ആ സെറ്റിലുള്ളവർക്കെല്ലാം എന്റെ ഹൃദയമിടിപ്പിന്റെ വേഗതയറിയാമായിരുന്നു!! അത്ര പേടിയായിരുന്നു; അച്ഛന്റെ കൂടെ ഇനി വര്‍ക്ക് ചെയ്യണമെന്നൊന്നും ആഗ്രഹമില്ല!! മനസ് തുറന്ന് കല്യാണി പ്രിയദര്‍ശന്‍

അച്ഛന്റെ ചിത്രത്തില്‍ ഇനി അഭിനയിക്കണമെന്നില്ലെന്നു തുറന്നു പറയുകയാണ് കല്യാണി. 'അച്ഛന്റെ കൂടെ ഇനി വര്‍ക്ക് ചെയ്യണമെന്നൊന്നും ആഗ്രഹമില്ല. ആ സെറ്റിലുള്ളവരെല്ലാം എന്റെ ഹൃദയമിടിപ്പിന്റെ വേഗതയറിയാമായിരുന്നു. അത്ര പേടിയായിരുന്നു. മലയാളം എനിക്കത്ര കംഫര്‍ട്ടബിളായ ഭാഷയാണ്. പക്ഷേ അച്ഛന്‍ മൈക്കുമായി എന്റെ തൊട്ടപ്പുറത്ത് നില്‍ക്കുകയാണ്. അതായിരുന്നു കൂടുതല്‍ ടെന്‍ഷന്‍ തന്നത്. ' കല്യാണി പങ്കുവച്ചു. 'മരയ്ക്കാറില്‍ ഒരു റോള്‍ വേണമെന്ന് അച്ഛനോട് ഞാന്‍ അങ്ങോട്ട് ആവശ്യപ്പെടുകയായിരുന്നു. സിനിമയില്‍ ഞാന്‍ അതിഥി വേഷത്തിലാണെത്തുന്നത്.' കല്യാണി പങ്കുവച്ചു. തെലുങ്കില്‍ രണരംഗം എന്ന ചിത്രത്തിന്റെ തിരക്കിലാണ് താരമിപ്പോള്‍. തൊണ്ണൂറുകളിലെ കഥാപാത്രമായ ഗീതയെ ആണ് കല്യാണി അവതരിപ്പിക്കുന്നത്. ഗീതയാകാന്‍ തനിക്ക് പ്രചോദനമായത് അമ്മ ലിസിയും ശോഭനയുമാണെന്ന് കല്യാണി പ്രിയദര്‍ശന്‍ പറയുന്നു.
https://www.facebook.com/Malayalivartha