മുത്തശ്ശിയായി താരം... ശൊ ഇത്രയ്ക്ക് പ്രായമായോ?

ആലീസ് വാസ്ഖ്വസ് സൈബര്‍ ലോകത്ത് അറിയപ്പെടുന്നത് 'ഹോട്ട് മുത്തശ്ശി'യെന്നാണ്. രണ്ടു കുട്ടികളുടെ അമ്മയായ ആലീസിന് രണ്ടു ചെറുമക്കളുമുണ്ട്. മുത്തശ്ശിയാകുമ്പോള്‍ ആലീസിന്റെ പ്രായം വെറും മുപ്പത് വയസായിരുന്നു.
'ഹോട്ട് മുത്തശ്ശി' എന്ന ടൈറ്റില്‍ അലങ്കരിക്കുന്ന ആലീസ് തന്റെ പ്രായം വെളിപ്പെടുത്തിയതോടെ ഞെട്ടിയിരിക്കുകയാണ് സൈബര്‍ ലോകം. മക്കള്‍ക്കൊപ്പം പുറത്ത് പോയാല്‍ സഹോദരിയാണെന്നാണ് പലരും കരുതുന്നത്.
16 വയസ് പ്രായമുള്ളപ്പോള്‍ തന്റെ ആദ്യ കുഞ്ഞിന് ജന്മം നല്‍കിയ ആലീസ് മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം രണ്ടാമത്തെ കുഞ്ഞിനെയും പ്രസവിച്ചു. ആലീസിന്റെ മക്കളും വളരെ ചെറുപ്പത്തില്‍ തന്നെ മക്കള്‍ക്ക് ജന്മം നല്‍കിയതോടെയാണ് ആലീസ് മുത്തശ്ശിയായി മാറിയത്.
തന്റെ നാല്‍പതാം ജന്മദിനാഘോഷ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ പങ്കുവച്ചതോടെയാണ് ആലീസിന്റെ കൃത്യമായ പ്രായം പലരും തിരിച്ചറിഞ്ഞത്.
https://www.facebook.com/Malayalivartha