നിറവയറില്‍ എമിയുടെ പുതിയ ലുക്ക്...

തമിഴ് സിനിമയിലൂടെ സിനിമാ ലോകത്തേക്ക് ചുവടു വച്ച് പിന്നീട് ഇന്ത്യന്‍ സിനിമയിലെ തന്നെ താരറാണിയായി മാറിയ നടിയാണ് എമി ജാക്‌സണ്‍. കാമുകനായ ജോര്‍ജ്ജ് പനയോറ്റുമായി ദുബായില്‍ ഗര്‍ഭകാലം ആഘോഷിക്കുന്ന എമിയുടെ ഏറ്റവും പുതിയ ചിത്രമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.
ഗര്‍ഭകാലം തുടങ്ങിയപ്പോള്‍ മുതല്‍ നിരവധി ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ച എമി തന്റെ നിറവയറിന്റെ ചിത്രമാണ് ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്. ഗര്‍ഭിണിയാണെന്ന വിവരം ഏപ്രിലിലാണ് എമി സമൂഹ മാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവച്ചത്. അഞ്ചു മാസം ഗര്‍ഭിണിയായിരിക്കുമ്പോള്‍ ആയിരുന്നു എമിയുടെയും ജോര്‍ജ്ജിന്റെയും ഔദ്യോഗിക വിവാഹ നിശ്ചയം നടന്നത്.
https://www.facebook.com/Malayalivartha