വര്‍ഷങ്ങള്‍ക്ക് ശേഷം ശില്‍പ്പ ഷെട്ടി സിനിമയിലേക്ക് തിരിച്ചെത്തുന്നു

വര്‍ഷങ്ങള്‍ക്ക് ശേഷം ബോളിവുഡ് താരസുന്ദരി ശില്‍പ്പ ഷെട്ടി സിനിമയിലേക്ക് തിരിച്ചെത്തുന്നു. സിനിമയില്‍ നിന്നും വിട്ടുനിന്നെങ്കിലും താരം റിയാലിറ്റി ഷോയിലൂടെ ആരാധകര്‍ക്കിടയില്‍ നിറഞ്ഞുനിന്നിരുന്നു. പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ശില്‍പ്പ നായികയായി സിനിമയില്‍ തിരിച്ചെത്തുന്നത്.
'നികമ്മ' എന്ന ബോളിവുഡ് ചിത്രത്തിലൂടെയാണ് താരം നായികയായി തിരിച്ചെത്തുന്നത്. സബ്ബിര്‍ഖാനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ അഭിമന്യു ദസ്സാനിയും ഷിര്‍ലെ ഡേട്ടിയയും പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. സോണി പിക്‌ച്ചേഴ്‌സ് ഇന്റര്‍നാഷണല്‍ പ്രൊഡക്ഷന്‍സും സഞ്ചിര്‍ഖാന്‍ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
https://www.facebook.com/Malayalivartha