പ്രണയവും വേര്‍പിരിയലും പഴങ്കഥ; ഇത് രണ്ടാമൂഴം

പ്രണയവും വേര്‍പിരിയലും പഴങ്കഥയായി തെന്നിന്ത്യന്‍ താരങ്ങളായ നയന്‍തായും ചിമ്പുവും വീണ്ടും ഒന്നിക്കുന്നു. എട്ടു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇവര്‍ ഒന്നിക്കുന്നത്. ഇവര്‍ ഒന്നിക്കുന്ന ഇതു നമ്മ ആള്‍ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ഇരുവരും കാമുകീ കാമുകന്‍മാരായുള്ള ദൃശ്യങ്ങളും സംഭാഷണങ്ങളുമാണ് ടീസറില്‍ ഉള്ളത്. ഈ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ചിമ്പു ഹന്‍സികയെ വേണ്ടെന്നുവയ്ക്കുന്നുവെന്ന റിപ്പോര്‍ട്ട് പുറത്തുവന്നത്. ഇതെല്ലാം നയന്‍സുമായുള്ള അടുപ്പത്തിലൂടെ സംഭവിച്ചതാണെന്നു ഗോസിപ്പുണ്ടായിരുന്നു.
പാണ്ഡിരാജാണ് ചിത്രത്തിന്റെ സംവിധായകന്‍. സന്താനവും സൂരിയും ഹാസ്യത്തിന് ചുക്കാന്‍പിടിച്ചെത്തുന്ന ചിത്രത്തില്‍ അതിഥിതാരമായി ആന്‍ഡ്രിയ ജെര്‍മിയയും വേഷമിടുന്നു. ചിമ്പുവിന്റെ അനുജന്‍ കുരലരസന്‍ ചിത്രത്തിന് സംഗീതമൊരുക്കി വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിക്കുന്നു. ഇതു നമ്മ ആള്‍ നിര്‍മിക്കുന്നതും ചിമ്പു തന്നെയാണ്.
പ്രഭുദേവയുമായുള്ള പ്രണയപരാജയത്തെത്തുടര്‍ന്ന് കരിയറിലെമോശം സമയത്തിലൂടെ കടന്നുപോകുമ്പോഴാണ് നയന്‍താര ആര്യയുടെ നായികയായി രാജാറാണിയെത്തുന്നത്. ഗ്ലാമര്‍ കൊണ്ടല്ലാതെ അഭിനയം കൊണ്ട് താരറാണിയാകാമെന്നാണ് നയന്‍താര രണ്ടാംവരവിലൂടെ തെളിയിച്ചത്. ഇതോടെ പ്രതിഫലം എത്ര നല്‍കിയാലും നയന്‍താരയെ തന്നെ നായികയാക്കണമെന്നായി സംവിധായാരും നിര്‍മാതാക്കളും. ഇതോടെയാണ് ഇതു നമ്മ ആള്‍ എന്ന ചിത്രത്തില്‍ നായികയായി എത്തുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha