ഹന്‍സിക വാളെടുത്തു

തമിഴിലെ യുവനായിക ഹന്‍സിക വാളെടുത്തു. ഇനി പ്രേക്ഷകര്‍ക്ക് നല്ലൊരു പയറ്റ് കാണാം. വിജയ്‌യുടെ പുലി എന്ന ചിത്രത്തിന് വേണ്ടിയാണ് താരം വാള്‍പയറ്റ് പരിശീലിച്ചത്. ചിത്രത്തില്‍ പോരാളിയായ ഒരു രാജകുമാരിയുടെ വേഷമാണ് ഹന്‍സികയ്ക്ക്. ശ്രീദേവിയാണ് ഹന്‍സികയുടെ അമ്മയായി അഭിനയിക്കുന്നത്. ഹോങ്കോങ്ങില്‍ നിന്ന് ട്രെയിനര്‍ എത്തിയാണ് ഹന്‍സികയ്ക്ക് പരിശീലനം നല്‍കിയത്. ആദ്യമായി വാളെടുത്തപ്പോള്‍ വലിയ ഭാരമാണ് തോന്നിയതെന്ന് താരം പറഞ്ഞു. അത് പൊക്കുകയും താഴ്ത്തുകയും ചെയ്തതോടെ കൈ കുഴയ്ക്ക് വേദന അനുഭവപ്പെട്ടു. പിന്നീട് ട്രെയ്‌നറാണ് എല്ലാം ശരിയാക്കിയതെന്നും താരം പറഞ്ഞു.
വിരലുകള്‍ക്ക് വേണ്ടി പ്രത്യേകം വ്യായാമം ചെയ്തിരുന്നു. കുറച്ച് നേരം വാള്‍പയറ്റ് നടത്തുമ്പോള്‍ കയ്യും വിരലുകളും കുഴയും. അങ്ങനെ ഒരുപാട് ബുദ്ധിമുട്ടിയാണ് അഭിനയിച്ചത്. ആദ്യമായാണ് ആക്ഷന്‍ സീക്വന്‍സുകളില്‍ താരം അഭിനയിച്ചത്. അതിന്റെ സന്തോഷവും മറച്ച് വെച്ചില്ല. നായകന്റെ നിഴലായി അഭിനയിക്കുന്നതിലും ത്രില്ലിംഗായിരുന്നു ഈ വേഷമെന്നും ഹന്‍സിക പറഞ്ഞു. ആര്യയുടെ മിഗാമനില്‍ സ്ഥിരം വേഷമായിരുന്നു. അതും ആ ചിത്രത്തിന്റെ പരാജയത്തിന് കാരണമായി.
നയന്‍താരയെ പോലെ തമിഴകത്ത് വളര്‍ന്ന് വരുന്ന താരമാണ് ഹന്‍സിക. പിന്നീടുള്ളത് സാമന്തയാണ്. സാമന്ത തെലുങ്കിലും മറ്റും നിറഞ്ഞ് നില്‍ക്കുന്നതിനാല്‍ ഹന്‍സികയ്ക്ക് അത്ര വെല്ലുവിളിയല്ല. തമിഴിലെ ഏതാണ്ട് എല്ലാ നായകന്‍മാരുടെ കൂടെയും അഭിനയിച്ചു ഹന്‍സിക. ഇനി അജിത്ത് , വിക്രം തുടങ്ങിയവരുടെ നായികയാകണമെന്നാണ് ആഗ്രഹം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha