ഇതെന്റെ അമ്മയ്ക്കുവേണ്ടി നേടിയത്!! കുട്ടിക്കാലത്ത് ഞങ്ങളോട് ആ വിഷമം പറയുമായിരുന്നു; ആ ആഗ്രഹമാണ് ഇപ്പോള്‍ എന്നിലൂടെ സാധ്യമായിരിക്കുന്നത്... മനസ് തുറന്ന് കീര്‍ത്തി സുരേഷ്

പറഞ്ഞറിയിക്കാനാകാത്ത സന്തോഷമാണ് മകളുടെ നേട്ടമെന്ന് മേനക. 'എന്റെ മേഖലയില്‍ അവള്‍ പുരസ്‌കാരം നേടുമ്ബോള്‍ അഭിമാനമുണ്ട്. 'സാവിത്രി'യിലെ അവളുടെ പ്രകടനത്തെ ചലച്ചിത്ര മേഖലയിലെ എല്ലാവരും അഭിനന്ദിച്ചിരുന്നു.' താരം പറഞ്ഞു. മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം അമ്മയ്ക്ക് സമര്‍പ്പിക്കുന്നുവെന്ന് നടി കീര്‍ത്തി സുരേഷ്. നടി മേനകയാണ് കീര്‍ത്തിയുടെ അമ്മ. തെന്നിന്ത്യയിലെ മഹാനടിയായിരുന്ന സാവിത്രിയെ അവതരിപ്പിച്ചതിലൂടെയാണ് ദേശീയ പുരസ്കാരം കീര്‍ത്തിയെ തേടി എത്തിയത്. 'ഈ പുരസ്‌കാരം അമ്മയ്ക്കുവേണ്ടി നേടിയത്. ഇത്തരമൊരു നേട്ടം സ്വന്തമാക്കണമെന്ന് സിനിമയിലെത്തിയതുമുതല്‍ ആഗ്രഹിച്ചതാണ്. അമ്മയ്ക്ക് ദേശീയ പുരസ്‌കാരം കിട്ടുമെന്ന് അക്കാലത്ത് പ്രതീക്ഷിച്ചിരുന്നു.
എന്നാല്‍, അതുണ്ടായില്ല. അതിന്റെ പ്രയാസം കുട്ടിക്കാലത്ത് ഞങ്ങളോട് പറയുമായിരുന്നു. ആ ആഗ്രഹമാണ് ഇപ്പോള്‍ എന്നിലൂടെ സാധ്യമായിരിക്കുന്നത്' -കീര്‍ത്തി സുരേഷ് പറഞ്ഞു. ദേശീയ പുരസ്‌കാരം കൂടുതല്‍ ഉത്തരവാദിത്വമാണ് നല്‍കുന്നതെന്നു പറഞ്ഞ താരം ചിത്രത്തിന്റെ സംവിധായകന്‍ നാഗു, ദുല്‍ഖര്‍ സല്‍മാന്‍, സാമന്ത, നിര്‍മാതാവ്, അണിയറ പ്രവര്‍ത്തകര്‍… ഇവരൊക്കെ തന്ന പിന്തുണകൊണ്ടാണ് കഥാപാത്രത്തെ മികച്ചരീതിയില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞതെന്നും കൂട്ടിച്ചേര്‍ത്തു. ഒന്നരവര്‍ഷത്തോളമെടുത്താണ് ചിത്രം പൂര്‍ത്തിയാക്കിയത്. 'തമിഴിലെയും തെലുങ്കിലെയും തിരക്കുകാരണമാണ് മലയാളത്തില്‍ അഭിനയിക്കാന്‍ കഴിയാത്തത്. മലയാളത്തില്‍ കുഞ്ഞാലിമരയ്ക്കാറാണ് അടുത്ത ചിത്രം. കൂടുതല്‍ നല്ല കഥാപാത്രങ്ങള്‍ മലയാളത്തില്‍ അവതരിപ്പിക്കണമെന്നാണ് ആഗ്രഹം'- കീര്‍ത്തി പറഞ്ഞു.
https://www.facebook.com/Malayalivartha