വാപ്പച്ചിയുടെയും ഉമ്മച്ചിയുടെയും പ്രണയത്തിന്റെ ആഴം വെളിപ്പെടുത്തി ദുല്‍ഖര്‍

'എന്റെ മാതാപിതാക്കളുടെ പ്രണയമാണ് ജീവിതത്തില്‍ എക്‌സ്ട്രാ ഓര്‍ഡിനറി ലവ് സ്‌റ്റോറിയായി തോന്നിയിട്ടുള്ളത്. വീട്ടില്‍ ഞാനും അമാലും അതുപോലെ സഹോദരിയും ഭര്‍ത്താവുമാണ് യുവ ദമ്പതികളായിട്ടുള്ളത്. എന്നാല്‍ വാപ്പച്ചിയും ഉമ്മച്ചിയും ഇപ്പോഴും യുവദമ്പതികളെപ്പോലെയാണ്.
അങ്ങോട്ടും ഇങ്ങോട്ടും കണ്ടില്ലെങ്കില്‍ വിഷമിച്ചിരിക്കുക, അമ്പത് പ്രാവശ്യമെങ്കിലും വിളിക്കുക അങ്ങനെ പോകുന്നു. എന്റെ ഭാര്യ എന്നെ ഫോണ്‍വിളിക്കുന്നതിനേക്കാള്‍ കൂടുതലായിരിക്കും അവര്‍ തമ്മിലുള്ള ഫോണ്‍വിളി. ഒന്നാമത് അമാല്‍ കുഞ്ഞിന്റെ കാര്യങ്ങള്‍ നോക്കുന്നതില്‍ തിരക്കായിരിക്കും. അതിനിടയ്ക്ക് സമയം കിട്ടുമ്പോള്‍ കോള്‍ ചെയ്യും. കുഞ്ഞ് വന്നതിന് ശേഷം ഫോണ്‍വിളി കുറഞ്ഞു. പക്ഷേ എന്റെ മാതാപിതാക്കള്‍ ഫുള്‍ടൈം ബിസിയാണ്. വാപ്പച്ചി സംസാരിച്ച് ഫോണ്‍വെയ്ക്കുമ്പോഴേക്കും അടുത്ത കോള്‍ വരും. സെറ്റില്‍ ഫുള്‍ടൈം ഫോണിലാണ്. ഉമ്മച്ചിയായിരിക്കും അപ്പുറത്ത്. അവര് അങ്ങോട്ടും ഇങ്ങോട്ടും ഭയങ്കര കണക്ടഡ് ആണ്....'ദുല്‍ഖര്‍ പറഞ്ഞു.
റൊമാന്റിക്‌കോമഡി ചിത്രമാണ് ഒരു യമണ്ടന്‍ പ്രേമകഥ. ഹിറ്റ് കൂട്ടുക്കെട്ടായ വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജുമാണ് തിരക്കഥ ഒരുക്കിയത്. നവാഗതനായ ബി സി നൗഫല്‍ സംവിധാനം ചെയ്ത ചിത്രം ഏഴ് ദിവസം കൊണ്ട് ചിത്രം 16 കോടി ചിത്രം നേടിയെന്നാണ് ഒഫീഷ്യല്‍ പോസ്റ്ററില്‍ നിന്ന് വ്യക്തമാകുന്നത്. ചിത്രത്തെ നെഞ്ചേറ്റിയ പ്രേക്ഷകര്‍ക്കുള്ള നന്ദിയും അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിട്ടുണ്ട്.
L
https://www.facebook.com/Malayalivartha
























