സുരേഷ് ഗോപിയുടേത് റോങ് നമ്പറെന്ന് സംവിധായകന്‍ ആഷിഖ് അബു

സുരേഷ് ഗോപിക്കെതിരെ സംവിധായകന്‍ ആഷിഖ് അബുവിന്റെ കമന്റ്. വിഴിഞ്ഞം പദ്ധതിക്കുവേണ്ടി ഹിന്ദുക്കള്‍ ഒന്നിക്കണമെന്ന് കഴിഞ്ഞ ദിവസം സുരേഷ് ഗോപി പ്രസംഗിച്ചിരുന്നു. ഇതിനെതിരെയാണ് ആഷിഖ് അബുവിന്റെ ഒളിയമ്പ്. ഫേസ്ബുക്കില്‍ സുരേഷ് ഗോപിയുടെ വീഡിയോ ആഷിഖ് അബു പോസ്റ്റു ചെയ്തത് \'റോങ് നമ്പര്‍\' എന്ന തലക്കെട്ടോടെയാണ്.
ആമിര്‍ ഖാന്റെ പികെ എന്ന ചിത്രത്തില്‍ തെറ്റായ ഉപദേശങ്ങള്‍ നല്‍കുന്നവരെ വിശേഷിപ്പിക്കാന്‍ ഉപയോഗിക്കുന്ന വാക്കാണ് \'റോങ് നമ്പര്‍\' എന്നത്. സുരേഷ് ഗോപിയുടെ വാക്കുകള്‍ നല്‍കുന്നത് തെറ്റായ സൂചനയാണെന്ന ധ്വനിയാണ് ആഷിഖിന്റെ ഫേസ്ബുക്ക് പോസ്റ്റ് നല്‍കുന്നത്.
സിനിമാ മേഖലയില്‍നിന്ന് ആദ്യമായാണ് സുരേഷ് ഗോപിയുടെ ഈ നീക്കത്തിനെതിരെ ഒരാള്‍ രംഗത്തെത്തുന്നത്. വിഴിഞ്ഞം പദ്ധതി നടപ്പാക്കാന്‍ കേരളത്തിലെ ഹിന്ദുക്കള്‍ മുന്നോട്ടു വരണമെന്നാണ് സുരേഷ് ഗോപി പ്രസംഗത്തില്‍ ആവശ്യപ്പെട്ടത്. ഇതു തെറ്റായ സന്ദേശമാണ് നാടിനു നല്‍കുന്നതെന്നാണ് ആഷിഖ് അബു പറയാതെ പറഞ്ഞത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha