എന്റെ വീട് സേഫ് ആണ്; ഇങ്ങോട്ട് വരാം...ദുരിതബാധിതരെ സ്വന്തം വീട്ടിലേക്ക് ക്ഷണിച്ചു ടോവിനോ തോമസ്

മലയാളത്തിന്റെ പ്രിയ നടന്‍ ടോവിനോ തോമസ് ഇത്തവണയും ദുരിതബാധിതരെ സ്വന്തം വീട്ടിലേക്ക് ക്ഷണിച്ചിരിക്കുകയാണ്. 'കഴിഞ്ഞതവണ പറഞ്ഞ പോലെ എന്റെ വീട് സേഫ് ആണ് , ഇങ്ങോട്ട് വരാം... ദുരുപയോഗം ചെയ്യില്ലെന്ന് പ്രതീക്ഷിക്കുന്നു !' ചലച്ചിത്രതാരം ടോവിനോ തോമസ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തിനും ടോവിനോ തന്റെ വീട്ടില്‍ ഒട്ടേറെപ്പേര്‍ക്ക് അഭയം കൊടുത്തിരുന്നു.
നീചമായ വിമര്‍ശനങ്ങള്‍ ഇതിന്റെ പേരില്‍ നേരിടേണ്ടിവന്നിട്ടുള്ള ടോവിനോ അതൊന്നും കണക്കിലെടുക്കാതെ വീണ്ടും ദുരിതബാധിതര്‍ക്ക് സഹായവുമായി എത്തിയിരിക്കുന്നു.പ്രളയം എന്ന യാഥാര്‍ത്ഥ്യം ഒരു ഭീതി പടര്‍ത്തുന്ന ഒന്നാണെങ്കിലും കഴിഞ്ഞ വര്‍ഷത്തെ പോലെ തന്നെ ഒരു പ്രളയത്തെ നേരിടാന്‍ സധൈര്യം സജ്ജമാവുകയാണ് കേരള ജനത. കേരളത്തിലെ ഒട്ടു മിക്ക ജില്ലകളിലും ക്യാമ്ബുകള്‍ പ്രവര്‍ത്തനമാരംഭിച്ചു. സഹായഹസ്തവുമായി ജനങ്ങള്‍ തന്നെ എല്ലാം മറന്ന് ഒരുമെയ്യോടെ കൈകോര്‍ക്കുന്ന കാഴ്ചയ്ക്കാണ് ഇപ്പോള്‍ നാം സാക്ഷ്യം വഹിക്കുന്നത്.
രാഷ്ട്രീയക്കാരും സാമൂഹ്യപ്രവര്‍ത്തകരും സിനിമാപ്രവര്‍ത്തകരും എന്നിങ്ങനെ എല്ലാവരും തന്നെ സോഷ്യല്‍ മീഡിയകള്‍ ഒരു കണ്‍ട്രോള്‍ റൂം പോലെ പ്രവര്‍ത്തന സജ്ജമാക്കിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha