വിവാഹിതനായയാളെ പ്രണയിച്ചതാണ് ഞാൻ ഈ അവസ്ഥയിൽ എത്തിയതിന് പിന്നിൽ തുറന്നുപറഞ്ഞ് ആന്‍ഡ്രിയ ജെർമിയ

തെന്നിന്ത്യയിലെ മുൻ നിര നായികൾമാരിലൊരാളാണ് ആൻഡ്രിയ ജെർമിയ. ഒരു നടി എന്നതിലുപരി പിന്നണി ഗായിക കൂടിയാണ് താരം. അന്നയും റസൂലും എന്ന ചിത്രത്തിലൂടെയാണ് നടി മലയാളികളുടെ പ്രിയങ്കരിയായി മാറിയത്. എന്നാലിപ്പോൾ പ്രണയം മൂലം താന്‍ അനുഭവിച്ച കഷ്ടപ്പാടുകള്‍ തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് നടി. വിവാഹിതനായ ഒരു വ്യക്തിയുമായുള്ള പ്രണയവും അയാളില്‍ നിന്നും നേരിട്ട പീഡനവും തന്നെ വിഷാദത്തിലേക്ക് തള്ളിവിട്ട സമയത്തെ കുറിച്ചാണ് ആന്‍ഡ്രിയ വാചാലയായത്.രോഗത്തെ മറികടക്കാന്‍ ആയുര്‍വേദ ചികിത്സയെ ആശ്രയിച്ചിരുന്നെന്നും ആന്‍ഡ്രിയ പറഞ്ഞു.
ഏറെ നാളുകളായി ഗാനരംഗത്ത് നിന്നും സിനിമാ രംഗത്ത് നിന്നും വിട്ടുനില്‍കുകയായിരുന്നു ആന്‍ഡ്രിയഇക്കഴിഞ്ഞ ദിവസം ബംഗളുരുവില്‍ വച്ച് നടന്ന ഒരു പൊതുപരിപാടിക്കിടെയാണ്തന്റെ മനസ് തുറക്കാന്‍ തീരുമാനിച്ചത്. സംസാരത്തിനിടെ വിഷാദരോഗത്തെക്കുറിച്ചും അതിന് പിന്നിലെ കാരണങ്ങളെക്കുറി ച്ചും ആൻഡ്രിയ വിശദീകരിച്ചു.
വിവാഹിതനായ ഒരു വ്യക്തിയുമായി ഞാന്‍ പ്രണയത്തിലായിരുന്നു. അയാള്‍ മാനസികമായും ശാരീരികമായും എന്നെ ഏറെ പീഡിപ്പിച്ചു. ആ ബന്ധം വിഷാദരോഗത്തിലേക്ക് തള്ളിവിട്ടു. അതില്‍ നിന്നും രക്ഷപ്പെടാന്‍ ആയുര്‍വേദ ചികിത്സകളെ ആശ്രയിക്കേണ്ടി വന്നു”, ആൻഡ്രിയ പറഞ്ഞു. വീണ്ടും സിനിമയില്‍ സജീവമാകാന്‍ ഒരുക്കങ്ങളിലാണ് ആന്‍ഡ്രിയയിപ്പോള്‍ .
https://www.facebook.com/Malayalivartha