കളര്‍ യെല്ലോ ഫിലിംസില്‍ ധനുഷിനൊപ്പം ഋത്വിക് റോഷനും സാറ അലി ഖാനും ഒന്നിക്കുന്നു

കളര്‍ യെല്ലോ ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ധനുഷിനൊപ്പം ഋത്വിക് റോഷനും സാറാ അലിഖാനും ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്. ധനുഷ്, ഋത്വിക്, സാറാ അലിഖാന്‍ ചിത്രം വരുന്നു എന്ന റിപ്പോര്‍ട്ട് പുറത്തു വന്നപ്പോള്‍ മുതല്‍ ആരാധകരും ഏറെ പ്രതീക്ഷയിലാണെങ്കിലും ചിത്രത്തിന്റെ കഥയോ കഥാപാത്രങ്ങളുടെ കൂടുതല്‍ വിവരങ്ങളോ ഒന്നും തന്നെ അണിയറപ്രവര്‍ത്തകര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ആരുടെ നായികയായാവും സാറാ എത്തുന്നതെന്നും വ്യക്തമല്ല.
ചിത്രത്തെ കുറിച്ച് സംവിധായകന്‍ ആനന്ദ് ഋത്വിക് റോഷന്‍, സാറാ അലിഖാന്‍, ധനുഷ് എന്നിവരോട് സംസാരിച്ചതായും കളര്‍ യെല്ലോ ഫിലിംസിനോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു. ഔദ്യോഗികമായ പ്രഖ്യാപനം ഉടനെയുണ്ടാകുമെന്നും വാര്‍ത്തകളുണ്ട്.
ഈ വര്‍ഷം ആദ്യത്തിലാണ് ആവേശകരമായ ആറു പ്രൊജക്റ്റുകള്‍ ഈ വര്‍ഷമുണ്ടാകുമെന്ന് കളര്‍ യെല്ലോ പ്രൊഡക്ഷന്‍സ് പ്രഖ്യാപിച്ചത്.

ഈ സിനിമകളെല്ലാം തന്നെ ആശയങ്ങളിലും അവതരണത്തിലും വ്യത്യസ്തമായ, വിവിധ ഴോണറുകളില്‍ പെടുന്ന ചിത്രങ്ങളാവുമെന്നും കളര്‍ യെല്ലോ പ്രൊഡക്ഷന്‍ വക്താവ് പറയുന്നു.സ്‌കെയിലിലും തരത്തിലും വ്യത്യസ്തമായിരിക്കും', കളര്‍ യെല്ലോ പ്രൊഡക്ഷന്‍സ് വക്താവ് പറഞ്ഞു.
https://www.facebook.com/Malayalivartha

























