ഓര്‍മ്മ നഷ്ടപ്പെട്ട ആദിവസങ്ങളെക്കുറിച്ച് നടിയുടെ വെളിപ്പെടുത്തല്‍

വ്യക്തി ജീവിതത്തില്‍ സെലിബ്രിറ്റികള്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് ആരും അറിയുന്നില്ല. ഇപ്പോള്‍ തന്റെ ജീവിതത്തില്‍ സംഭവിച്ച ഒരു ദുരന്തത്തെക്കുറിച്ചും അതില്‍ നിന്നും മുക്തി നേടിയതിനെക്കുറിച്ചും വെളിപ്പെടുത്തിയിരിക്കുകയാണ് ബോളിവുഡ് താരം ദിഷ പട്ടാണി.
സല്‍മാന്‍ഖാനൊപ്പം അഭിനയിച്ച ഭാരത് എന്ന ചിത്രത്തിന്റെ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ദിഷയ്ക്ക് പരുക്കു പറ്റിയിരുന്നു. പരുക്കുകളെ തനിക്ക് ഭയമില്ലെന്നും ഒരിക്കല്‍ പരിശീലനത്തിനിടെ തന്റെ തല സിമന്റ് തറയില്‍ ഇടിച്ചിരുന്നുവെന്നും അതിനു ശേഷം ആറുമാസത്തേക്ക് തനിക്ക് ഓര്‍മ നഷ്ടപ്പെട്ടിരുന്നുവെന്നും താരം പറയുന്നു.

ഒന്നിനെക്കുറിച്ചും ഓര്‍ത്തെടുക്കാനാവാതെ ജീവിതത്തിലെ ആറുമാസമാണ് എനിക്ക് നഷ്ടമായത്. പക്ഷേ അപ്പോഴും വ്യായാമത്തോടും മാര്‍ഷ്യല്‍ ആര്‍ട്‌സിനോടുമുള്ള മനോഭാവത്തില്‍ മാറ്റമൊന്നും വന്നില്ലെന്നും പറഞ്ഞു ദിഷ.
https://www.facebook.com/Malayalivartha

























