വിവാഹിതനുമായുള്ള പ്രണയത്തെകുറിച്ച് തുറന്നു പറച്ചിലുമായി ആന്‍ഡ്രിയ

അന്നയും റസൂലും എന്ന ഫഹദ് ഫാസില്‍ ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയപ്പെട്ട താരമാണ് ആന്‍ഡ്രിയ ജെര്‍മിയ. താരമണി, വിശ്വരൂപം 2, വടചെന്നൈ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം സിനിമയില്‍ സജീവമായിരുന്നില്ല ആന്‍ഡ്രിയ. ഇതിനുള്ള കാരണമാണ് താരം വെളിപ്പെടുത്തിയിരിക്കുന്നത്. വിവാഹിതനായ ഒരാളുമായുള്ള പ്രണയബന്ധം തനിക്കുണ്ടായിരുന്നു. അയാള്‍ തന്നെ മാനസികമായും, ശാരീരികമായും പീഡിപ്പിച്ചു. ഈ മാനസിക സമ്മര്‍ദത്തില്‍ നിന്നും പുറത്തുകടക്കാന്‍ ആയുര്‍വേദ ചികിത്സകളെ ആശ്രയിക്കേണ്ടി വന്നു ആന്‍ഡ്രിയ പറഞ്ഞു. ബംഗളുരുവില്‍ സംഘടിപ്പിച്ച ഒരു പരിപാടിയിലായിരുന്നു ആന്‍ഡ്രിയയുടെ തുറന്നുപറച്ചില്‍.
https://www.facebook.com/Malayalivartha