ശരണ്യയ്ക്ക് വേണ്ടി അയാളെ ദൈവമാണ് അയച്ചത് ;വെളിപ്പെടുത്തലുമായി സീമ ജി നായർ

രോഗമൊരുക്കിയ കഷ്ടതകള്‍ തരണം ചെയ്ത്, കൈവിട്ടുപോയി എന്ന് കരുതിയിരുന്ന ജീവിതം തിരിച്ചുപിടിച്ചുകൊണ്ട് വന്‍ തിരിച്ചുവരവുകള്‍ നടത്തിയ നിരവധിയാളുകളുണ്ട് നമുക്ക് മുന്നില്‍. പ്രശസ്തരും സാധാരണക്കാരുമായവര്‍ അക്കൂട്ടത്തിലുണ്ട്.നടി ശരണ്യ ശശിയാണ് അക്കൂട്ടത്തിലൊരാള്‍.
വളരെക്കുറച്ചാളുകൾ മാത്രം കടന്നുപോയിട്ടുള്ള ചില ജീവിതസാഹചര്യങ്ങളിലൂടെയാണ് അടുത്തനാളുകളില്‍ തന്റെ ചുരുങ്ങിയ പ്രായത്തിനിടയില്‍ ശരണ്യ കടന്നുപോയത്.ആത്മവിശ്വാസത്താൽ രോഗ കിടക്കയിൽ നിന്ന് തിരികെയെത്തിയ നടിയെ വീണ്ടും അസുഖം വേട്ടയാടിയത് വേദനയോടെയാണ് മലയാളികള്‍ കേട്ടത്. 2012 മുതല്‍ ഏഴ് തവണയാണ് ശരണ്യക്കു ട്യൂമര്‍ കാരണം ഓപ്പറേഷന് വിധേയയാകേണ്ടി വന്നത്. അതും മേജര്‍ സര്‍ജറികള്‍. തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയമാകുന്ന വിവരം അറിഞ്ഞ സുഹൃത്തുക്കളും സുമനസ്സുകളും ചികിത്സാസഹായത്തിനായി മുന്നിട്ടിറങ്ങുകയായിരുന്നു. ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായെങ്കിലും ചികിത്സ തുടര്‍ന്നുകൊണ്ടിരിക്കുകയാണ് താരം. എന്നാലിപ്പോളിതാ ശരണ്യയ്ക്ക് വേണ്ടി ഒരു വൻ തുക സമാഹരിച്ച സാമൂഹ്യപ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പിലിന് നന്ദി പറയുകയാണ് സീമ ജി നായര്‍.
" ദൈവമാണ് അയാളെ ഭൂമിയിലേക്ക് അയച്ചത്," ശരണ്യയുടെ ചികിത്സയ്ക്കായി 24 ലക്ഷം രൂപ സമാഹരിച്ച സാമൂഹ്യപ്രവര്‍ത്തകന്‍ ഫിറോസിനു നന്ദി. ശരണ്യയുടെ ജീവിതത്തെ കൈപിടിച്ചുയര്‍ത്താന്‍ കൂടെ നിന്ന ഫിറോസിനും മറ്റുള്ളവര്‍ക്കും നന്ദിയുണ്ടെന്നും സീമ ജി നായര്‍ പറയുന്നു.
ബ്രെയ്ന്‍ ട്യൂമറുമായി ബന്ധപ്പെട്ട ഏഴു ശസ്ത്രക്രിയകളും തൈറോയ്ഡ് ക്യാന്‍സറുമായി ബന്ധപ്പെട്ട രണ്ടു ശസ്ത്രക്രിയകളും അടക്കം ഒമ്ബതോളം സര്‍ജറികള്‍ ആണ് ഇതുവരെ നടന്നത്. ചികിത്സ ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണെന്നും സീമ പറഞ്ഞു. ഇനിയും ചികിത്സയ്ക്കും സ്വന്തമായി വീടു പോലുമില്ലാത്ത ശരണ്യയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ എത്ര പണം വേണ്ടി വരുമെന്നോ അറിയില്ലെന്നും സീമ കൂട്ടിച്ചേര്‍ത്തു.
തുടര്‍ച്ചയായി രോഗം ആവര്‍ത്തിക്കുന്നത് ഒരു അപൂര്‍വ്വമായ കേസായാണ് ഡോക്ടര്‍മാരും നോക്കി കാണുന്നത്. "ശരണ്യയാണ് കുടുംബത്തിന്റെ അത്താണി. അവളിലൂടെയാണ് ആ കുടുംബം കഞ്ഞുപോയിരുന്നത്. ശരണ്യയുടെ മനകരുത്തു കൊണ്ട് മാത്രമാണ് അവള്‍ ഇത്രയും അതിജീവിച്ചത്," രോഗവിവരം അറിയാനായി വിളിച്ചപ്പോള്‍ ശരണ്യയുടെ അവസ്ഥയെക്കുറിച്ച് സീമ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു. ശരണ്യയുടെ രോഗാവസ്ഥയിലെല്ലാം സഹായവുമായി കൂടെ നില്‍ക്കുകയും കൈതാങ്ങാവുകയും ചെയ്തയാളാണ് സീമ
https://www.facebook.com/Malayalivartha

























