Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മി​ക​ച്ച സാ​ങ്കേ​തി​ക നി​ല​വാ​ര​മു​ള്ള പ​ഴ​യ ബ​സു​ക​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ ന​വീ​ക​രി​ച്ച് നി​ര​ത്തി​ലി​റ​ക്കു​ന്ന ‘പ്രോ​ജ​ക്ട്​ സൂ​ര്യ’​ക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ തു​ട​ക്ക​മാ​യി


സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും.... ഉത്രാട നാളായ ചൊവ്വാഴ്ച വരെയാണ് കാലാവസ്ഥാ വകുപ്പിൻറ മഴ മുന്നറിയിപ്പ്.... ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്


തലസ്ഥാന നഗരം ഉത്സവലഹരിയിലേയ്ക്ക്... ടൂറിസം വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരവീഥികള്‍ ദീപപ്രഭയില്‍ മുങ്ങി, ഓണം വാരാഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് 5.30 ന് കനകക്കുന്ന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിക്കും


തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...


ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്

ഞാൻ കഞ്ചാവ് ഉപയോഗിച്ചെന്നും, മദ്യപിച്ച് ബഹളമുണ്ടാക്കുന്നെന്നും പറഞ്ഞ് അവർ പൊലീസിൽ കേസ് കൊടുത്തു; ഗതികെട്ടാണ് പൊലീസ് സ്റ്റേഷന്റെ തിണ്ണകയറിയത്: ഇല്ലാത്തത് പറഞ്ഞുണ്ടാക്കിയ ഇവരോടൊക്കെ ദൈവം പൊറുക്കുവോ? നെഞ്ചുപൊട്ടി സിനിമാസീരിയൽ നടി മോളി കണ്ണമാലി ...

16 MARCH 2019 12:55 PM IST
മലയാളി വാര്‍ത്ത

ചെറിയ കാലം കൊണ്ട് തന്നെ പ്രേക്ഷകരുടെ മനസില്‍ ഇടംപിടിച്ച സിനിമാസീരിയൽ താരമാണ് മോളി കണ്ണമാലി. സ്ത്രീധനം സീരിയലിലെ ചാള മേരി എന്ന കഥാപാത്രത്തിലൂടെയാണ് മോളി മലയാളികളുടെ പ്രിയതാരമായി മാറിയത്. പ്രേക്ഷകരെ പൊട്ടിച്ചിരിക്കുമ്പോഴും നെഞ്ചിൽ കുന്നോളം സങ്കടവുമായി കഴിയുകയാണ് താരം. കുഞ്ഞുങ്ങളുമായി മകനും മകളും വീടില്ലാതെ കടുത്ത മനോവിഷമത്തില്‍ നരകിക്കുന്ന സാഹചര്യത്തിലാണ് മോളി പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തുന്നത്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്കു മുന്നിൽ കൂപ്പു കൈകളോടെ എത്തിയ മോളിയുടേയും മകൻ ജോളിയുടേയും വിഡിയോ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞതോടെയാണ് പ്രേക്ഷകരുടെ പ്രിയപ്പെട്ട കലാകാരിയുടെ കണ്ണീരിന്റെ കഥ ഏവരും അറിയുന്നത്.

മകന്‍ ജോളിക്ക് ഇഷ്ടദാനമായി പതിച്ചു നൽകിയ ഭൂമിയിൽ വീടു വയ്ക്കാനുള്ള നീക്കത്തിന് നിർദാക്ഷിണ്യം ഇടങ്കോലിട്ട ഭാര്യവീട്ടുകാർക്കെതിരെയായിരുന്നു മോളിയുടെ നിയമ പോരാട്ടം. ഭാര്യ വീട്ടുകാര്‍ നല്‍കിയ ചെല്ലാനം കണ്ടക്കടവിൽ മൂന്ന് സെന്റ് സ്ഥലത്ത് വീട് വയ്ക്കുവാനുള്ള ശ്രമത്തെ ഇവർ തന്നെ തടയിടുകയാണെന്ന് മോളി പറയുന്നു. മകന്റെ ഭാര്യയുടെ അമ്മയാണ് എതിർ നിൽക്കുന്നതെന്ന് തുറന്നു പറയുന്ന താരം, ഇക്കാര്യം ചൂണ്ടിക്കാട്ടി പലതവണ പല പൊലീസ് സ്റ്റേഷനുകളും കയറിയിറങ്ങിയെങ്കിലും നടപടിയായില്ലെന്നും പറയുന്നു.

‘ഗതികെട്ടാണ് താൻ പൊലീസ് സ്റ്റേഷന്റെ തിണ്ണകയറിയത്. അതിനു പകരം അവരെന്താണ് ചെയ്തതെന്ന് അറിയോ, ഞാൻ കഞ്ചാവ് ഉപയോഗിച്ചു, മദ്യപിച്ച് ബഹളമുണ്ടാക്കുന്നു എന്നൊക്കെ പറഞ്ഞ് പൊലീസിൽ കേസ് കൊടുത്തു. ഇല്ലാത്തത് പറഞ്ഞുണ്ടാക്കിയ ഇവരോടൊക്കെ ദൈവം പൊറുക്കുവോ?.’ –മോളി പറഞ്ഞു.

‘മകന് മൂന്ന് സെന്റ് സ്ഥലമാണ് സ്ത്രീധനമായി ലഭിച്ചത്. സ്ഥലത്തിന് പട്ടയംതരാം എന്നു പറയുന്നതല്ലാതെ തരുന്നില്ല. മുദ്രപേപ്പറില്‍ എഴുതി നല്‍കിയതാണ്. കഴിഞ്ഞ എട്ടു കൊല്ലമായി അവര്‍ അവിടെ ഷെഡ് കെട്ടിയാണ് താമസം.’

‘ആ ഷെഡ് വെള്ളം കയറി നശിച്ചുപോയി. അത് പൊളിച്ച് ശേഷം തറവാട്ടു വീടായ എന്റെ വീട്ടിലാണ് അവര്‍ വന്നു താമസിക്കുന്നത്. ഇപ്പോള്‍ അവര്‍ക്ക് ഒരു വീടു വച്ചു കൊടുക്കാമെന്നു കരുതി. എന്നാല്‍ മകന്റെ ഭാര്യയുടെ അമ്മ സമ്മതിക്കുന്നില്ല. അവര്‍ തങ്ങള്‍ക്കെതിരെ എല്ലായിടത്തും കള്ളക്കേസ് കൊടുക്കുകയാണ്.’

‘മകനും ഭാര്യയ്ക്കും മൂന്ന് കുഞ്ഞുങ്ങളാണ് ഉള്ളത്. മകള്‍ എറെ മനോവിഷമത്തിലാണ്. അത് അവരുടെ അമ്മയുടെ സ്ഥലമാണ്. പെണ്‍കുട്ടിയുടെ അമ്മൂമ്മയാണ് ഇഷ്ടദാനമായി കൊടുത്തത്. എന്നിട്ടാണ് അവര്‍ കള്ളക്കളി മുഴുവന്‍ കളിക്കുന്നത്. മുദ്രപേപ്പറില്‍ എഴുതി തന്നിട്ടുണ്ട്. എങ്കിലും ആധാരം തന്നിട്ടില്ല.’

‘ആ രേഖകളെല്ലാം എന്റെ പക്കലുണ്ട്. ആധാരം ചോദിച്ചിരുന്നുവെങ്കിലും തരാം എന്നു പറഞ്ഞതല്ലാതെ തന്നില്ല. എല്ലായിടത്തും പരാതി നല്‍കിയിട്ടുണ്ട്. കമ്മീഷണര്‍ക്കും മറ്റുമായി അഞ്ചെട്ടു കേസുകള്‍ കൊടുത്തിട്ടുണ്ട്. അവസാന വഴിയെന്നോണമാണ് ഇവിടേക്ക് വന്നത്.’– മോളി പറയുന്നു.

‘മൂന്ന് സെന്റിൽ വീട് വയ്ക്കാനിറങ്ങി തിരിക്കുമ്പോഴാണ് പലരുടേയും തനി സ്വരൂപം കാണുന്നത്. ഭാര്യയുടെ അമ്മയുടെ ജ്യേഷ്ഠത്തിയാണ് പ്രധാനമായും ഇതിന് ഇടങ്കോലിട്ട് നിൽക്കുന്നത്. ഒരു വീടാകുന്നത്…തണലാകുന്നത് നിങ്ങളുടെ മകൾക്കു കൂടി വേണ്ടിയല്ലേ എന്ന് ചോദിച്ചിട്ടൊന്നും അവർ കൂട്ടാക്കുന്നില്ല. എന്തിനാണ് തടസം നിൽക്കുന്നതെന്ന് ചോദിച്ചു. അപ്പോഴും അവർക്ക് കൃത്യമായ ഉത്തരമില്ല. ആ സ്ഥലം കൂടി അവർക്ക് സ്വന്തമാക്കണം. അതിന് എന്റെ മകനെയും ഭാര്യയേയും ഒഴിവാക്കണം. അതാണ് അവരുടെ ഉദ്ദേശമെന്നും താരം കൂട്ടിച്ചേര്‍ത്തു.

മോളിയുടെ മകന്‍ ജോളിക്ക് സത്രീധനമായി ലഭിച്ച സ്ഥലത്ത് വീട് പണിയുന്നതിന് സമീപവാസികള്‍ സമ്മതിക്കുന്നില്ലെന്ന് കാണിച്ചാണ് മോളി പരാതിയുമായി പോലീസ് സ്റ്റേഷന്‍ കയറുന്നത്. മകന് മൂന്ന് സെന്റ് സ്ഥലമാണ് സ്ത്രീധനമായി ലഭിച്ചത്. പെണ്‍കുട്ടിയുടെ അമ്മൂമ്മയാണ് ഇഷ്ടദാനമായി അത് പെണ്‍കുട്ടിക്ക് കൊടുത്തത്. സ്ഥലത്തിന് പട്ടയം തരാം എന്നു പറയുന്നതല്ലാതെ പെണ്‍വീട്ടുകാര്‍ തരുന്നില്ല. മുദ്ര പേപ്പറില്‍ എഴുതി നല്‍കിയതാണ്. കഴിഞ്ഞ എട്ടു കൊല്ലമായി അവിടെ ഷെഡ് കെട്ടിയാണ് മകനും കുടുംബവും താമസിച്ചത് ഇപ്പോള്‍ ആ ഷെഡ് വെളളം കയറി നശിച്ച് പോയി. അത് പൊളിച്ച് ശേഷം തറവാട്ടു വീടായ തന്റെ വീട്ടിലാണ് അവര്‍ വന്നു താമസിക്കുന്നത്. ഇപ്പോള്‍ അവര്‍ക്ക് അവിടെ ഒരു വീടു വച്ചു കൊടുക്കാമെന്നു കരുതിയെങ്കിലും എന്നാല്‍ മകന്റെ ഭാര്യയുടെ അമ്മ സമ്മതിക്കുന്നില്ലെന്ന് ചാള മേരി എന്ന മോളീ ജോസഫ് പറയുന്നു.

മകനും ഭാര്യയ്ക്കും മൂന്ന് കുഞ്ഞുങ്ങളാണ് ഉളളത്. മരുമോളും എറെ മനോ വിഷമത്തിലാണ്. അത് അവരുടെ അമ്മയുടെ സ്ഥലമാണ്. എന്നിട്ടാണ് പെണ്‍വീട്ടുകാര്‍ കളളക്കളി മുഴുവന്‍ കളിക്കുന്നതെന്നും താരം പറയുന്നു. മുദ്രപേപ്പറില്‍ എഴുതി തന്നിട്ടുണ്ടെങ്കിലും ആധാരം തന്നിട്ടില്ല. ആ രേഖകളെല്ലാം തന്റെ പക്കലുണ്ട്. ആധാരം ചോദിച്ചിരുന്നുവെങ്കിലും തരാം എന്നു പറഞ്ഞതല്ലാതെ തന്നില്ല.

എനിക്ക് നീതി കിട്ടണം. എന്റെ മകനും കുടുംബത്തിനും കിടക്കാന്‍ വീട് വയ്ക്കണം. ഇപ്പോള്‍ പെണ്‍വീട്ടുകാര്‍ തങ്ങള്‍ക്കെതിരെ എല്ലായിടത്തും കളളക്കേസ് കൊടുക്കുകയാണ്. അങ്ങനെ ആണെങ്കില്‍ തനിക്ക് തന്റെ മകനെ നഷ്ടപ്പെടും. അതിനു നീതിക്കു വേണ്ടി വന്നതാണ് എന്നും നടി കൂട്ടിച്ചേര്‍ക്കുന്നു. എല്ലായിടത്തും പരാതി നല്‍കിയിട്ടുണ്ട്. കമ്മീഷ്ണര്‍ക്കും മറ്റുമായി അഞ്ചെട്ടു കേസുകള്‍ കൊടുത്തിട്ടുണ്ടെന്നും താരം വെളിപ്പെടുത്തുന്നു.ഇക്കാര്യത്തില്‍ ആവശ്യമായ നിയമ സംരക്ഷണം അനുവദിക്കണമെന്നും നടി അപേക്ഷിക്കുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം... ഇന്നുമുതല്‍ 30 വരെ ഉച്ചയ്ക്ക് രണ്ടു മുതല്‍ രാത്രി 12 മണി വരെയാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി  (21 minutes ago)

പതിനേഴാം തവണയും ഡ്യൂറണ്ട് കപ്പ് ഫുട്ബോൾ കിരീടത്തിൽ മുത്തമിട്ട് കൊൽക്കത്ത ഈസ്റ്റ് ബംഗാൾ  (32 minutes ago)

ഓണം പൂജകൾക്കായി ശബരിമല ധർമശാസ്താക്ഷേത്ര നട ഇന്ന് വൈകുന്നേരം തുറക്കും...  (44 minutes ago)

കണ്ണൂർ പിലാത്തറയിൽ നിർത്തിയിട്ട ലോറിയിൽ ടാങ്കർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം  (49 minutes ago)

സംസ്ഥാനത്ത് നാളെയും മറ്റെന്നാളും ബാങ്ക് അവധി ... ഇന്ന് പ്രവൃത്തി ദിനം  (52 minutes ago)

കണ്ണീർക്കാഴ്ചയായി.... കാർ തട്ടി റോഡിൽ വീണ യുവാവിന് ദാരുണാന്ത്യം  (57 minutes ago)

സങ്കടക്കാഴ്ചയായി... കുട്ടികൾ കളിക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിൽ വീണ ഫുട്ബോൾ എടുക്കാൻ നദിയിലിറങ്ങിയ യുവാവ് മുങ്ങി മരിച്ചു...  (1 hour ago)

ഗുരുവായൂർ ക്ഷേത്രത്തിൽ ചരിത്രം കുറിച്ച് വിവാഹ പൂരം.. .  (1 hour ago)

മി​ക​ച്ച സാ​ങ്കേ​തി​ക നി​ല​വാ​ര​മു​ള്ള പ​ഴ​യ ബ​സു​ക​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ ന​വീ​ക​രി​ച്ച് നി​ര​ത്തി​ലി​റ​ക്കു​ന്ന ‘പ്രോ​ജ​ക്ട്​ സൂ​ര്യ’​ക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ തു​ട​ക്ക​മാ​യി  (2 hours ago)

ഇന്ത്യയുടെ ബഹിരാകാശ മേഖലയെ ആഗോള പ്രതിഭകളുടെയും നിക്ഷേപങ്ങളുടെയും 'മാഗ്നറ്റ്" ആക്കുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (2 hours ago)

ആരോഗ്യസൗഖ്യവും സർഗ്ഗാത്മക മുന്നേറ്റവും ലഭിക്കുന്ന രാശികൾ ഏതെല്ലാം?  (2 hours ago)

നായ കുറുകെ ചാടി നിയന്ത്രണം വിട്ട ഓട്ടോറിക്ഷ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം...  (2 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും.... ഉത്രാട നാളായ ചൊവ്വാഴ്ച വരെയാണ് കാലാവസ്ഥാ വകുപ്പിൻറ മഴ മുന്നറിയിപ്പ്.... ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്  (2 hours ago)

തലസ്ഥാന നഗരം ഉത്സവലഹരിയിലേയ്ക്ക്... ടൂറിസം വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരവീഥികള്‍ ദീപപ്രഭയില്‍ മുങ്ങി, ഓണം വാരാഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം  (3 hours ago)

ഒരു കുടുംബത്തിലെ നാലുപേരെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (9 hours ago)

Malayali Vartha Recommends