ഏട്ടന്‍ വഴിയാണ് നയന്‍താരയിലേക്ക് എത്തിയത്... ഫോണ്‍ വിളിച്ചപ്പോള്‍ അടുത്ത ദിവസംതന്നെ ചെന്നൈയിലേക്ക് പോകാൻ പറഞ്ഞു; അത്രയും ഞാന്‍ പ്രതീക്ഷിച്ചതല്ല!! അച്ഛനെ ഓര്‍ത്താകാം എന്നെ പുറത്താക്കിയില്ല; മനസ് തുറന്ന് ധ്യാന്‍

തെന്നിന്ത്യന്‍ ലേഡീ സൂപ്പര്‍ താരം നയന്‍താരയെ ചിത്രത്തിന്റെ കഥയുമായി സമീപിച്ചതും സിനിമയില്‍ നയന്‍താര അഭിനയിക്കാമെന്ന് സമ്മതിച്ച നിമിഷങ്ങളെക്കുറിച്ചും തുറന്നു പറയുകയാണ് ധ്യാന്‍ ശ്രീനിവാസന്‍. 'ബിഗ്ബജറ്റ് ചിത്രങ്ങളില്‍ ലേഡീ സൂപ്പര്‍ സ്റ്റാറായി തിളങ്ങുമ്ബോഴാണ് ഈ കഥയുമായി ഞാന്‍ ചെല്ലുന്നത്. ഏട്ടന്‍ വഴിയാണ് നയന്‍താരയിലേക്ക് എത്തിയത്. ഫോണ്‍ വിളിച്ചപ്പോള്‍ അടുത്ത ദിവസം തന്നെ കഥ പറയാനായി ചെന്നൈയിലേക്ക് ചെല്ലാന്‍ പറഞ്ഞു. വൈകുന്നേരം നാല് മണിക്ക് ഓഫീസിലെത്താനാണ് പറഞ്ഞത്. പതിവ് പോലെ ഞാന്‍ വൈകി. അവിടെ എത്തുമ്ബോള്‍ അഞ്ച് മണി കഴിഞ്ഞിരുന്നു. ചുറ്റും ഇരിക്കുന്നവര്‍ അപ്പോയിന്റ്മെന്‍റ് ടൈമിനും ഓരോ മണിക്കൂര്‍ മുന്‍പേ കാത്തിരിപ്പ് തുടങ്ങിയിട്ടുണ്ട്. അച്ഛനെ ഓര്‍ത്താകാം എന്നെ പുറത്താക്കിയില്ല. കഥ കേട്ട് കഴിഞ്ഞു കൈ തന്നു. അതോടെ 'ശരി ബൈ ഇതെനിക്ക് പറ്റില്ലെന്ന്' പറയാന്‍ തുടങ്ങുമെന്നാണ് കരുതിയത്. പക്ഷെ 'നമുക്ക് ചെയ്യാം' എന്നാണ് പറഞ്ഞത്. അത്രയും ഞാന്‍ പ്രതീക്ഷിച്ചതല്ല. പിന്നീട് മറുപടി പറയമെന്നോ, തിരുത്തലുകള്‍ തിരുത്തി വീണ്ടും വരാനോ പറയുമെന്നാണ് ഞാന്‍ കരുതിയത്. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ധ്യാന്‍ പങ്കുവയ്ക്കുന്നു. അച്ഛന്റെയും ചേട്ടന്‍റെയും വഴിയേ ധ്യാന്‍ ശ്രീനിവാസനും മലയാള സിനിമയുടെ സംവിധാന രചന രംഗത്ത് തുടക്കം കുറിക്കുകയാണ്. ഓണചിത്രമായി എത്തുന്ന ധ്യാനിന്റെ 'ലവ് ആക്ഷന്‍ ഡ്രാമ'യില്‍ നയന്‍താരയും നിവിന്‍ പോളിയുമാണ് കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നത്.
https://www.facebook.com/Malayalivartha