മലയാളികള്‍ക്ക് ഏറെ പ്രതീക്ഷയായിരുന്ന മമ്മൂട്ടിയുടെ പേരന്പ് തള്ളിയത് എന്തിന്? ദേശീയ ജൂറി ചെയര്‍മാന്‍ വെളിപ്പെടുത്തുന്നു

മലയാള ചിത്രം അല്ലാഞ്ഞിട്ടു കൂടി, പേരന്പില്‍ മലയാളികള്‍ ഏറെ പ്രതീക്ഷ പുലര്‍ത്തിയിരുന്നു. മലയാളി ഏറെ പ്രതീക്ഷിച്ചതാണ് പേരന്‍പിലെ പ്രകടനത്തിന് മമ്മൂട്ടിക്ക് ദേശീയ അവാര്‍ഡ്. എന്നാല്‍ അവസാന പട്ടികയില്‍ പ്രിയ അമുദന് അംഗീകാരം ലഭിക്കാത്തത് തെല്ലൊന്നുമല്ല ആരാധകരെ നിരാശരാക്കിയത്. ഒടുവില്‍ പരാതി പ്രളയമായതോടെ, ജൂറി ചെയര്‍മാന്‍ രാഹുല്‍ രാവെയ്‌ല്‍ തന്നെ വിശദീകരണവുമായി എത്തി. പേരന്‍മ്ബിനു അവാര്‍ഡ് ലഭിക്കാത്തതിന് കാരണം പ്രാദേശിക സമിതി ആണെന്ന വെളിപ്പെടുത്തലാണ് ജൂറി ചെയര്‍മാന്‍ നല്‍കിയത്.
https://www.facebook.com/Malayalivartha