കോമാളിയുടെ വിവാദ രംഗം നീക്കം ചെയ്യുകയാണെന്ന് ജയം രവി

ജയം രവി നായകനായ പുതിയ ചിത്രം കോമാളിയുടെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഗൗരവമുള്ള വിഷയത്തെ നര്‍മ്മം കലര്‍ത്തി വളരെ രസകരമായാണ് അവതരിപ്പിക്കുന്നതെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചനകള്‍.
എന്നാല്‍ ട്രെയിലറിനെതിരെ രജനീകാന്ത് ഫാന്‍സ് വ്യാപക പ്രതിഷേധവുമായി രംഗത്തു വന്നിരുന്നു. പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് സിനിമയില്‍ നിന്നും ആ രംഗങ്ങള്‍ നീക്കം ചെയ്യുന്നുവെന്ന് നടന്‍ ജയം രവി വെളിപ്പെടുത്തിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha