എന്നെ ആ രോഗത്തിലേക്ക് തള്ളിവിട്ടത് അയാളാണ്... വിവാഹിതനായ ഒരു വ്യക്തിയുമായി താന്‍ പ്രണയത്തില്‍ ആയിരുന്നു!! അയാള്‍ മാനസികമായും ശാരീരികമായും ഏറെ പീഡിപ്പിച്ചു; മനസ് തുറന്ന് ആന്‍ഡ്രിയ ജെറാമിയ

ആന്‍ഡ്രിയ ജെറാമിയാണ് തനിക്കുണ്ടായ ദുരനുഭവത്തെ കുറിച്ച് വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. താരാമണി, വിശ്വരൂപം 2, വടചെന്നൈ തുടങ്ങിയ ചിത്രങ്ങളുടെ വിജയങ്ങള്‍ക്ക് ശേഷം കുറച്ചു നാളുകളായി വെള്ളിത്തിരയില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്ന താരം കാ, വട്ടം, മല്ലികൈ തുടങ്ങിയ ചിത്രങ്ങളിലൂടെ വീണ്ടും സിനിമയില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ്. തനിക്ക് കടുത്ത വിഷാദരോഗമായിരുന്നുവെന്നും അതില്‍ നിന്നും മുക്തി നേടാന്‍ ആയുര്‍വേദ ചികിത്സയെ അശ്രയിച്ചിരുന്നുവെന്നും താരത്തിന്റെ വെളിപ്പെടുത്തല്‍.വിവാഹിതനായ ഒരു വ്യക്തിയുമായി താന്‍ പ്രണയത്തില്‍ ആയിരുന്നുവെന്നും അയാള്‍ മാനസികമായും ശാരീരികമായും ഏറെ പീഡിപ്പിച്ചുവെന്നും പറഞ്ഞ ആന്‍ഡ്രിയ ആ ബന്ധം തന്നെ വിഷാദ രോഗത്തിലെയ്ക്ക് തള്ളിയിട്ടുവെന്നു പറഞ്ഞു. അതില്‍ നിന്നും രക്ഷപ്പെടാന്‍ ആയുര്‍വേദ ചികിത്സകളെ ആശ്രയിക്കേണ്ടി വന്നു. ആന്‍ഡ്രിയ വ്യക്തമാക്കി.
https://www.facebook.com/Malayalivartha