Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീണയെ തൊട്ടാൽ ഞങ്ങൾ അനങ്ങില്ല..പക്ഷെ പിണറായിയെയോ റിയാസിനെയോ തൊട്ടാൽ കളി മാറും..സഖാക്കൾക്ക് പാർട്ടി സെക്രട്ടറിയുടെ വക ക്ലാസ്..പോർമുഖം തുറന്ന് സി പി ഐ എം..


മി​ക​ച്ച സാ​ങ്കേ​തി​ക നി​ല​വാ​ര​മു​ള്ള പ​ഴ​യ ബ​സു​ക​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ ന​വീ​ക​രി​ച്ച് നി​ര​ത്തി​ലി​റ​ക്കു​ന്ന ‘പ്രോ​ജ​ക്ട്​ സൂ​ര്യ’​ക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ തു​ട​ക്ക​മാ​യി


സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും.... ഉത്രാട നാളായ ചൊവ്വാഴ്ച വരെയാണ് കാലാവസ്ഥാ വകുപ്പിൻറ മഴ മുന്നറിയിപ്പ്.... ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്


തലസ്ഥാന നഗരം ഉത്സവലഹരിയിലേയ്ക്ക്... ടൂറിസം വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരവീഥികള്‍ ദീപപ്രഭയില്‍ മുങ്ങി, ഓണം വാരാഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് 5.30 ന് കനകക്കുന്ന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിക്കും


തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...

ആഡംബരക്കാറിൽ ബാറിന് മുന്നിൽ വന്നിറങ്ങിയ സിനിമാ നടനും നാട്ടുകാരും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ ആലപ്പുഴയിൽ സംഭവിച്ചത്...

19 MARCH 2019 11:22 AM IST
മലയാളി വാര്‍ത്ത

നടുറോഡില്‍ യുവാക്കൾക്കുനേരെ നടൻ സുധീർ സുകുമാരന്റെ കയ്യേറ്റശ്രമം. മദ്യപിച്ച് സുഹൃത്തുക്കള്‍ക്കൊപ്പം ആലപ്പുഴ എസ്.എല്‍ പുരത്ത് വെച്ചാണ് നടന്‍ സുധീറും സംഘവും രണ്ടുപേരെ കയ്യേറ്റം ചെയ്തത്. ബാറിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്‍റെ ഡോറു തുറന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘട്ടനത്തിലേക്ക് എത്തിത്. നടനും സുഹൃത്തുക്കള്‍ക്കുമെതിരെ പൊലീസ് കേസെടുത്തു. എസ്.എൽ പുരത്ത് രാത്രി ഏഴരയോടെയാണ് സിനിമാ സ്റ്റൈലില്‍ സംഘര്‍ഷം അരങ്ങേറിയത്.

നടന്‍ സുധീറും രണ്ട് സുഹൃത്തുകളും എസ്.എൽ പുരത്തെ ബാറിന് സമീപം ദേശീയപാതയ്ക്ക് അരികിൽ ആഢംബര കാർ നിർത്തിയിട്ടിരിക്കുകയായിരുന്നു. കാറിന്റെ വാതിൽ തുറന്നപ്പോൾ നടന്നു പോവുകയായിരുന്ന അനൂപിന്റെ ദേഹത്ത് തട്ടി. ഇത് ചോദ്യം ചെയ്തപ്പോൾ സംഘട്ടനമായി. ഡോർ തുറന്ന് പുറത്തിറങ്ങിയ സുധീർ അനൂപിനെ സിനിമാ സ്റ്റൈലിൽ ചവിട്ടി വീഴ്ത്തി . ഇതേപ്പറ്റിയുണ്ടായ വാക്കേറ്റത്തിനിടെയാണ് ഹരീഷിനെ വളഞ്ഞിട്ട് മർദ്ദിച്ചത്. ഹരീഷിന് മൂക്കിന്റെ പാലത്തിന് ഒടിവും കണ്ണിന് പരിക്കുമേറ്റു. ഇതുകണ്ട നാട്ടുകാർ വിഷയത്തിൽ ഇടപെട്ടു. ഇതോടെ നടനും സുഹൃത്തുക്കളും നാട്ടുകാരുമായി ഏറ്റുമുട്ടി.

സമീപത്തെ മാരാരിക്കുളം പൊലീസ് സ്റ്റേഷനിൽ നിന്ന് പൊലീസ് എത്തിയാണ് കൂടുതൽ പ്രശ്നങ്ങൾ ഒഴിവാക്കിയത്. പരിക്കേറ്റ ഹരീഷിനെയും അനൂപിനെയും ചേർത്തല താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പിന്നാലെ നടനും സംഘവും താലൂക്ക് ആശുപത്രിയിലെത്തി ഭീഷണി മുഴക്കി. തുടർന്ന് ഇരുവരെയും ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. നടനെയും സുഹൃത്തുക്കളെയും നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറിയെങ്കിലും പരിക്കേറ്റവരെ താലൂക്ക് ആശുപത്രിയിൽ എത്തിക്കുന്നതിന് മുമ്പുതന്നെ ഇവരെ പൊലീസ് വിട്ടയച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി ജില്ലാ പൊലീസ് ചീഫിന് പരാതി നൽകിയതോടെയാണ് നടനെതിരെ കേസെടുക്കാന്‍ പൊലീസ് തീരുമാനിച്ചത്.

ഇതിന് മുമ്പും സിനിമാ നടിയെ തല്ലിയതിനെ പേരിൽ നടനെതിരെ ആരോപണങ്ങൾ ഉയർന്നിരുന്നു. നടന്‍ സുധീര്‍ തനിയ്്ക്ക് അശ്ലീല എസ്എംഎസുകളും അയച്ചുവെന്ന് നടി പ്രിയ (രാജേശ്വരി നമ്പ്യാര്‍). പൊലീസിന് പരാതി നൽകിയിരുന്നു. പ്രിയയോട് വിവാഹാഭ്യര്‍ഥന നടത്തി സുധീര്‍ ശല്യംചെയ്തിരുന്ന വിവരം പ്രിയയുടെ അമ്മ സുധീറിന്റെ ഭാര്യയെ വിളിച്ചുപറഞ്ഞതിലുള്ള വൈരാഗ്യത്തെ തുടര്‍ന്നാണ് അശ്ലീല സന്ദേശങ്ങളും തുടര്‍ന്ന് കയ്യേറ്റവും നടന്നതെന്ന് നടി നൽകിയ പരാതിയിലുണ്ടായിരുന്നു. എന്നാൽ താന്‍ നടി പ്രിയയെ ഒരു തരത്തിലും ശല്യപ്പെടുത്തിയിട്ടില്ലെന്ന് സുധീർ വ്യക്തമാക്കിരുന്നു.

ഒരു പെണ്ണിനെ റോഡിലിട്ടു തല്ലാന്‍ മാത്രം മോശക്കാരനല്ല താനെന്നും, നടിയാണ് തന്നെ വിളിച്ച് ശല്യപ്പെടുത്തിയതെന്നും സുധീർ അന്ന് പ്രതികരിച്ചിരുന്നു. പ്രിയ തന്റെ ഫോണിലേയ്ക്ക് മെസ്സേജയച്ചു. ഇത് കണ്ട് തന്റെ ഭാര്യ നടിയെ വിളിച്ച് ചോദ്യം ചെയ്തു. മെസ്സേജ് അയച്ചതിനെ ചൊല്ലി തന്റെ ഭാര്യയും നടിയും തമ്മില്‍ തര്‍ക്കമുണ്ടായി. ആ തര്‍ക്കത്തില്‍ താന്‍ പങ്കാളിയായിരുന്നില്ല. പ്രശ്‌നത്തില്‍ ഇടപെടാനും ശ്രമിച്ചില്ല. പബ്ലിസിറ്റിയ്ക്ക് വേണ്ടി നടി താന്‍ തല്ലിയെന്ന തരത്തില്‍ കഥ സൃഷ്ടിക്കുകയായിരുന്നുവെന്നാണ് താരം ഈ കാര്യത്തിൽ അന്ന് പ്രതികരിച്ചത്. ഡ്രാക്കുള എന്ന ചിത്രത്തിലൂടെയാണ് സുധീർ ശ്രദ്ധേയനാകുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍...  (6 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്... പവന് 640 രൂപയുടെ വർദ്ധനവ്  (16 minutes ago)

പാർട്ടി സെക്രട്ടറി പെട്ടു..  (1 hour ago)

ഇടുക്കി ചൊക്രമുടിയിലെ കുറിഞ്ഞി ഉദ്യാനം ഇന്നു മുതൽ സന്ദർശകർക്കായി തുറക്കും  (1 hour ago)

തുടർച്ചയായ രണ്ടാം ടെസ്റ്റിലും മലയാളി ബാറ്റർ ദേവ്ദത്ത് പടിക്കൽ സെഞ്ച്വറിയുമായി മിന്നി... ശ്രീലങ്കക്കെതിരെ ഇന്ത്യ മികച്ച ഒന്നാം ഇന്നിങ്സ് സ്കോറിലേക്ക്...  (1 hour ago)

സംസ്ഥാനത്ത് ഓണക്കാലത്തോടനുബന്ധിച്ച് നേന്ത്രക്കായ വിലയില്‍ ഗണ്യമായ വര്‍ദ്ധനവ്...  (1 hour ago)

ഹോക്കി ലോകകപ്പില്‍ ഇന്ത്യ ഇന്ന് നിര്‍ണായക മത്സരത്തില്‍ അര്‍ജന്റീനയെ നേരിടും...  (1 hour ago)

ഓണാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം... ഇന്നുമുതല്‍ 30 വരെ ഉച്ചയ്ക്ക് രണ്ടു മുതല്‍ രാത്രി 12 മണി വരെയാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി  (2 hours ago)

പതിനേഴാം തവണയും ഡ്യൂറണ്ട് കപ്പ് ഫുട്ബോൾ കിരീടത്തിൽ മുത്തമിട്ട് കൊൽക്കത്ത ഈസ്റ്റ് ബംഗാൾ  (2 hours ago)

ഓണം പൂജകൾക്കായി ശബരിമല ധർമശാസ്താക്ഷേത്ര നട ഇന്ന് വൈകുന്നേരം തുറക്കും...  (2 hours ago)

കണ്ണൂർ പിലാത്തറയിൽ നിർത്തിയിട്ട ലോറിയിൽ ടാങ്കർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം  (2 hours ago)

സംസ്ഥാനത്ത് നാളെയും മറ്റെന്നാളും ബാങ്ക് അവധി ... ഇന്ന് പ്രവൃത്തി ദിനം  (2 hours ago)

കണ്ണീർക്കാഴ്ചയായി.... കാർ തട്ടി റോഡിൽ വീണ യുവാവിന് ദാരുണാന്ത്യം  (3 hours ago)

സങ്കടക്കാഴ്ചയായി... കുട്ടികൾ കളിക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിൽ വീണ ഫുട്ബോൾ എടുക്കാൻ നദിയിലിറങ്ങിയ യുവാവ് മുങ്ങി മരിച്ചു...  (3 hours ago)

ഗുരുവായൂർ ക്ഷേത്രത്തിൽ ചരിത്രം കുറിച്ച് വിവാഹ പൂരം.. .  (3 hours ago)

Malayali Vartha Recommends