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും  (2 hours ago)

ഡൽഹി പിളർത്തിയ സ്ഫോടനത്തിൽ പൊട്ടിത്തെറിച്ചത് RICIN...? വംശം മുടിപ്പിക്കുന്ന കാളകൂട വിഷം..! ചാവേർ ഉമർ മുഹമ്മദ്?  (2 hours ago)

കേരളത്തിലും കടുത്ത പരിശോധന  (2 hours ago)

സ്‌ഫോടന വാർത്ത അങ്ങേയറ്റം ദുഃഖകരവും ആശങ്കാജനകവുമാണെന്ന്  (2 hours ago)

പരീക്ഷിച്ചത് ആര്‍എസ്എസ് ഓഫീസില്‍  (3 hours ago)

തെക്കൻ കേരളത്തിന് സമീപം പുതിയ ചക്രവാതച്ചുഴി ...  (3 hours ago)

അവസാന ഘട്ട പോളിങ് ബീഹാറില്‍ തുടങ്ങി  (3 hours ago)

Malayali Vartha Recommends