ഇന്ത്യയിലെ ദാരിദ്രം മാത്രം സിനിമയാക്കി വിദേശങ്ങളിൽ കൊണ്ടു പോയ് വിറ്റ് ജീവിക്കുന്നവ൪ അട്ടപ്പാടി അടക്കം കേരളത്തിലെ പിന്നോക്ക മേഖലയിലെ ദാരിദ്രം കാണുന്നില്ല:- അഭിമന്യുവിനെ കൊന്നതും, അഖിലിനെ കുത്തിയതും രാമനാമം ജപിക്കാത്തത് കൊണ്ടല്ല, ജോസഫ് മാഷിന്റെ കൈവെട്ടിയതും രാമനാമം ജപിക്കാത്തത് കൊണ്ടല്ല- സന്തോഷ് പണ്ഡിറ്റ്

കേരളത്തില് എത്രയോ രാഷ്ട്രീയ കൊലാതകങ്ങളും ആക്രമണങ്ങളും കൊലപാതകങ്ങളും നടക്കുന്നു. അതെല്ലാം ആള്ക്കൂട്ട അക്രമണമാണ്. അഭിമന്യുവിന്ടെ കൊലപാതകവും ആള്‍കൂട്ട ആക്രമണമായിരുന്നു. കെവിന്ടേതടക്കം നിരവധി ദുരഭിമാന കൊലഫാതകങ്ങളും കേരളത്തില് നടന്നിട്ടുണ്ട്. ഉത്തരേന്ത്യന്‍ കൊലപാതകങ്ങളെ എതിര്‍ത്തതിന് ഒരു പരാതിയും ഇല്ല… സെലെക്ടിവ് എതിര്‍പ്പിനെ ഉള്ളു പരാതി.. പരിഹാസവുമായി നടൻ സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
പണ്ഡിറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ
പണ്ഡിറ്റിന്റെ സാമൂഹ്യ നിരീക്ഷണം…
വളരെ നാളായി കോമയില്‍ സംസാരശേഷിയും' പ്രതികരണ ശേഷിയും നഷ്ടമായി കിടന്നിരുന്ന കേരളത്തിലെ സകല സാസ്ക്കാരിക നായക൪ക്കും പെട്ടെന്ന് പ്രതികരണ ശേഷി തിരിച്ച്‌കിട്ടി എന്നറിഞ്ഞതില് സന്തോഷം. കഴിഞ്ഞ ദിവസം കേരളത്തിലെ സിനിമാ രംഗത്ത് പ്രവ൪ത്തിക്കുന്ന ചില സാംസ്കാരിക നായക൪ ബഹു പ്രധാനമന്ത്രിക്ക് ഒരു കത്ത് കൊടുത്തു എന്നു കേട്ടു. ഉത്ത൪ പ്രദേശില് എവിടേയോ ആള്‍കൂട്ട ആക്രമണം ഉണ്ടായെന്നും, പ്രധാന മന്ത്രി ഇതിനെതിരെ ശ്രദ്ധിക്കണമെന്നും ആണത്രേ കത്തിന്ടെ ഉള്ളടക്കം.
ഏത് വിഷയത്തിലും അഭിപ്രായം പറയുവാനുള്ള സ്വാതന്ത്രം ഈ ഇന്ത്യാ മഹാ രാജ്യത്ത് എല്ലാവ൪ക്കും ഉണ്ട്. ഈ വാ൪ത്ത വായിച്ച എന്ടെ മനസ്സില് വന്ന കാര്യങ്ങളാണേ…കഴിഞ്ഞ ദിവസം പോലും കേരളത്തില് Trichur dt. ല് ആള്‍കൂട്ട ആക്രമണം ഉണ്ടായ്. 78 കാരനായ ഒരു റിട്ട അദ്ധ്യാപകനെ ആക്രമിച്ചു. ഇതൊന്നും ഈ സാംസ്കാരിക നായകന്മാര് അറിഞ്ഞില്ല. സ്വന്തം ജോലി ചെയ്യുന്ന സിനിമാ മേഖലയിലെ ഒരു പ്രമുഖ നടി ക്രൂരമായ് ആക്രമിക്കപ്പെട്ടതും ഇവരാരും അറിഞ്ഞില്ല. T. P. യെ 51 വെട്ടി കൊല ചെയ്തത് ഇവരൊന്നും ഇതുവരെ അറിഞ്ഞിട്ടില്ല.
ഇന്ത്യയിലെ ദാരിദ്രം മാത്രം സിനിമയാക്കി വിദേശങ്ങളില് കൊണ്ടു പോയ് വിറ്റ് ജീവിക്കുന്നവ൪ അട്ടപ്പാടി അടക്കം കേരളത്തിലെ പിന്നോക്ക മേഖലയിലെ ദാരിദ്രം കാണുന്നില്ല.
Nurse മാരുടെ ജീവിതം കഥകളാക്കിയും , സിനിമകളാക്കിയും വിറ്റ് പണവും, അവാ൪ഡും വാങ്ങിയവ൪ ന്യായമായ കാര്യങ്ങള്ക്കായ്, ശമ്ബളത്തിനായ് സമരം ചെയ്തപ്പോള് ആ വഴിക്ക് തിരിഞ്ഞു നോക്കിയില്ല.
കടപ്പുറത്ത് ജീവിക്കുന്ന മത്സ്യ ബന്ധന ജീവനക്കാരുടെ കഥ പറഞ്ഞ് പണവും, അവാ൪ഡും വാങ്ങുന്നവനും അവര് trolling നിരോധനം, കടലാക്രമണം കാരണം കഷ്ഞപ്പെടൂമ്ബോള് ആ വഴിക്ക് പോയ് നോക്കുന്നില്ല.
പ്രവാസികളുടെ കഥ പറഞ്ഞ് പണവും അവാ൪ഡും വാങ്ങിച്ങവര് ആന്തൂരിലെ ആത്മഹത്യ ചെയ്ത വ്യക്തിക്കു വേണ്ടി ഒരു facebook Post പോലും ഇട്ടില്ല.
അയിത്തതിന്ടെ കഥ പറഞ്ഞ് പണം ഉണ്ടാക്കിയവരാരും ഗോവിന്ദാപുരം കോളനിയിലെ വിഷയത്തില് ഇടപെടുകയോ അഭിപ്രായമോ പറഞ്ഞില്ല.
കേരളത്തില്‍ നെടുംങ്കണ്ടത്തും, വരാപ്പുഴയിലും അടക്കം 38ാമത്തെ ഒറ്റപ്പെട്ട ഉരുട്ടി കൊല നടന്നിട്ടും സാംസ്കാരികനായകന്‍ മിണ്ടിയില്ല…!!!
പെണ്‍കുട്ടികളെ നടുറോട്ടിലിട്ട് ജീവനോടെ കത്തിച്ചു കൊന്നപ്പോഴും, സ്ത്രീപീഡനങ്ങളും , കൊലപാതകങ്ങളും ദിനംപ്രതി വര്‍ദ്ധിച്ചിട്ടും, സാംസ്കാരിക നായക൪ മൗനം…
വിശന്നു വലഞ്ഞപ്പോള്‍ ഒരിത്തിരി ഭക്ഷണം മോഷ്ടിച്ചെന്നും പറഞ്ഞ് ആദിവാസി യുവാവ് മധുവിനെ കെട്ടിയിട്ടു തല്ലി കൊന്നപ്പോഴും, ഭക്ഷണം കിട്ടാതെ ഒരാള് മാലിന്യം ഭക്ഷിക്കേണ്ടി വന്നപ്പോഴും സാംസ്കാരിക നായക൪ മൗനം നടിച്ചു…
കേരളത്തില് എത്രയോ രാഷ്ട്രീയ കൊലാതകങ്ങളും ആക്രമണങ്ങളും കൊലപാതകങ്ങളും നടക്കുന്നു. അതെല്ലാം ആള്ക്കൂട്ട അക്രമണമാണ്.
അഭിമന്യുവിന്ടെ കൊലപാതകവും ആള്‍കൂട്ട ആക്രമണമായിരുന്നു.
കെവിന്ടേതടക്കം നിരവധി ദുരഭിമാന കൊലഫാതകങ്ങളും കേരളത്തില് നടന്നിട്ടുണ്ട്.
ഉത്തരേന്ത്യന്‍ കൊലപാതകങ്ങളെ എതിര്‍ത്തതിന് ഒരു പരാതിയും ഇല്ല… സെലെക്ടിവ് എതിര്‍പ്പിനെ ഉള്ളു പരാതി..
മധുവിനെ കൊന്നത് രാമനാമം ജപിച്ചല്ല..
ശുഹൈബിനെ കൊന്നത് രാമനാമം ജപിച്ചല്ല..
കൃപേഷിനേയും ശരത്തിനെയും കൊന്നത് രാമനാമം ജപിച്ചല്ല..
അഭിമനുവിനെ കൊന്നതും, അഖിലിനെ കുത്തിയതും രാമനാമം ജപിക്കാത്തത് കൊണ്ടല്ല.
ജോസഫ് മാഷിന്റെ കൈവെട്ടിയതും രാമനാമം ജപിക്കാത്തത് കൊണ്ടല്ല.
വാട്ട്സപ്പ് ഹര്‍ത്താലില്‍ ( ബേക്കറി ലഹള ) വിളിച്ചതും രാമനാമം വിളിക്കാത്തത് കൊണ്ടല്ല.
ഫ്രാന്‍സിലും ന്യൂസിലാന്‍ഡിലും ശ്രീലങ്കയിലും പൊട്ടിയത് രാമനാമം ജപികാത്തത് കൊണ്ടായിരുന്നില്ല.
(വാല് കഷ്ണം…ജയ് ശ്രീരാം ത്രേതായുഗം മുതല്‍ മുഴങ്ങുന്ന മന്ത്രമാണ്.. അത് ഇനിയും മുഴങ്ങും …….. പോര്‍വിളിയായിട്ട് കാണുന്ന വര്‍ക്ക് അങ്ങിനെ കാണാം …….. വിഭീഷണന് രാമ മന്ത്രം ആനന്ദ മുണ്ടാക്കിയിരുന്നു …… രാവണന് ഭയവും …….
മലയാളം പത്രങ്ങള്‍ വല്ലപ്പോഴും വായിക്കുക. കേരളത്തില്‍ കാര്യം കൂടി മനസ്സിലാകും…)
Pl comment by Santhosh Pandit (പണ്ഡിറ്റൊന്നും വെറുതെ പറയാറില്ല. പറയുന്നതൊന്നും വെറുതെ ആകാറുമില്ല)
https://www.facebook.com/Malayalivartha

























