Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശ്രീനിവാസന് അസുഖം വന്നപ്പോള്‍ അഭിനയിക്കാന്‍ കഴിയില്ലെന്നാ പറഞ്ഞത്... 

06 MAY 2019 09:55 PM IST
മലയാളി വാര്‍ത്ത

സിനിമയെ കുറിച്ചും കാഴ്ചപ്പാടുകളെ കുറിച്ചുമെല്ലാം സത്യന്‍ അന്തിക്കാട് മനസ് തുറക്കുകയാണ്. സിനിമയ്ക്കുള്ള വിഷയം കണ്ടെത്തുന്നതെങ്ങനെയാണ് ഓരോ കാലഘട്ടത്തിലെയും സാമൂഹ്യ പ്രസക്തി അനുസരിച്ചാണ് വിഷയങ്ങള്‍ തിരഞ്ഞെടുക്കുന്നത്. നാടോടിക്കാറ്റ് ചെയ്യുന്ന സമയത്ത് കേരളത്തിലെ ചെറുപ്പക്കാര്‍ അഭിമുഖീകരിച്ച ഗൗരവമായ പ്രശ്‌നം തൊഴിലില്ലായ്മ ആയിരുന്നു. തൊഴില്‍ രഹിതരായ ദാസന്റെയും വിജയന്റെയും പ്രശ്‌നങ്ങളാണ് ഹാസ്യത്തിന്റെ മേമ്‌ബൊടി ചേര്‍ത്ത് സരസമായി ഞാനും ശ്രീനിയും അവതരിപ്പിച്ചത്. ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റിലും തൊഴിലില്ലായ്മ തന്നെയായിരുന്നു പ്രധാന വിഷയം. ക്രമേണ മറ്റു പല വിഷയങ്ങളും കേരളത്തില്‍ ചര്‍ച്ച ചെയ്യാന്‍ തുടങ്ങി. ഇപ്പോള്‍ കേരളത്തിലെ തൊഴിലിടങ്ങളില്‍ മിക്കവാറും അന്യ സംസ്ഥാന തൊഴിലാളികളാണ് ജോലി ചെയുന്നത്. എന്റെ വീടിനടുത്തുള്ള പാടത്തിലൊക്കെ ഇപ്പോള്‍ ജോലി ചെയ്യുന്നത് ബംഗാളികളാണ്. പെരുമ്ബാവൂര്‍ ഭാഗങ്ങളിലെ പല ഹോട്ടലുകളിലും ഭക്ഷണ സാധനങ്ങളുടെ പേരുവിവരങ്ങള്‍ ബംഗാളിയിലും ഹിന്ദിയിലുമൊക്കെയാണ് എഴുതിവച്ചിരിക്കുന്നത്. കേരളത്തിലെ ഇത്തരം അവസ്ഥകളെ കണ്ടില്ലെന്നു നടിച്ചു സിനിമ ചെയ്യുക ശ്രമകരമായ ജോലിയാണ്. പ്രത്യേകിച്ച് എനിക്കും ശ്രീനിവാസനും. അതാണ് ഞാന്‍ പ്രകാശനില്‍ കാണിച്ചിരിക്കുന്നതും. 

ഞാന്‍ കണ്ട് ശീലിച്ച കാഴ്ചകള്‍ എന്റെ സിനിമയില്‍ വരുന്നത് സ്വാഭാവികമല്ലേ. ഞാനറിയാതെ സംഭവിക്കുന്ന കുറെ അഭിരുചികളുണ്ട്. അതൊക്കെ ഞാനെന്ന സംവിധായകന്റെ കൈയൊപ്പായി അങ്ങനെ അങ്ങ് കിടന്നോട്ടെ. ഞാന്‍ പ്രകാശനിലെ ശ്രുതി എന്ന കഥാപാത്രം ബര്‍ഗര്‍ ഉണ്ടാക്കുകയും ഹോംമേഡ് കേക്കുണ്ടാക്കുകയും ചെയ്യുന്നുണ്ട്. അങ്ങനെ ജീവിക്കുന്ന ഒരുപാടുപേരെ എനിക്കറിയാം. എന്റെ ചേട്ടന്റെ മകളൊക്കെ നല്ല കേക്ക് ഉണ്ടാക്കാറുണ്ട്. അവരൊന്നും ദാരിദ്ര്യത്തില്‍ ജീവിക്കുന്ന ആളുകളല്ല. പക്ഷേ സ്വയംപര്യാപ്തമായ ഒരു ജോലിയായിട്ടാണ് അവര്‍ അതിനെ കാണുന്നത്. എന്റെ പല സിനിമകളിലും സ്വയംപര്യാപ്തരായ നായികമാര്‍ ഉണ്ടായിട്ടുണ്ട്. ചിലര്‍ വിമര്‍ശിക്കുന്നുയെന്ന് കരുതി പ്രകാശനിലെ ശ്രുതിയെ കോളേജ് അദ്ധ്യാപികയാക്കാന്‍ കഴിയില്ലല്ലോ. നമ്മള്‍ നമ്മളുടെ നിലപാടുകളില്‍ വെള്ളം ചേര്‍ക്കാതിരിക്കുകയെന്നതാണ് ആദ്യം ചെയ്യേണ്ടത്.

ഓരോ സിനിമയും നെഞ്ചിടിപ്പോട് കൂടിയാണ് ഞാന്‍ ചെയ്യുന്നത്. എളുപ്പമുള്ള ജോലിയായി ഞാന്‍ ഒരിക്കലും ഫിലിം മേക്കിംഗിനെ കണ്ടിട്ടില്ല. മുപ്പതാമത്തെ വയസില്‍ ഞാന്‍ ചെയ്ത സിനിമകളുടെ ഇരട്ടി ജോലി ഇപ്പോള്‍ ചെയ്താലേ എന്റെ സിനിമകളെ ഇന്നത്തെ പ്രേക്ഷകര്‍ സ്വീകരിക്കുകയുള്ളൂ. പലപ്പോഴും ഒരു സിനിമയെടുക്കാന്‍ എനിക്ക് ഒരു വര്‍ഷം തന്നെ തികയാതെ വരുന്നത് അതുകൊണ്ടാണ്. സിനിമ ചെയ്യാത്ത സമയത്ത് ഞാനും ഒരു പ്രേക്ഷകനാണ്. ലോക സിനിമയെ മൊത്തത്തില്‍ നിരീക്ഷിച്ചാല്‍ മനസിലാവുന്നത് പ്രേക്ഷകന്റെ ആത്മാവിലേക്ക് സിനിമയെ എത്തിക്കുക എന്നതാണ് മേക്കിംഗിന്റെ ദൗത്യമെന്നാണ്. നമ്മുടെ അറിവുകള്‍ കാണിച്ചു പ്രേക്ഷകനെ വിഭ്രമിപ്പിക്കുകയല്ല ചെയ്യേണ്ടത്. ഞാന്‍ പ്രകാശന്റെ കഥ പറയാന്‍ ആവശ്യമായ ടെക്‌നോളജി മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ. പണ്ട് സലിംകുമാര്‍ പറഞ്ഞത് സേഫായ റൂട്ടിലൂടെ ബസ് ഓടിക്കുന്ന െ്രെഡവറാണ് ഞാനെന്നാണ്. എനിക്ക് അങ്ങനെ ഓടിക്കാനാണ് ഇഷ്ടം.

വലിയ സന്തോഷമുള്ള കാര്യമാണത്. ഞാന്‍ മനസില്‍ കാണുന്നത് വളരെ പെട്ടെന്നു തിരിച്ചറിയുന്ന എഴുത്തുകാരനാണ് ശ്രീനിവാസന്‍. ശ്രീനിവാസന് ഇടയ്ക്ക് വച്ചൊരു അസുഖം വന്നപ്പോള്‍ ആളുകളെല്ലാം ഒരുപാട് തെറ്റിദ്ധരിച്ചു. ഇനി ശ്രീനിക്ക് അഭിനയിക്കാനും എഴുതാനും കഴിയില്ലെന്ന് പലരും വിചാരിച്ചു. അത്തരം തെറ്റിദ്ധാരണകള്‍ക്ക് കൊടുത്ത മറുപടിയാണ് ഈ സിനിമയിലെ ഗോപാല്‍ ജി എന്ന കഥാപാത്രം.ശ്രീനിവാസന്റെ ഫയര്‍ പോയിട്ടില്ലെന്ന് ഈ സിനിമ കാണുമ്‌ബോള്‍ മനസിലാകും. ശ്രീനിയെ കൃത്യമായി ഉപയോഗിക്കാന്‍ കഴിയുന്ന എന്നെപ്പോലെയോ പ്രിയദര്‍ശനെപ്പോലെയോ ഉള്ള സംവിധായകര്‍ ഉണ്ടെങ്കില്‍ കൂടുതല്‍ നല്ല തിരക്കഥകള്‍ ഇനിയും നമുക്ക് ലഭിക്കും. മൂന്നു കഥകള്‍ തിരഞ്ഞെടുത്ത ശേഷം അതൊന്നും മനസിന് തൃപ്തിവരാത്തതിനാല്‍ നാലാമത് ഞങ്ങള്‍ ഉണ്ടാക്കിയ കഥയാണ് ഞാന്‍ പ്രകാശന്‍. കോമഡി കൃത്യമായി ഉപയോഗിക്കാന്‍ കഴിയില്ലെന്നതുകൊണ്ടാണ് ആദ്യത്തെ മൂന്നും ഒഴിവാക്കിയത്. ഞാനും ശ്രീനിയും കൂടി വീണ്ടും ഒരു സിനിമ ചെയ്യുന്നുവെന്ന് പറയുമ്‌ബോള്‍ തന്നെ പ്രേക്ഷകര്‍ ഹ്യൂമര്‍ പ്രതീക്ഷിക്കും. ആ വെല്ലുവിളിയാണ് ഞങ്ങള്‍ ഏറ്റെടുത്തത് .

മമ്മൂട്ടി എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ്. ഞങ്ങള്‍ തമ്മിലുള്ള സിനിമകളുടെ എണ്ണം കുറഞ്ഞിട്ടുണ്ടെന്നത് ശരിയാണ്. പല കഥാപാത്രങ്ങളും മമ്മൂട്ടിക്ക് യോജിക്കാത്തതുകൊണ്ടാണ് അങ്ങനെ സംഭവിച്ചത്. കളിക്കളവും അര്‍ത്ഥവും ഗംഭീര വിജയമായിരുന്നു. മമ്മൂട്ടിയും കൂടി നിര്‍മ്മാണ പങ്കാളിയായ ചിത്രമാണ് നാടോടിക്കാറ്റ്. മമ്മൂട്ടിയെ വച്ച് ചെയ്യാന്‍ കഴിയുന്ന ഒരു സബ്ജക്ട് മനസിലുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (45 minutes ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (47 minutes ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (48 minutes ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (1 hour ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (1 hour ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (1 hour ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (1 hour ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (1 hour ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (1 hour ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (1 hour ago)

എവിടെയോ എന്തോ തെറ്റുപറ്റി; വിവാഹവാര്‍ഷിക ദിനത്തില്‍ ഇരുവരും വേര്‍പിരിയുകയാണെന്ന് പറയുന്ന പോസ്റ്റുമായി താരം  (1 hour ago)

കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...  (1 hour ago)

സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!  (1 hour ago)

മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....  (2 hours ago)

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (4 hours ago)

Malayali Vartha Recommends