വിദ്യയുടെ തെന്നിന്ത്യയിലേക്കുള്ള തിരിച്ചുവരവ് അജിത് നായകനാകുന്ന ചിത്രത്തില്‍...

തെന്നിന്ത്യന്‍ സിനിമാലോകത്തേക്ക് തിരിച്ച് വരികയാണ് വിദ്യാ ബാലന്‍. അജിത് നായകനാകുന്ന തമിഴ് ചിത്രം 'നേര്‍കൊണ്ട പാര്‍വൈ' എന്ന ചിത്രത്തിലൂടെയാണ് വിദ്യയുടെ തെന്നിന്ത്യയിലേക്കുള്ള മടക്കം. അമിതാഭ് ബച്ചനും, തപ്‌സി പന്നുവും പ്രധാനകഥാപത്രങ്ങളെ അവതരിപ്പിച്ച ഹിന്ദി ചിത്രം 'പിങ്കി'ന്റെ റീമേക്കാണ് 'നേര്‍ക്കൊണ്ട പാര്‍വൈ'. ജന്മം കൊണ്ട് മുംബയ്ക്കാരിയാണെങ്കിലും കേരളത്തിലും തമിഴിലുമാണ് വിദ്യയുടെ വേരുകള്‍ നില്‍ക്കുന്നത്. തമിഴില്‍ സിനിമകള്‍ ചെയ്യണമെന്ന് തന്നെയായിരുന്നു വിദ്യയുടെ ആഗ്രഹം. എന്നാല്‍ തന്റെ പാലക്കാടന്‍ തമിഴിനോട് തമിഴ് പ്രേക്ഷകര്‍ എങ്ങനെ പ്രതികരിക്കും എന്നതിനെ കുറിച്ച് വിദ്യയ്ക്ക് ആശങ്കയുണ്ടായിരുന്നു. ആ പേടിയെ അതിജീവിച്ചാണ് വിദ്യ 'നേര്‍കൊണ്ട പാര്‍വൈ'യില്‍ അജിത്തിനോടൊപ്പം എത്തുന്നത്.
മുന്‍പ് എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതം സിനിമയാക്കുമ്‌ബോള്‍ ആദ്യം നായികയായി നിശ്ചയിച്ചിരുന്നത്.'ചക്ര'ത്തില്‍ അഭിനയിക്കാന്‍ കഴിയാതെപോയ വിദ്യക്ക് 'ആമി'യിലൂടെ വീണ്ടും അവസരം നല്‍കുകയായിരുന്നു സംവിധായകന്‍ കമല്‍. എന്നാല്‍ ഈ ചിത്രത്തില്‍ നിന്നും വിദ്യക്ക് പിന്മാറേണ്ടി വന്നു. ഒടുവില്‍ മഞ്ജു വാര്യരാണ് ചിത്രത്തില്‍ എത്തിയത്. കമലിന്റെ ചിത്രത്തില്‍ അഭിനയിച്ചിരുന്നുവെങ്കില്‍ 'ആമി' ആയേനെ വിദ്യ ബാലന്റെ ആദ്യ മലയാള ചിത്രവും, തെന്നിന്ത്യന്‍ ചിത്രവും. മുന്‍പ് പ്രിത്വിരാജ് നായകനായ 'ഉറുമി' എന്ന ചിത്രത്തില്‍ അതിഥി വേഷത്തില്‍ വിദ്യ എത്തിയിരുന്നു.
https://www.facebook.com/Malayalivartha