മോദിക്കെതിരെ അനുരാഗ് കശ്യപ്; കശ്യപിനെ തൂത്തുവാരി സമൂഹ മാധ്യമങ്ങൾ

1.20 കോടി ജനങ്ങളുടെ നല്ലതിന് എന്താണ് വേണ്ടതെന്ന് ഒരു വ്യക്തിയ്ക്കാണോ അറിയാവുന്നതെന്ന്തുറന്നടിച്ച് ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ്. ഭരണഘടനയില്‍ നിന്ന് ജമ്മുകശ്മീരിന്റെ പ്രത്യേക അവകാശം നൽകുന്ന ആര്‍ട്ടിക്കിള്‍ 370 നീക്കം ചെയ്ത കേന്ദ്ര ഗവണ്‍മെന്റ് നടപടിയിലാണ് അനുരാഗ് തുറന്നടിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയോ, ആഭ്യന്തരമന്ത്രി അമിത് ഷായുടേയോ പേരെടുത്ത് പറയാതെയാണ് സംവിധായകൻ പരാമർശം നടത്തിയത്. തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് അനുരാഗ് പരാമർശം നടത്തിയത്.
ഏറ്റവും ഭയപ്പെടുത്തുന്ന കാര്യമെന്തെന്ന് അറിയാമോ, 1,200,000,000 കോടി ജനങ്ങള്‍ക്ക് നല്ലതു കൊണ്ടുവരാന്‍ എന്താണ് ചെയ്യേണ്ടതെന്നും ഒരു വ്യക്തിയ്ക്കാണ് അറിയാവുന്നത്. അതിനുള്ള അധികാരവും അവര്‍ നേടിക്കഴിഞ്ഞു' അനുരാഗ് കുറിച്ചു.
എന്നാല്‍ അനുരാഗിന്റെ ട്വീറ്റിനെതിരേ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്.ഭൂരിപക്ഷത്തിന്റെ താല്‍പ്പര്യമാണ് ബിജെപി സര്‍ക്കാര്‍ നിറവേറ്റുന്നതെന്നും അതെല്ലാം മുന്നില്‍ കണ്ടു തന്നെയാണ് ഞങ്ങള്‍ ബിജെപിയ്ക്ക് വോട്ടു ചെയ്തതെന്നുമാണ് വിമര്‍ശകര്‍ പറയുന്നത്. കേന്ദ്രത്തിന്റെ തീരുമാനത്തില്‍ തങ്ങള്‍ക്ക് പേടിയില്ലെന്നും ലിബറലുകള്‍ കരയട്ടെയെന്നുമാണ് മറ്റൊരാളുടെ കമന്റ്
https://www.facebook.com/Malayalivartha

























