വിരാട് കോഹ്‌ലിയെ കുറിച്ച് അനുഷ്‌ക പറയുന്നത്

2017 ഡിസംബര്‍ 11 നാണ് അനുഷ്‌ക ശര്‍മ്മയും വിരാട് കോഹ്‌ലിയും വിവാഹിതരാവുന്നത്. തന്റെ 'ലക്കി ലേഡി' എന്നാണ് വിരാട് പലപ്പോഴും അനുഷ്‌കയെ വിശേഷിപ്പിക്കാറുള്ളത്. ഇപ്പോള്‍ ഇതാ, വിരാട് കോഹ്‌ലിയെ കുറിച്ചും തന്റെ പ്രണയത്തെ കുറിച്ചും തുറന്നു സംസാരിക്കുകയാണ് ബോളിവുഡ് സുന്ദരി അനുഷ്‌ക ശര്‍മ്മ.
'ഞാന്‍ എന്റെ ഏറ്റവും നല്ല സുഹൃത്തിനെയാണ് വിവാഹം കഴിച്ചത്. എന്റെ വിശ്വസ്തനെ വിവാഹം കഴിച്ചു. വളരെ സ്‌നേഹിക്കുന്ന ഒരാളെയാണ് ഞാന്‍ വിവാഹം ചെയ്തിരിക്കുന്നത്, വിരാട് ഒരു നല്ല മനുഷ്യനാണ്. ജീവിതത്തില്‍ തെറ്റിദ്ധരിക്കപ്പെടുന്നതിനെക്കുറിച്ച് നമ്മള്‍ സംസാരിക്കുന്നു, തുടര്‍ന്ന് നിങ്ങളെ പൂര്‍ണ്ണമായി മനസ്സിലാക്കുന്ന ഒരാളെ കണ്ടുമുട്ടുന്നു.

അപ്പോള്‍ ലോകം നിങ്ങളില്‍ അവസാനിക്കുകയാണ്. അവനും ഞാനും ഒരുമിച്ചിരിക്കുമ്‌ബോള്‍ ലോകം ഞങ്ങളിലേക്ക് ചുരുങ്ങുകയാണ്,' ഫിലിം ഫെയറിനു നല്‍കിയ അഭിമുഖത്തിനിടയിലാണ് മുപ്പത്തിയൊന്നുകാരിയായ അനുഷ്‌ക മനസ്സു തുറന്നത്.
https://www.facebook.com/Malayalivartha

























