ഈദ് ആഘോഷവുമായി ബന്ധപ്പെട്ട് സംഘര്‍ഷങ്ങള്‍ ഉണ്ടായേക്കാമെന്ന് മുന്നറിയിപ്പ്; 30 കശ്മീർ പ്രതികളെ ഉത്തർ പ്രദേശ് ജയിലിലേക്ക് മാറ്റുന്നു

ഈദ് ആഘോഷവുമായി ബന്ധപ്പെട്ട് സംഘര്‍ഷങ്ങള്‍ ഉണ്ടായേക്കാമെന്ന രഹസ്യാന്വേഷണ മുന്നറിയിപ്പിനെ തുടര്‍ന്ന് കശ്മീർ ജയിലിലെ 30 പ്രതികളെ ഉത്തര്‍പ്രദേശിലെ ജയിലേക്ക് മാറ്റുന്നു. കാശ്മീരിൽ സൈന്യത്തിനു നേര്‍ക്ക് കല്ല് ഏറുനടത്തിയ കേസുകളിലെ 30 പ്രതികളെയാണ് യൂ പി യിലേക്ക് മാറ്റുന്നത്.
ജമ്മുകശ്മീർ വിഭജനത്തിനു ശേഷം ഉണ്ടായ പ്രതിഷേധങ്ങളില്‍ നിരവധി പേരെയാണ് അറസ്റ്റ് ചെയ്തത്. ഇതോടെ ജയിലുകളില്‍ സ്ഥലമില്ലാതെയായി. ഇതിനാലാണ് തടവുകാരെ സംസ്ഥാനത്തിനു പുറത്തേക്കുകൊണ്ടുപോകാന്‍ അധികൃതര്‍ നിര്‍ബന്ധിത തീരുമാനമെടുത്തത്. എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തിലാണ് തടവുകാരെ ആഗ്രയിലേക്കു കൊണ്ടുപോയത്. ആഗ്ര ജയിലില്‍ അതീവ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha

























