ഇത് അൽപ്പം കടുത്തുപോയി!! നിരാശയോടെ സിനിമ പ്രേമികൾ; സിനിമ ടിക്കറ്റുകള്‍ക്ക് വിനോദ നികുതി ഈടാക്കാന്‍ സര്‍ക്കാര്‍

സിനിമ ടിക്കറ്റുകള്‍ക്ക് ജി.എസ്.ടിക്ക് പിന്നാലെ വിനോദ നികുതിയും ഇന്നലെ നടപ്പിലായതോടെ പ്രശ്നം ചര്‍ച്ച ചെയ്യാന്‍ സിനിമാ മേഖലയില്‍ യോഗം ചേരും. ബുധനാഴ്ച ഫിലിം ചേംബര്‍ യോഗം വിളിച്ചിരിക്കുകയാണ്. കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ കൂടുതല്‍ പഠനങ്ങള്‍ക്ക് ശേഷമേ പ്രതികരണമുള്ളൂ എന്ന് തീയേറ്റര്‍ ഉടമകളുടെ സംഘടന അറിയിച്ചു. നൂറ് രൂപയില്‍ കുറവുള്ള സിനിമ ടിക്കറ്റുകള്‍ക്ക് അഞ്ച് ശതമാനവും 100 രൂപയില്‍ കൂടുതലുള്ള ടിക്കറ്റുകള്‍ക്ക് 8.5 ശതമാനവും ആണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കേണ്ട വിനോദ നികുതി. എന്നാല്‍ സര്‍ക്കാരുമായി സിനിമാസംഘടനകള്‍ നടത്തിയ ചര്‍ച്ചയില്‍ സര്‍ക്കാരിന്റെ ടിക്കറ്റിംഗ് മെഷീനുകള്‍ സ്ഥാപിച്ചതിന് ശേഷമേ നികുതി വര്‍ദ്ധനവ് നടപ്പിലാക്കൂ എന്നായിരുന്നു തീരുമാനം. എന്നാല്‍ അതിന് വിരുദ്ധമായി സെപ്തംബര്‍ 1 മുതല്‍ നികുതി പിരിച്ചു തുടങ്ങാന്‍ ആഗസ്റ്റ് 31ന് ഉത്തരവിറങ്ങി..
കഴിഞ്ഞ ദിവസമാണ് സിനിമാ ടിക്കറ്റകള്‍ക്ക് വിനോദ നികുത്തി പിരിക്കാന്‍ തദ്ദേശസ്വയംവരണ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കി ഉത്തരവ് ഇറക്കിയത്. ജിഎസ്ടിക്ക് പുറമേയാണ് വിനോദ നികുതി ഏര്‍പ്പെടുത്തിയത്. സെപ്റ്റംബര്‍ ഒന്ന് മുതലാണ് നികുതി ഏര്‍പ്പെടുത്തി തുടങ്ങുക. നൂറ് രൂപയില്‍ കുറവുള്ള സിനിമാ ടിക്കറ്റുകള്‍ക്ക് അഞ്ച് ശതമാനവും, നൂറ് രൂപയില്‍ കൂടുതലുള്ള ടിക്കറ്റുകള്‍ക്ക് 8.5 ശതമാനവുമാണ് നികുതി. ഇ ടിക്കറ്റിംഗ് നിലവില്‍ വരുന്നത് വരെ ടിക്കറ്റുകള്‍ തദ്ദേശ സ്ഥാപനങ്ങളില്‍ കൊണ്ടുപോയി സീല്‍ ചെയ്യേണ്ടതല്ല. എന്നാല്‍ ഇതിന് പകരം ചരക്ക് സേവന നികുതി ഒടുക്കുന്ന ടിക്കറ്റുകളുടെ എണ്ണത്തില്‍ അനുസൃതമായി അടുത്ത മാസം പിരിച്ച നികുതി തദ്ദേശസ്വയംവര സ്ഥാപത്തില്‍ ഒടുക്കണം. സിനിമാ സംഘടനയുമായി നടത്തിയ ചര്‍ച്ചയിലും ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് പരിഗണിച്ചും നേരത്തെ ഇറക്കിയ ഉത്തരവ് ഭേദഗതി ചെയ്യയതാണ് തദ്ദേശ സ്വയംഭരണ ഉത്തരവ് ഇറക്കിയത്.
സിനിമ ടിക്കറ്റുകള്‍ക്ക് ജി.എസ്.ടിക്ക് പിന്നാലെ വിനോദ നികുതിയും ഇന്നലെ നടപ്പിലായതോടെ പ്രശ്നം ചര്‍ച്ച ചെയ്യാന്‍ സിനിമാ മേഖലയില്‍ യോഗം ചേരും. ബുധനാഴ്ച ഫിലിം ചേംബര്‍ യോഗം വിളിച്ചിരിക്കുകയാണ്. കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ കൂടുതല്‍ പഠനങ്ങള്‍ക്ക് ശേഷമേ പ്രതികരണമുള്ളൂ എന്ന് തീയേറ്റര്‍ ഉടമകളുടെ സംഘടന അറിയിച്ചു. നൂറ് രൂപയില്‍ കുറവുള്ള സിനിമ ടിക്കറ്റുകള്‍ക്ക് അഞ്ച് ശതമാനവും 100 രൂപയില്‍ കൂടുതലുള്ള ടിക്കറ്റുകള്‍ക്ക് 8.5 ശതമാനവും ആണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കേണ്ട വിനോദ നികുതി. എന്നാല്‍ സര്‍ക്കാരുമായി സിനിമാസംഘടനകള്‍ നടത്തിയ ചര്‍ച്ചയില്‍ സര്‍ക്കാരിന്റെ ടിക്കറ്റിംഗ് മെഷീനുകള്‍ സ്ഥാപിച്ചതിന് ശേഷമേ നികുതി വര്‍ദ്ധനവ് നടപ്പിലാക്കൂ എന്നായിരുന്നു തീരുമാനം. എന്നാല്‍ അതിന് വിരുദ്ധമായി സെപ്തംബര്‍ 1 മുതല്‍ നികുതി പിരിച്ചു തുടങ്ങാന്‍ ആഗസ്റ്റ് 31ന് ഉത്തരവിറങ്ങി.
അതേസമയം ടിക്കറ്റുകള്‍ക്ക് വിനോദ നികുതി ഏര്‍പ്പെടുത്തുന്നത് സിനിമ രംഗത്ത് നിര്‍മാതാക്കളെയും തിയേറ്റര്‍ ഉടമകളെയും വലിയ തോതില്‍ ദോഷകരമായി ബാധിക്കും. ജി.എസ്.ടിയില്‍ ലഭിച്ച ഇളവാണ് പുതിയ ഉത്തരവോടെ അട്ടിമറിക്കപ്പെടാന്‍ പോകുന്നത്. ഇക്കാര്യത്തില്‍ ധനമന്ത്രി തോമസ് ഐസക്കിന്റെ പ്രസ്താവനകള്‍ തെറ്റിദ്ധാരണ പരത്തുന്നതാണ്. ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ സിനിമ മേഖലക്ക് ഏറെ പ്രതീക്ഷകളുണ്ടായിരുന്നുവെന്നും എന്നാല്‍ പുതിയ നികുതി ഉത്തരവ് സിനിമ മേഖലക്ക് കനത്ത പ്രഹരമായി മാറിയെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ തന്നെ കേരളത്തിലെ 80 ശതമാനം തിയേറ്ററുകളും നഷ്ടത്തിലാണ് ഓടുന്നതെന്ന് ഫെഫ്ക്ക ജനറല്‍ സെക്രട്ടറി ബി.ഉണ്ണികൃഷ്ണന്‍ പറഞ്ഞു. നേരത്തെ നൂറു രൂപ വരെയുള്ള ടിക്കറ്റുകള്‍ക്ക് 18 ശതമാനവും നൂറു രൂപക്ക് മുകളിലുള്ള ടിക്കറ്റുകള്‍ക്ക് 28 ശതമാനവുമായിരുന്നു ജി.എസ്.ടി ഈടാക്കിയിരുന്നത്. സിനിമ സംഘടനകളുടെ ആവശ്യത്തെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ ഇത് യഥാക്രമം 12 ശതമാനമായും 18 ശതമാനമായും കുറച്ചിരുന്നു. ഇതിന് ശേഷം സിനിമ കാണാനെത്തുന്ന പ്രേക്ഷകരിലും വര്‍ധനവുണ്ടായി. എന്നാല്‍ ജി.എസ്.ടി കുറച്ചതിന് പിന്നാലെ പത്ത് ശതമാനം വിനോദ നികുതി ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.
ജി.എസ്.ടി ഏര്‍പ്പെടുത്തിയതോടെ തദ്ദേശ സ്ഥാപനങ്ങളുടെ വരുമാനം കാര്യമായി കുറഞ്ഞതാണ് വിനോദ നികുതി ഏര്‍പ്പെടുത്താന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. ഈ നികുതി തദ്ദേശ സ്ഥാപനങ്ങള്‍ക്കാണ് ലഭിക്കുക. തദ്ദേശ സ്ഥാപനങ്ങളുടെ കടുത്ത സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് സര്‍ക്കാര്‍ വിനോദ നികുതി ഏര്‍പ്പെടുത്തിയതെന്ന വാദവും സിനിമ സംഘടനകള്‍ ഉയര്‍ത്തുന്നുണ്ട്. വിനോദ നികുതി ഏര്‍പ്പെടുത്തുന്നത് വരുമാനത്തില്‍ വന്‍ ഇടിവുണ്ടാക്കുമെന്ന് ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു. നൂറു രൂപ വരെയുള്ള ടിക്കറ്റുകള്‍ക്ക് ജി.എസ്.ടി ഇളവിന് മുമ്പ് 18 ശതമാനം നികുതി നല്‍കിയിരുന്നിടത്ത് വിനോദ നികുതി കൂടി ഏര്‍പ്പെടുത്തുന്നതോടെ ആകെ നികുതി 22 ശതമാനം ഉയരും. ഇത് മൂലം ജി.എസ്.ടി ഇളവിന്റെ ഒരു ആനുകൂല്യവും പ്രേക്ഷകര്‍ക്ക് ലഭിക്കാത്ത സാഹചര്യമുണ്ടാവും. മാത്രമല്ല, മിക്ക തിയേറ്ററുകളിലും ഇ-ടിക്കറ്റ് സംവിധാനം നടപ്പിലാക്കിയതിനാല്‍ തദ്ദേശ സ്ഥാപനങ്ങളില്‍ നിന്ന് ടിക്കറ്റുകള്‍ സീല്‍ ചെയ്തു വാങ്ങി വില്‍ക്കുന്ന രീതി ഇനി പ്രായോഗികമല്ല. ഫിലിം ചേംബര്‍ ഭാരവാഹികളായ എം.സി ബോബി, സാഗാ അപ്പച്ചന്‍, അനില്‍ തോമസ്, സാജു ജോണി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
https://www.facebook.com/Malayalivartha