ഹാഷ്ടാഗ് പോരാട്ടത്തിൽ മെഗാസ്റ്റാറിനെയും പുത്രനെയും പിന്നിലാക്കി താരരാജാവ് മോഹൻലാൽ ; ആവേശത്തോടെ ആരാധകർ

ഇന്ന് സമൂഹത്തിൽ വളരെ ട്രെൻഡിങ്ങായ ഒന്നാണ് സമൂഹ മാധ്യമങ്ങളിലെ ഹാഷ് ടാഗുകൾ. വളരെയധികം പ്രധാനമാണ് ഇന്ന് ഇവയ്ക്കുള്ളത്. സിനിമ ലോകത്ത് ദൈനം ദിനം ഇത്തരത്തിലുള്ള ഹാഷ് ടാഗുകൾ പ്രത്യക്ഷപ്പെടാറുള്ളത്. അതുകൊണ്ട് തന്നെ നിമിഷ നേരം കൊണ്ടാണ് ഓരോന്നും ശ്രദ്ധിക്കപ്പെടുന്നത്. നൊടിയിടയിലാണ് ഹാഷ്ടാഗുകൾ വൈറലായി മാറുന്നത്. ഇതായിപ്പോൾ ഒരു ഹാഷ് ടാഗ് മത്സരമാണ് വൈറലായി മാറുന്നത്. സൂപ്പർ താരങ്ങളുടെ പേരിലുള്ള ഹാഷ് ടാഗുകളാണ് വൈറലായി മാറുന്നത്.
അടുത്തിടെ ലൂസിഫര്‍, മധുരരാജ തുടങ്ങിയ സിനിമകളുടെ ഹാഷ്ടാഗ് പോരാട്ടം ശ്രദ്ധേയമായിരുന്നു. 3,14,100 ലൂസിഫര്‍ ഹാഷ്ടാഗുകളാണ് ട്വീറ്റ് ചെയ്യപെട്ടത്. എന്നാല്‍ ഇത്തവണ 12.24 മണിക്കൂര്‍ കൊണ്ട് 5,44,800 ട്വീറ്റുകളുമായി ഹാഷ്ടാഗുകളില്‍ പോരാട്ടത്തില്‍ ഒന്നാമത് എത്തിയിരിക്കുന്നത് മോഹന്‍ലാലിന്റെ എറ്റവും പുതിയ ചിത്രമായ 'ഇട്ടിമാണി മേഡ് ഇന്‍ ചൈന'യാണ്. ആരാധകരാണ് എപ്പോഴും ഇത്തരം ഹാഷ്ടാഗുകളുമായി എത്താറുളളത്.
ഇതോടെ ദുല്‍ഖര്‍ സല്‍മാന്റെ പിറന്നാളിനോടനുബന്ധിച്ച് ഇറങ്ങിയ ഹാഷ്ടാഗ് റെക്കോര്‍ഡാണ് തകര്‍ന്നത്. ദുല്‍ഖര്‍ ഹാഷ്ടാഗിന് 5,44600 ട്വീറ്റുകളാണ് ലഭിച്ചത്. ഇതേ സമയം മമ്മൂട്ടിയുടെ പിറന്നാളിനോടനുബന്ധിച്ച് ഇറങ്ങിയതിന് 5,03200 ട്വീറ്റുകളും മോഹന്‍ലാലിന്റെ പിറന്നാളിനോടനുബന്ധിച്ച് ഉണ്ടാക്കിയ ഹാഷ്ടാഗുകള്‍ക്ക് 1,74600ഉം ട്വീറ്റുകളും മാത്രമാണ് കിട്ടിയത്.
https://www.facebook.com/Malayalivartha