കഥാപാത്രമായി മാറാന്‍ ആന്‍ഡ്രിയ ചെയ്യുന്നത്?

അന്നയും റസൂലും എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ മലയാളികളുടെ മനം കവര്‍ന്ന നായികയാണ് ആന്‍ഡ്രിയ ജെറമിയ. ഒരു അഭിമുഖത്തില്‍ കഥാപാത്രത്തിനുവേണ്ടി താരം സ്വീകരിക്കുന്ന വ്യത്യസ്ത രീതിയെ കുറിച്ച് തുറന്നു പറയുകയാണ് താരം. ഓരോ കഥാപാത്രത്തിനും ഓരോ മണം നല്‍കുന്ന രീതിയാണ് ആന്‍ഡ്രിയയ്ക്ക്. ഓരോ കഥാപാത്രത്തിനും വേണ്ടി പരീക്ഷിക്കുന്ന വ്യത്യസ്ത പെര്‍ഫ്യൂമുകള്‍ തന്നെ കഥാപാത്രമായി മാറാന്‍ സഹായിക്കാറുണ്ടെന്നും ആന്‍ഡ്രിയ പറയുന്നു.
'മലയാളത്തില്‍ തുടക്കം കുറിച്ച അന്നയും റസൂലും മുതലാണ് ഇത്തരമൊരു രീതി പരീക്ഷിക്കാന്‍ തുടങ്ങിയത്. ഒരു പരിധിവരെ എനിക്കത് ഗുണം ചെയ്തു. പ്രശസ്ത നടന്‍ നിക്കോള്‍ കിഡ്മാനെക്കുറിച്ചുള്ള പുസ്തകത്തില്‍ ഇങ്ങനെ കുറിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ആക്ടിംഗ് ഗുരു കിഡ്മാനോട് ഒരിക്കല്‍ പറഞ്ഞു 'സുഗന്ധം കൊണ്ട് ഒരു കഥാപാത്രത്തെ തിരിച്ചറിയണം' എന്ന് . അതു വായിച്ചതു മുതലാണ് എന്റെ കഥാപാത്രങ്ങളും വ്യത്യസ്ത നറുമണം തൂകുന്നവരാകട്ടെയെന്ന് ചിന്തിച്ചത്. ഇനി അതൊന്നുമില്ലെങ്കിലും രസകരമല്ലേ, നിങ്ങള്‍ക്ക് പെര്‍ഫ്യൂമുകളുടെ മനോഹരമായ ഒരു ശേഖരം ലഭിക്കും.
'വടചെന്നൈ'യിലെ ചന്ദ്രയായി മാറുമ്പോള്‍ ആ കഥാപാത്രത്തിന് ഇണങ്ങിയ ഒരു പെര്‍ഫ്യൂം കണ്ടെത്താന്‍ ആദ്യമൊന്നു ബുദ്ധിമുട്ടി, ഷൂട്ടിംഗിന് ശേഷം ആ പെര്‍ഫ്യൂമിനെ കുറിച്ച് ഗൂഗിള്‍ ചെയ്തപ്പോള്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന കാര്യമാണ്. 'മധുരകരമായ വിഷം' എന്നാണ് പെര്‍ഫ്യൂമിനെ വിശേഷിപ്പിച്ചിരിക്കുന്നത്. അതു തന്നെയാണ് ചന്ദ്രയ്ക്ക് ഏറ്റവുമിണങ്ങിയതും. സാധാരണ സിനിമകള്‍ക്കു ശേഷം അതില്‍ ഉപയോഗിച്ച പെര്‍ഫ്യൂം പിന്നീട് ഞാന്‍ ഉപയോഗിക്കാറില്ല. എന്നാല്‍ ചന്ദ്രയുടെ സുഗന്ധം പിന്നെയും ഉപയോഗിച്ചുവെന്നും ആന്‍ഡ്രിയ പറയുന്നു.

https://www.facebook.com/Malayalivartha

























